അറിയിപ്പുകൾ
- ഓഗസ്റ് 15, നാളെ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളാണ്. കടമുള്ള ദിനമായ നാളെ രാവിലെ 6:20 നും വൈകുന്നേരം 6:30 നും ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനയും, വൈകുന്നേരം 8:00 നു മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.
- ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 30 മുതൽ വൈകുന്നേരം 5.30 വരെ വികാരിയേറ്റ് ഷ്രൈനിൽ (മദർ ചർച്ച്) 2000 നന്മനിറഞ്ഞ മറിയമേ പ്രാർത്ഥന നടത്തപ്പെടുന്നു. ഈ ശക്തമായ മാധ്യസ്ഥ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- 2026–2027 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് കാറ്റിക്കിസം മിനിസ്ട്രിയുടെ Grade 4 മുതൽ Grade 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 18-നും Grade 1 മുതൽ Grade 3 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 25-നും ആരംഭിക്കും. ഇതിനായുള്ള രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, പുസ്തക വിതരണം എന്നിവ ഓഗസ്റ്റ് 28, സെപ്റ്റംബർ 11 തീയതികളിൽ രാവിലെ 7.45 മുതൽ 11.30 വരെ Our Lady of Arabia Auditorium-ലും, സെപ്റ്റംബർ 4-ന് രാവിലെ 8.30 മുതൽ 10.30 വരെ കാന്റീനിന് മുകളിലുള്ള ക്ലാസ് മുറികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് പാരിഷ് നോട്ടീസ് ബോർഡ് കാണുക.
- അടുത്ത Marriage Preparation Course, September 11, വെള്ളിയാഴ്ച രാവിലെ 45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- Faith Community-യുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 6:30 നുള്ള കുർബാനയ്ക്ക് ശേഷം അവാലി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 7:45ന് സംഗീത വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയുടെ നടത്തിപ്പിനായി 1BD Raffle ടിക്കറ്റുകളും, T-shirt, Mug, Water Bottle തുടങ്ങിയ സാധനങ്ങളും വില്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഏവരുടെയും ഉദാരമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
- Joseph Outreach Ministry-യുടെ ഈ മാസത്തെ പ്രാർത്ഥനാ കൂട്ടായ്മ ആഗസ്റ്റ് 21 വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ 6 വരെ, Classroom #8-ൽ നടത്തപ്പെടുന്നതാണ്. പങ്കെടുക്കുവാൻ താൽപര്യമുള്ള എല്ലാ സഹോദരങ്ങളെയും ഈ പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.