അറിയിപ്പുകൾ
- Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
- 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു
- Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്കായി cash, cakes, snacks, gifts, telephone cards എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- ഡിസംബർ 24, ബുധനാഴ്ച, ഇംഗ്ലീഷിലുള്ള Christmas Night Service, Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് വൈകിട്ട് 7.30-ന് Carol ആലാപനത്തോടുകൂടി ആരംഭിച്ച്, 8.00 മണിക്ക് ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു. Dec 25, വ്യാഴം, Sacred Heart Church-ൽ ഇംഗ്ലീഷ് കുർബ്ബാനകളുടെ സമയം രാവിലെ 7.00, 8.30, 10.00, വൈകുന്നേരം 5.30, 7 മണി എന്നിങ്ങനെയായിരിക്കും.
- മലയാളത്തിലുള്ള Christmas തിരുക്കർമ്മങ്ങൾ തിരുഹൃദയ ദേവാലയത്തിൽ ഡിസംബർ 24, ബുധനാഴ്ച, രാത്രി 8 മണിക്ക് കരോൾ ആലാപനത്തോടുകൂടി ആരംഭിച്ച്, 8.30-ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നു. ഡിസംബർ 25, വ്യാഴം, രാത്രി 8.30-നും മലയാളം കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
- ഡിസംബർ 24-ന് യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം 5.30, 6.00, 6.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.
- ഡിസംബർ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഡിസംബർ 27, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 26ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
- ക്രിസ്തുമസ്സിന് ഒരുക്കമായുള്ള നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള കുമ്പസാരം ഡിസംബർ 22, 23 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ 12.00 വരെയും, വൈകുന്നേരം 5.00 മുതൽ 8.00 മണിവരെയും, ഡിസംബർ 24 ബുധനാഴ്ച രാവിലെ 9.00 മുതൽ 12.00 വരെയും തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
- നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ Dec 26, വെള്ളിയാഴ്ച Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു. രാവിലെ എട്ടു മുപ്പതിന് കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ പത്തുമണിക്ക് ആഘോഷമായ വിശുദ്ധ കുർബ്ബാനയും തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നിനോടും കൂടി സമാപിക്കുന്നു. വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നോട്ടീസിൽ ലഭ്യമാണ്. ഈ തിരുനാളിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
- Amen 2025 – Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2025 പ്രാർത്ഥനാ ശുശ്രുഷ ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഈ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്കായി ഡിസംബർ 16ന് രാവിലെ Spot Registration ഉണ്ടായിരിക്കുന്നതാണ്.
- Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാവരും ഈ മത്സരത്തിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു