Announcements – 15/05/2026

അറിയിപ്പുകൾ

  1. May 23, ശനി, Desideri അച്ചന്റെ ജന്മദിനമാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. മേയ് 20 മുതൽ, എല്ലാ മാസത്തിലും മൂന്നാമത്തെ ബുധനാഴ്ച വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി വർഷ കുർബ്ബാന ആചരിക്കുന്നു. വൈകുന്നേരം 6:20 നുള്ള ജപമാല പ്രാർത്ഥനക്കു ശേഷം 7 മണിക്കായിരിക്കും ജൂബിലി കുർബ്ബാന. ആ ദിവസങ്ങളിൽ നിത്യസഹായ മാതാവിന്റെ നൊവേന വൈകുന്നേരം 5:30 നുള്ള കുർബാനയ്‌ക്കുശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  1. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങൾക്കായുള്ള ഏകദിന കോൺഫറൻസ് “Unfiltered 2026” ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മെയ് 27, ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു ഈ പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ നോട്ടീസ് ബോർഡിലും, Jesus Youth ഹെല്പ് ഡെസ്കിലും ലഭ്യമാണ്.
  1. നമ്മുടെ പാരിഷിന്റെ പെന്തക്കുസ്താ Night Vigil മെയ് 21, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 30 മുതൽ 12 മണി വരെ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. പെന്തികോസ്തി പെരുനാളിനോടനുബന്ധിച്ചുള്ള ശ്രുശ്രൂഷയും, മലങ്കര കത്തോലിക്ക ആരാധനാക്രമത്തിലുള്ള വി. കുർബാനയും അടുത്ത വെള്ളിയാഴ്ച്ച (22-05-2026) വൈകിട്ട് 6.00 ന് മനാമ സേക്രഡ് ഹാർട്ട് ചർച്ച്, സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.
  1. AVONA Women’s Program ടീമിന്റെ നേത്രത്വത്തിൽ നടത്തുന്ന “Women’s Health: Caring for Our Body with Faith” എന്ന പരിപാടിയിലേക്ക് എല്ലാ വനിതകളെയും ക്ഷണിക്കുന്നു. സ്ത്രീകൾക്കുള്ള സമഗ്ര ആരോഗ്യ സംരക്ഷണവും കാൻസർ ബോധവത്കരണവും എന്ന വിഷയത്തിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുന്ന ഈ പ്രോഗ്രാം May 22, വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ 4:30 വരെ സോഷ്യൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. Notice ബോർഡിലുള്ള QR Code വഴി റെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
  1. BMCC യുടെ അഭിമുഖ്യത്തിൽ, St Joseph Outreach മിനിസ്ട്രി ഒരുക്കുന്ന ഏകദിന പ്രോഗ്രാം “കാരുണ്യ സ്പർശം ’26”, മെയ് 28, വ്യഴാഴ്ച്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ മനാമയിലുള്ള Our Lady of Arabia ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള ഈ പരിപാടിയിൽ ആരാധന, ദിവ്യബലി, ശില്പശാല , വിനോദ പരിപാടികൾ, സ്നേഹവിരുന്ന് മുതലായവ ഉൾപ്പെടുത്തിയിരിക്കുന്നു. ഏവരെയും ഈ പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.
  1. CHOSEN – ദൈവവചനം കൈപ്പടയിൽ

BMCC യുടെ ആഭിമുഖ്യത്തിൽ, ദൈവവചനത്തോടുള്ള സ്നേഹവും ഭക്തിയും വളർത്തുന്നതിനായി Lectors Ministry യുടെ നേതൃത്വത്തിൽ ഒരു കൈയെഴുത്ത് ബൈബിൾ സംരംഭം സംഘടിപ്പിക്കുന്നു. ഈ മനോഹരമായ ആത്മീയ സംരംഭത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഹന്നാന്റെ സുവിശേഷം അധ്യായം 1, വാക്യങ്ങൾ 1 മുതൽ 18 വരെ (John 1:1–18) പ്രത്യേകം തയ്യാറാക്കിയ ഫോമിൽ വൃത്തിയായി എഴുതി, പേരും കോൺടാക്റ്റ് നമ്പറും ചേർത്ത് ജൂൺ 7 ഞായറാഴ്ചയ്ക്കകം തിരികെ നൽകുക.

എഴുതാനുള്ള ഫോമുകൾ JY ഹെൽപ്പ് ഡെസ്കിലും, റിലീജിയസ് കോർണറിലും, അച്ഛന്റെ ഓഫീസിലും ലഭ്യമാണ്

ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഈ കൈയെഴുത്ത് ബൈബിൾ സംരംഭത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും

  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Holy Spirit കുടുംബ കൂട്ടായ്മ.