അറിയിപ്പുകൾ
- Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
- അടുത്ത Pre-Baptism Seminar, December 10, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
- Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
- Our Lady of Arabia കത്തീഡ്രലിന്റെ പ്രതിഷ്ഠാ തിരുനാൾ കുർബ്ബാന December 10, ബുധനാഴ്ച വൈകുന്നേരം 7:00 മണിക്ക് Aldo Berardi പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ഈ തിരുകർമ്മങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
- പാരിഷിന്റെ നേതൃത്വത്തിൽ തിരുഹൃദയ ദേവാലയത്തിലേയും, അവാലി കത്തീഡ്രൽ ദേവാലയത്തിലേയും ഇടവകാംഗങ്ങൾക്കായി Christmas Carol ഗാന മത്സരം, Dec 11, വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ Outdoor സ്റ്റേജിൽ നടത്തുന്നു.
- Catechism കുട്ടികളുടെ ക്രിസ്മസ് ആഘോഷം ഡിസംബർ 12, അടുത്ത വെള്ളിയാഴ്ച രാവിലെ 8 30 മുതൽ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. ആയതിനാൽ 8:45ന് ഉള്ള കുർബാന അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടക്കുക.
- 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
- Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന Dec 6, ശനിയാഴ്ച രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
- നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary Mass, December 8, തിങ്കളാഴ്ച വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
- BMCC യുടെ നേതൃത്വത്തിൽ ഡിസംബർ 9, അടുത്ത ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് Vicarial Shrine ൽ Thanks Giving വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം 7:30 ന് നടക്കാറുള്ള മലയാളം കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല. മലങ്കര സമൂഹത്തിന്റെ Thanks Giving വിശുദ്ധ കുർബാന ഡിസംബർ 10, ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 26, വെള്ളിയാഴ്ച Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു. വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നോട്ടീസിൽ ലഭ്യമാണ്. ഈ തിരുനാളിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
- Amen 2025 – Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2025 പ്രാർത്ഥനാ ശുശ്രുഷ ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഈ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
- Sub Juniors – (Age 5 – 8): John
- Juniors – (Age 9-12): Leviticus and St. Mark
- Seniors – (Age 13-18): Joshua and St. Mathew
- Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)
വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)
വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).
ഇതിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ലിങ്ക് നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 10ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.