Announcements – 21/08/2026

അറിയിപ്പുകൾ

  1. അനുഗ്രഹങ്ങൾ നിറഞ്ഞ ആറു വർഷത്തെ ശുശ്രൂഷ പൂർത്തിയാക്കി നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് അച്ചൻ കേരളത്തിലെ സ്വന്തം പ്രൊവിൻസിലേക്ക് മടങ്ങുകയാണ്. അച്ചന്റെ സ്തുത്യർഹമായ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടുള്ള പാരിഷിന്റെ Farewell & Thanksgiving വിശുദ്ധ കുർബാന സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 30-നും, നമ്മുടെ മലയാളം കമ്മ്യൂണിറ്റിയുടെ യാത്രയയപ്പും കൃതജ്ഞതാബലിയും സെപ്റ്റംബർ 11, വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കും തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ പങ്കെടുത്ത് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  1. മൂന്നര വർഷത്തെ സ്തുത്യർഹമായ ശുശ്രൂഷയ്ക്കുശേഷം Tamil & Bengali കമ്മ്യൂണിറ്റിയുടെ Spiritual Director ആയ ഫാ. വിക്ടർ പ്രകാശ് OFM Cap. ബഹ്റൈനിൽ നിന്നും മടങ്ങുകയാണ്. അച്ചന്റെ സേവനങ്ങൾക്ക് നന്ദിയർപ്പിച്ചുകൊണ്ടുള്ള Farewell Thanksgiving Mass ഓഗസ്റ്റ് 28 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് നടത്തപ്പെടുന്നു. ഈ ദിവ്യബലിയിൽ പങ്കുചേർന്ന് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  1. 2026–2027 വർഷത്തേക്കുള്ള Sacred Heart Parish-ന്റെ പുതിയ Administrator ആയി ആന്റണി കാർനിസ് അൽമസാൻ അച്ചനെ നമ്മുടെ ബിഷപ്പ് നിയമിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. 2026 സെപ്റ്റംബർ 1-ന് അച്ചൻ ചുമതല ഏറ്റെടുക്കും. ഈ പുതിയ ശുശ്രൂഷ ദൈവഹിതപ്രകാരം വിശ്വസ്തതയോടെ നിർവഹിക്കുവാൻ അച്ചന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു.
  1. ലീജിയൻ ഓഫ് മേരിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 30 മുതൽ വൈകുന്നേരം 5.30 വരെ വികാരിയേറ്റ് ഷ്രൈനിൽ (മദർ ചർച്ച്) 2000 നന്മനിറഞ്ഞ മറിയമേ പ്രാർത്ഥന നടത്തപ്പെടുന്നു. ഈ ശക്തമായ മാധ്യസ്ഥ പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. 2026–2027 അധ്യയന വർഷത്തിലെ ഇംഗ്ലീഷ് കാറ്റിക്കിസം മിനിസ്ട്രിയുടെ Grade 4 മുതൽ Grade 12 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 18-നും Grade 1 മുതൽ Grade 3 വരെയുള്ള ക്ലാസുകൾ സെപ്റ്റംബർ 25-നും ആരംഭിക്കും. ഇതിനായുള്ള രജിസ്ട്രേഷൻ, ഫീസ് അടയ്ക്കൽ, പുസ്തക വിതരണം എന്നിവ ഓഗസ്റ്റ് 28, സെപ്റ്റംബർ 11 തീയതികളിൽ രാവിലെ 7.45 മുതൽ 11.30 വരെ Our Lady of Arabia Auditorium-ലും, സെപ്റ്റംബർ 4-ന് രാവിലെ 8.30 മുതൽ 10.30 വരെ കാന്റീനിന് മുകളിലുള്ള ക്ലാസ് മുറികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  1. പുതിയ അധ്യയന വർഷത്തിലെ മലയാളം Catechism ക്ലാസ്സുകൾ സെപ്റ്റംബർ 24, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. മലയാളം Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും പാഠപുസ്തക വിതരണവും സെപ്റ്റംബർ 3, 19 തീയതികളിൽ വൈകുന്നേരം 6:30 മുതൽ 8:00 മണി വരെ AV റൂമിലും, സെപ്റ്റംബർ 10-ന് വൈകുന്നേരം 6:30 മുതൽ 8:00 മണി വരെ കാന്റീനിന് മുകളിലുള്ള ക്ലാസ്സ്‌റൂമുകളിലും നടക്കുന്നതാണ്.

എല്ലാ ക്ലാസ്സുകളിലേക്കുമുള്ള രജിസ്ട്രേഷന് പ്രോഗ്രസ് കാർഡും CPR-ഉം കൊണ്ടുവരേണ്ടതാണ്. ഒന്നാം ക്ലാസ്സിലെ രജിസ്ട്രേഷന് Baptism certificate, CPR എന്നിവയും, മറ്റ് ക്ലാസ്സുകളിലേക്ക് പുതിയതായി രജിസ്റ്റർ ചെയ്യാൻ Transfer Certificate, Baptism Certificate, CPR എന്നിവയും നിർബന്ധമായും കൊണ്ടുവരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.

  1. അടുത്ത Marriage Preparation Course, September 11, വെള്ളിയാഴ്ച രാവിലെ 45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St Monica & St Augustin കുടുംബ കൂട്ടായ്മകളാണ്.