Announcements – 28/08/2026

അറിയിപ്പുകൾ

  1. അനുഗ്രഹങ്ങൾ നിറഞ്ഞ ആറു വർഷത്തെ ശുശ്രൂഷ പൂർത്തിയാക്കി നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് അച്ചൻ കേരളത്തിലെ സ്വന്തം പ്രൊവിൻസിലേക്ക് മടങ്ങുകയാണ്. അച്ചന്റെ സ്തുത്യർഹമായ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടുള്ള പാരിഷിന്റെ Farewell & Thanksgiving വിശുദ്ധ കുർബാന സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 30-നും, നമ്മുടെ മലയാളം കമ്മ്യൂണിറ്റിയുടെ യാത്രയയപ്പും കൃതജ്ഞതാബലിയും സെപ്റ്റംബർ 11, വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുത്ത് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

  1. 2026–2027 വർഷത്തേക്കുള്ള Sacred Heart Parish-ന്റെ പുതിയ Administrator ആയി ആന്റണി അൽമസാൻ അച്ചനെ നമ്മുടെ ബിഷപ്പ് നിയമിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 2026 സെപ്റ്റംബർ 1-ന് അച്ചൻ ചുമതല ഏറ്റെടുക്കും. പുതിയ Parish Administrator-നെയും, Tamil Community-യുടെ പുതിയ Spiritual Director-നെയും സെപ്റ്റംബർ 1, ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് ഉള്ള വിശുദ്ധ കുർബാനയിൽ ഔദ്യോഗികമായി പരിചയപ്പെടുത്തുന്ന തായിരിക്കും. ഇവരുടെ പുതിയ ഉത്തരവാദിത്വം ദൈവഹിതപ്രകാരം വിശ്വസ്തതയോടെ നിർവഹിക്കുവാൻ എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു.
  1. September 1, ചൊവ്വാഴ്ച, Vincent Seraro അച്ചന്റെ ജന്മദിനമാണ്. അന്ന് വൈകുന്നേരം30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. മാസാദ്യ വ്യാഴാഴ്ചയായ Sep 3-ന് Vicarial Shrine-നിൽ വൈകുന്നേരം 6:30-ന് വിശുദ്ധ കുർബാനയും, തിരുഹൃദയ വണക്കവും, ദിവ്യകാരുണ്യ പ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. മാസാദ്യ വെള്ളിയാഴ്ചയായ Sep 4-ന് പാരിഷ് ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് ഉണ്ടായിരിക്കുന്നതാണ്.
  2. സെപ്റ്റംബർ 8, ചൊവ്വാഴ്ച, പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാൾ വൈകുന്നേരം 30-നുള്ള പാരീഷിന്റെ വി. കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം, Legion of Mary-യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മരിയൻ Apparition പ്രദിക്ഷണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ, സെപ്റ്റംബർ 6-ന് മുൻപായി പാരീഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  1. അടുത്ത Pre-Baptism Seminar, Sep 9, ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. അടുത്ത Marriage Preparation Course, September 11, വെള്ളിയാഴ്ച രാവിലെ 45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. Konkani Community പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാൾ (Monti-Fest) സെപ്റ്റംബർ 4 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് Main Church-ൽ ആഘോഷിക്കുന്നു. അന്നേദിവസം 45-ന് ഉള്ള ഇംഗ്ലീഷ് വി:കുർബ്ബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ ആയിരിക്കും നടത്തപ്പെടുക. കൊങ്കണി കമ്മ്യൂണിറ്റിയുടെ നൊവേന നടക്കുന്നതിനാൽ ഓഗസ്റ്റ് 30, അടുത്ത ഞായറാഴ്ചത്തെ മലയാളം കുർബാന, Social Hall-ൽ വച്ചായിരിക്കും നടത്തപ്പെടുക.
  1. English Catechism Ministry “Rooted in Christ, United in Faith” എന്ന വിഷയത്തെ ആസ്പദമാക്കി Grade 1 മുതൽ 12 വരെയുള്ള കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നവംബർ 13,14 തീയ്യതികളിൽ സംഘടിപ്പിക്കുന്നു. Entry ഫോമുകൾ Catechism registration venues, Catechism Office, Parish Office എന്നിവിടങ്ങളിൽ ലഭിക്കും. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾ പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  1. ഈ മാസത്തിലെ അവസാന തിങ്കളാഴ്ചയായ Aug 31-ന്, വൈകുന്നേരം 7:30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് പതിവുപോലെ മലയാളം വിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St Ann & St Alphonsa കുടുംബ കൂട്ടായ്മകളാണ്.

Announcements – 21/08/2026

അറിയിപ്പുകൾ

  1. അനുഗ്രഹങ്ങൾ നിറഞ്ഞ ആറു വർഷത്തെ ശുശ്രൂഷ പൂർത്തിയാക്കി നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് അച്ചൻ കേരളത്തിലെ സ്വന്തം പ്രൊവിൻസിലേക്ക് മടങ്ങുകയാണ്. അച്ചന്റെ സ്തുത്യർഹമായ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടുള്ള പാരിഷിന്റെ Farewell & Thanksgiving വിശുദ്ധ കുർബാന സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 30-നും, നമ്മുടെ മലയാളം കമ്മ്യൂണിറ്റിയുടെ യാത്രയയപ്പും കൃതജ്ഞതാബലിയും സെപ്റ്റംബർ 11, വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുത്ത് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  1. മൂന്നര വർഷത്തെ സ്തുത്യർഹമായ ശുശ്രൂഷയ്ക്കുശേഷം Tamil & Bengali കമ്മ്യൂണിറ്റിയുടെ Spiritual Director ആയ ഫാ. വിക്ടർ പ്രകാശ് OFM Cap. ബഹ്റൈനിൽ നിന്നും മടങ്ങുകയാണ്. അച്ചന്റെ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടുള്ള Farewell Thanksgiving Mass ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്നു. ഈ ദിവ്യബലിയിൽ പങ്കുചേർന്ന് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  1. 2026–2027 വർഷത്തേക്കുള്ള Sacred Heart Parish-ന്റെ പുതിയ Administrator ആയി ആന്റണി കാർനിസ് അൽമസാൻ അച്ചനെ നമ്മുടെ ബിഷപ്പ് നിയമിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 2026 സെപ്റ്റംബർ 1-ന് അച്ചൻ ചുമതല ഏറ്റെടുക്കും. ഈ പുതിയ ശുശ്രൂഷ ദൈവഹിതപ്രകാരം വിശ്വസ്തതയോടെ നിർവഹിക്കുവാൻ അച്ചന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു.
  1. ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 30 മുതൽ വൈകുന്നേരം 5.30 വരെ വികാരിയേറ്റ് ഷ്രൈനിൽ (മദർ ചർച്ച്) 2000 നന്മനിറഞ്ഞ മറിയമേ പ്രാർത്ഥന നടത്തപ്പെടുന്നു. ഈ ശക്തമായ മാധ്യസ്ഥ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. 2026–2027 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് കാറ്റിക്കിസം മിനിസ്ട്രിയുടെ Grade 4 മുതൽ Grade 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 18-നും Grade 1 മുതൽ Grade 3 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 25-നും ആരംഭിക്കും. ഇതിനായുള്ള രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, പുസ്തക വിതരണം എന്നിവ ഓഗസ്റ്റ് 28, സെപ്റ്റംബർ 11 തീയതികളിൽ രാവിലെ 7.45 മുതൽ 11.30 വരെ Our Lady of Arabia Auditorium-ലും, സെപ്റ്റംബർ 4-ന് രാവിലെ 8.30 മുതൽ 10.30 വരെ കാന്റീനിന് മുകളിലുള്ള ക്ലാസ് മുറികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  1. പുതിയ അധ്യയന വർഷത്തിലെ മലയാളം Catechism ക്ലാസ്സുകൾ സെപ്റ്റംബർ 24, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. മലയാളം Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും പാഠപുസ്തക വിതരണവും സെപ്റ്റംബർ 3, 19 തീയതികളിൽ വൈകുന്നേരം 6:30 മുതൽ 8:00 മണി വരെ AV റൂമിലും, സെപ്റ്റംബർ 10-ന് വൈകുന്നേരം 6:30 മുതൽ 8:00 മണി വരെ കാന്റീനിന് മുകളിലുള്ള ക്ലാസ്സ്‌റൂമുകളിലും നടക്കുന്നതാണ്.

എല്ലാ ക്ലാസ്സുകളിലേക്കുമുള്ള രജിസ്ട്രേഷന് പ്രോഗ്രസ് കാർഡും CPR-ഉം കൊണ്ടുവരേണ്ടതാണ്. ഒന്നാം ക്ലാസ്സിലെ രജിസ്ട്രേഷന് Baptism certificate, CPR എന്നിവയും, മറ്റ് ക്ലാസ്സുകളിലേക്ക് പുതിയതായി രജിസ്റ്റർ ചെയ്യാൻ Transfer Certificate, Baptism Certificate, CPR എന്നിവയും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.

  1. അടുത്ത Marriage Preparation Course, September 11, വെള്ളിയാഴ്ച രാവിലെ 45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St Monica & St Augustin കുടുംബ കൂട്ടായ്മകളാണ്.

Announcements – 14/08/2026

അറിയിപ്പുകൾ

  1. ഓഗസ്റ് 15, നാളെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളാണ്. കടമുള്ള ദിനമായ നാളെ രാവിലെ 6:20 നും വൈകുന്നേരം 6:30 നും ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനയും, വൈകുന്നേരം 8:00 നു മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.
  1. ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 30 മുതൽ വൈകുന്നേരം 5.30 വരെ വികാരിയേറ്റ് ഷ്രൈനിൽ (മദർ ചർച്ച്) 2000 നന്മനിറഞ്ഞ മറിയമേ പ്രാർത്ഥന നടത്തപ്പെടുന്നു. ഈ ശക്തമായ മാധ്യസ്ഥ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. 2026–2027 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് കാറ്റിക്കിസം മിനിസ്ട്രിയുടെ Grade 4 മുതൽ Grade 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 18-നും Grade 1 മുതൽ Grade 3 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 25-നും ആരംഭിക്കും. ഇതിനായുള്ള രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, പുസ്തക വിതരണം എന്നിവ ഓഗസ്റ്റ് 28, സെപ്റ്റംബർ 11 തീയതികളിൽ രാവിലെ 7.45 മുതൽ 11.30 വരെ Our Lady of Arabia Auditorium-ലും, സെപ്റ്റംബർ 4-ന് രാവിലെ 8.30 മുതൽ 10.30 വരെ കാന്റീനിന് മുകളിലുള്ള ക്ലാസ് മുറികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് പാരിഷ് നോട്ടീസ് ബോർഡ് കാണുക.
  1. അടുത്ത Marriage Preparation Course, September 11, വെള്ളിയാഴ്ച രാവിലെ 45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. Faith Community-യുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 6:30 നുള്ള കുർബാനയ്ക്ക് ശേഷം അവാലി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 7:45ന് സംഗീത വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയുടെ നടത്തിപ്പിനായി 1BD Raffle ടിക്കറ്റുകളും, T-shirt, Mug, Water Bottle തുടങ്ങിയ സാധനങ്ങളും വില്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഏവരുടെയും ഉദാരമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  1. Joseph Outreach Ministry-യുടെ ഈ മാസത്തെ പ്രാർത്ഥനാ കൂട്ടായ്മ ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 6 വരെ, Classroom #8-ൽ നടത്തപ്പെടുന്നതാണ്. പങ്കെടുക്കുവാൻ താൽപര്യമുള്ള എല്ലാ സഹോദരങ്ങളെയും ഈ പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Announcements -07/08/2026

അറിയിപ്പുകൾ

  1. അടുത്ത Pre-Baptism Seminar, August 12, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. ഓഗസ്റ് 15, ശനിയാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളാണ്. കടമുള്ള ദിനമായ അന്ന് രാവിലെ 6:20 നും വൈകുന്നേരം 6:30 നും ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനയും, വൈകുന്നേരം 8:00 നു മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.
  1. 2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടക്കുന്ന ലോക യുവജന ദിനത്തിൽ (World Youth Day-2027) പങ്കെടുക്കുന്നതിനായി എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വിശ്വാസത്തിൽ വളരാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും, പരിശുദ്ധ പാപ്പായോടൊപ്പം പ്രാർത്ഥിക്കാനും, ആത്മീയ തീർത്ഥാടനത്തിൽ പങ്കുചേരാനുമുള്ള അപൂർവ അവസരമാണിത്. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള യുവജനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. യാത്രാച്ചിലവ് ഗഡുക്കളായി അടയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
  1. Faith Community-യുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 6:30 നുള്ള കുർബാനയ്ക്ക് ശേഷം അവാലി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 7:45ന് സംഗീത വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയുടെ നടത്തിപ്പിനായി 1BD Raffle ടിക്കറ്റുകളും, T-shirt, Mug, Water Bottle തുടങ്ങിയ സാധനങ്ങളും വില്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഏവരുടെയും ഉദാരമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  1. Couples for Christ – Servants of the Lord Ministry (CFC-SOLD), ഭാര്യമാർ ബഹ്റൈനിൽ ഇല്ലാത്ത വിവാഹിതരായ പുരുഷന്മാരെയും, 40 വയസും അതിൽ കൂടുതലുമുള്ള അവിവാഹിതരായ പുരുഷന്മാരെയും, Christian Life Program-ലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷൻ ഫോമുകൾക്കും മറ്റു വിശദ വിവരങ്ങൾക്കും പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
  1. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, August 10, തിങ്കാളാഴ്ച്ച വൈകുന്നേരം 30-ന് Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

Announcements – 31/07/2026

അറിയിപ്പുകൾ

  1. വൈദീകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ വിയാനിയുടെ തിരുനാൾ, ഓഗസ്റ്റ് 4 ചൊവ്വാഴ്ച ആചരിക്കുന്നു. ഈ തിരുനാളിൽ നമ്മുടെ എല്ലാ വൈദീകർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.
  1. ഈശോയുടെ രൂപാന്തരീകരണ തിരുനാൾ (Feast of the Transfiguration of the Lord) ആഗസ്റ്റ് 6, വ്യാഴാഴ്ച ആഘോഷിക്കുന്നു.
  1. മാസാദ്യ വെള്ളിയാഴ്ചയായ ആഗസ്റ്റ് 7-ന് പാരിഷ് ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് ഉണ്ടായിരിക്കുന്നതാണ്.
  1. അടുത്ത Pre-Baptism Seminar, August 12, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. 2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടക്കുന്ന ലോക യുവജന ദിനത്തിൽ (World Youth Day-2027) പങ്കെടുക്കുന്നതിനായി എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വിശ്വാസത്തിൽ വളരാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും, പരിശുദ്ധ പാപ്പായോടൊപ്പം പ്രാർത്ഥിക്കാനും, ആത്മീയ തീർത്ഥാടനത്തിൽ പങ്കുചേരാനുമുള്ള അപൂർവ അവസരമാണിത്. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള യുവജനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. യാത്രാച്ചിലവ് ഗഡുക്കളായി അടയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
  1. സ്നേഹമുള്ളവരെ, 2025 ഡിസംബർ 4-ന് ആരംഭിച്ച തിരുഹൃദയ ഭക്തിയുടെ ആദ്യ വ്യാഴാഴ്ച നൊവേന വരുന്ന ഓഗസ്റ്റ് 6-ന് ഒൻപത് തുടർച്ചയായ ആദ്യ വ്യാഴാഴ്ചകൾ പൂർത്തിയാക്കുകയാണ്. രജിസ്റ്റർ ചെയ്ത് ഒൻപത് വ്യാഴാഴ്ചകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 6-ന് ബെനഡിക്ഷന് ശേഷം വിതരണം ചെയ്യുന്നതാണ്.
  1. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ, Aug 1, ശനിയാഴ്ച രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
  1. ഓഗസ്റ്റ് 8, 9 തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തപ്പെടുന്ന മിക്കായുടെ വാർഷിക സംഗമം ഗർഷോം-2026 ൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും MICA Team അംഗങ്ങളുമായി ബന്ധപ്പെടുക.