Announcements – 09/10/2026
അറിയിപ്പുകൾ
- BMCC അംഗമായ റോഷൻ ഫിലിപ്പ്, ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia Cathedral-ൽ Permanent Deacon ആയി അഭിഷിക്തനാകുന്ന വിവരം ബിഷപ്പ് ആൽഡോ ബെറാർഡി ഔദ്യോഗികമായി അറിയിക്കുന്നു. സഭാനിയമപ്രകാരം, അദ്ദേഹത്തിന്റെ അഭിഷേകത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാരണമോ വിവരമോ ആർക്കെങ്കിലും അറിയാമെങ്കിൽ പാരിഷ് അഡ്മിനിസ്ട്രേറ്ററെയോ, AVONA Vocation Office-നെയോ അറിയിക്കേണ്ടതാണ്. ദൈവവിളിക്ക് ഉത്തരം നൽകി ശുശ്രൂഷയ്ക്കായി ഒരുങ്ങുന്ന റോഷൻ ഫിലിപ്പിനെ നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം.
- അടുത്ത Pre-Baptism Seminar, ഒക്ടോബർ 14 ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- Annual Priests’ Meeting, ഒക്ടോബർ 19 മുതൽ 22 വരെ ബഹ്റൈനിൽ വച്ചു നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ വൈകുന്നേരം ഇംഗ്ലീഷ് കുർബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരം 30-ന് Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വികാരിയേറ്റിലെ എല്ലാ പുരോഹിതരും ചേർന്ന് അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കാനും നമ്മുടെ വൈദീകർക്കു വേണ്ടി പ്രാർത്ഥിക്കാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- ഒക്ടോബർ 17, ശനിയാഴ്ച, റോളി അച്ചന്റെ ജന്മദിനമാണ്. അന്ന് വൈകുന്നേരം30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
- മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ പ്രേഷിത ദൗത്യത്തിൽ പങ്കുചേരാൻ ഓർമ്മപ്പെടുത്തുന്നു. AVONA Vicariate, ഒക്ടോബർ 16,17,18 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
- നമ്മുടെ ഇടവകയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തില് എല്ലാ ഇടവകാംഗങ്ങള്ക്കുമായി നവംബര് 20, 27 വെള്ളിയാഴ്ചകളില് ക്രിക്കറ്റ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നു. ടീമായോ വ്യക്തിഗത കളിക്കാരായോ രജിസ്റ്റര് ചെയ്യാന് ജീസസ് യൂത്ത് ഹെല്പ്പ് ഡെസ്കുമായി ബന്ധപ്പെടുക. എല്ലാവരെയും സ്നേഹപൂര്വം ക്ഷണിക്കുന്നു
- Mission Sunday Cup Football ടൂർണമെന്റ് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 30 മുതൽ ഹൂറയിലെ Gosi Ground-ൽ നടത്തപ്പെടുന്നു. വിശ്വാസികൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും പരസ്പര സഹകരണവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ Sacred Heart Church, Our Lady of Arabia Cathedral എന്നിവിടങ്ങളിലെ ഇടവകാംഗങ്ങൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുള്ളത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫാ. മാർക്കസ് ഫെർണാണ്ടസിനെ ബന്ധപ്പെടുക.
- നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ ജന്മദിന, വിവാഹവാർഷിക കൃതജ്ഞതാ ദിവ്യബലി October 12, തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia ഓഡിറ്റോറിയത്തിൽ അർപ്പിക്കുന്നതാണ്. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
- Christeen Biblia 2026: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി, ഡിസംബർ 4 വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors – (Age 5 – 8) : St Mathew
Juniors – (Age 9-12) : 2 kings, St Luke
Seniors – (Age 13-18) : Ezekiel & St John
- Biblia 2026 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2026’ ബൈബിൾ ക്വിസ് ഡിസംബർ 11വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
മക്കബായർ 1, 2 പുസ്തകങ്ങൾ (പഴയനിയമം)
വിശുദ്ധ മർക്കോസ് എഴുതിയ സുവിശേഷം (പുതിയനിയമം)
വി: പൗലോസ് റോമാക്കാർക്ക് എഴുതിയ 1, 2, 3 ലേഖനങ്ങൾ (പുതിയനിയമം)
പങ്കെടുക്കാൻ താല്പര്യമുള്ളവർ നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായ റെജിസ്ട്രേഷൻ ലിങ്ക് വഴി നവംബർ 30-നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St John Paul II കുടുംബ കൂട്ടായ്മ.