BMCC Announcement

Announcements – 19/12/2025

അറിയിപ്പുകൾ

  1. Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
  2. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു
  3. Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്കായി cash, cakes, snacks, gifts, telephone cards എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഡിസംബർ 24, ബുധനാഴ്ച, ഇംഗ്ലീഷിലുള്ള Christmas Night Service, Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് വൈകിട്ട് 7.30-ന് Carol ആലാപനത്തോടുകൂടി ആരംഭിച്ച്, 8.00 മണിക്ക് ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു. Dec 25, വ്യാഴം, Sacred Heart Church-ൽ ഇംഗ്ലീഷ് കുർബ്ബാനകളുടെ സമയം രാവിലെ 7.00, 8.30, 10.00, വൈകുന്നേരം 5.30, 7 മണി എന്നിങ്ങനെയായിരിക്കും.
  5. ഡിസംബർ 24-ന് യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം 5.30, 6.00, 6.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.
  6. 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  7. December മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, December 27, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 26ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  8. ഡിസംബർ മുപ്പത്തി ഒന്നു ബുധനാഴിച്ച ജോൺ ബ്രിട്ടോ അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ —മത് വാർഷികമാണ്. ഡിസംബർ മുപ്പതാംതീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  9. ജനുവരി രണ്ട് വെള്ളിയാഴിച്ച ഫ്രാൻസീസ് അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ —മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 00-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

Announcements – 12/12/2025

അറിയിപ്പുകൾ

  1. Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
  2. 2026 ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day-2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു
  3. Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്കായി cash, cakes, snacks, gifts, telephone cards എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  4. ഡിസംബർ 24, ബുധനാഴ്ച, ഇംഗ്ലീഷിലുള്ള Christmas Night Service, Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് വൈകിട്ട് 7.30-ന് Carol ആലാപനത്തോടുകൂടി ആരംഭിച്ച്, 8.00 മണിക്ക് ആഘോഷമായ ദിവ്യബലിയും നടത്തപ്പെടുന്നു. Dec 25, വ്യാഴം, Sacred Heart Church-ൽ ഇംഗ്ലീഷ് കുർബ്ബാനകളുടെ സമയം രാവിലെ 7.00, 8.30, 10.00, വൈകുന്നേരം 5.30, 7 മണി എന്നിങ്ങനെയായിരിക്കും.
  5. മലയാളത്തിലുള്ള Christmas തിരുക്കർമ്മങ്ങൾ തിരുഹൃദയ ദേവാലയത്തിൽ ഡിസംബർ 24, ബുധനാഴ്ച, രാത്രി 8 മണിക്ക് കരോൾ ആലാപനത്തോടുകൂടി ആരംഭിച്ച്, 8.30-ന് ആഘോഷമായ ദിവ്യബലി അർപ്പിക്കുന്നു. ഡിസംബർ 25, വ്യാഴം, രാത്രി 8.30-നും മലയാളം കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
  6. ഡിസംബർ 24-ന് യാത്രാസൗകര്യം ആവശ്യമുള്ളവർക്കായി മനാമയിൽ നിന്നു ഈസാ ടൗണിലേക്കും തിരിച്ചും ബസ് സർവീസ് arrange ചെയ്തിട്ടുണ്ട്. ബസുകൾ Arts & Crafts Center-ന്റെ മുൻപിൽനിന്നും വൈകുന്നേരം 5.30, 6.00, 6.30 എന്നീ സമയങ്ങളിൽ പുറപ്പെടുന്നതായിരിക്കും.
  1. ഡിസംബർ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഡിസംബർ 27, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 26ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  1. 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  2. ക്രിസ്തുമസ്സിന് ഒരുക്കമായുള്ള നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള കുമ്പസാരം ഡിസംബർ 22, 23 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.00 മുതൽ 12.00 വരെയും, വൈകുന്നേരം 5.00 മുതൽ 8.00 മണിവരെയും, ഡിസംബർ 24 ബുധനാഴ്ച രാവിലെ 9.00 മുതൽ 12.00 വരെയും തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
  • നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ Dec 26, വെള്ളിയാഴ്ച Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു. രാവിലെ എട്ടു മുപ്പതിന് കൊടിയേറ്റോടുകൂടി ആരംഭിക്കുന്ന തിരുക്കർമ്മങ്ങൾ പത്തുമണിക്ക് ആഘോഷമായ വിശുദ്ധ കുർബ്ബാനയും തുടർന്ന് പ്രദിക്ഷണവും സ്നേഹവിരുന്നിനോടും കൂടി സമാപിക്കുന്നു. വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നോട്ടീസിൽ ലഭ്യമാണ്. ഈ തിരുനാളിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
  • Amen 2025 – Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2025 പ്രാർത്ഥനാ ശുശ്രുഷ ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഈ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  • Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇനിയും രജിസ്റ്റർ ചെയ്യാത്ത കുട്ടികൾക്കായി ഡിസംബർ 16ന് രാവിലെ Spot Registration ഉണ്ടായിരിക്കുന്നതാണ്.
  • Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. സാധിക്കുന്ന എല്ലാവരും ഈ മത്സരത്തിൽ പങ്കെടുക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു

Announcements – 05/12/2025

അറിയിപ്പുകൾ

  1. Extraordinary Ministers of Holy Communion ആയി സേവനം ചെയ്യുവാൻ താൽപര്യമുള്ളവർ പാരിഷിന്റെ വെബ്സൈറ്റിൽ ഉള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഡിസംബർ 31ന് മുൻപായി സബ്മിറ്റ് ചെയ്യണം. അപേക്ഷകർ 35 നും 55 നും ഇടയ്ക്ക് പ്രായമുള്ളവരും മറ്റ് ലിറ്റർജിക്കൽ മിനിസ്ട്രികളിൽ അംഗമല്ലാത്തവരും ആയിരിക്കണം.
  2. അടുത്ത Pre-Baptism Seminar, December 10, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  3. Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic വർക്കേഴ്സിനായി രാവിലെ 9.00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  4. Our Lady of Arabia കത്തീഡ്രലിന്റെ പ്രതിഷ്ഠാ തിരുനാൾ കുർബ്ബാന December 10, ബുധനാഴ്ച വൈകുന്നേരം 7:00 മണിക്ക് Aldo Berardi പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ കത്തീഡ്രൽ ദേവാലയത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ഈ തിരുകർമ്മങ്ങളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു
  5. പാരിഷിന്റെ നേതൃത്വത്തിൽ തിരുഹൃദയ ദേവാലയത്തിലേയും, അവാലി കത്തീഡ്രൽ ദേവാലയത്തിലേയും ഇടവകാംഗങ്ങൾക്കായി Christmas Carol ഗാന മത്സരം, Dec 11, വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ Outdoor സ്റ്റേജിൽ നടത്തുന്നു.
  6. Catechism കുട്ടികളുടെ ക്രിസ്മസ് ആഘോഷം ഡിസംബർ 12, അടുത്ത വെള്ളിയാഴ്ച രാവിലെ 8 30 മുതൽ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. ആയതിനാൽ 8:45ന് ഉള്ള കുർബാന അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടക്കുക.
  7. 2026ലെ Parish Calander പാരിഷ് ഓഫീസിലും റിലീജിയസ് ഗിഫ്റ്റ് കോർണറിലും ലഭ്യമാണ്. വില 500 fils.
  8. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന Dec 6, ശനിയാഴ്ച രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
  9. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary Mass, December 8, തിങ്കളാഴ്ച വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  • BMCC യുടെ നേതൃത്വത്തിൽ ഡിസംബർ 9, അടുത്ത ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് Vicarial Shrine ൽ Thanks Giving വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്. അന്നേദിവസം 7:30 ന് നടക്കാറുള്ള മലയാളം കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല. മലങ്കര സമൂഹത്തിന്റെ Thanks Giving വിശുദ്ധ കുർബാന ഡിസംബർ 10, ബുധനാഴ്ച വൈകുന്നേരം നടത്തപ്പെടുന്നു. ഈ തിരുക്കർമ്മങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  • നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 26, വെള്ളിയാഴ്ച Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു. വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകളിൽ ഷെയർ ചെയ്ത നോട്ടീസിൽ ലഭ്യമാണ്. ഈ തിരുനാളിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
  • Amen 2025 – Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2025 പ്രാർത്ഥനാ ശുശ്രുഷ ഡിസംബർ 17 ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാവരേയും ഈ പ്രാർത്ഥനയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  • Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    1. Sub Juniors – (Age 5 – 8): John
    2. Juniors – (Age 9-12): Leviticus and St. Mark
    3. ⁠Seniors – (Age 13-18): Joshua and St. Mathew
  • Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)

വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).

ഇതിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ലിങ്ക് നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 10ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Announcements – 28/11/2025

അറിയിപ്പുകൾ

  1. ഡിസംബർ രണ്ട് ചൊവ്വാഴ്ച, ഫ്രാൻസീസ് അച്ചന്റെ ജന്മദിനമാണ്‌. അന്നേ ദിവസം വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  2. ഡിസംബർ മൂന്ന് ബുധൻ, Charbel അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 9-മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 5:30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  3. നമ്മുടെ Vicarial Shrine-ൽ December 4 വ്യാഴാഴ്ച മുതൽ മാസത്തിന്റെ എല്ലാ ആദ്യ വ്യാഴാഴ്ചകളിലും തിരുഹൃദയ വണക്കവിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ നൊവേന, കുടുംബ പ്രതിഷ്ഠ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. എല്ലാ വിശ്വാസികളെയും ഈ ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി ആഴത്തിൽ വർദ്ധിപ്പിക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
  4. മാസാദ്യ വെള്ളിയാഴ്ചയായ ഡിസംബർ അഞ്ചാം തിയതി ഉച്ചകഴിഞ്ഞ് 3.45- ന് പാരിഷിന്റെ ഇംഗ്ലീഷിലുള്ള ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്.
  5. നവംബർ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, നവംബർ 29, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നവംബർ 28ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  6. പാരിഷിന്റെ നേതൃത്വത്തിൽ തിരുഹൃദയ ദേവാലയത്തിലേയും, അവാലി കത്തീഡ്രൽ ദേവാലയത്തിലേയും ഇടവകാംഗങ്ങൾക്കായി Christmas Carol ഗാന മത്സരം, Dec 11, വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ Outdoor സ്റ്റേജിൽ നടത്തുന്നു. റജിസ്ട്രേഷനും, മറ്റ് വിശദ വിവരങ്ങൾക്കും പാരീഷ് ഓഫീസുമായി ബന്ധപ്പെടുക
  7. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന Dec 6, ശനിയാഴ്ച രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
  8. Christeen Ministry യുടെ Monthly മീറ്റിംഗ് Dec 5, അടുത്ത വെള്ളിയാഴ്ച രാവിലെ 11:30 മുതൽ 1:00 മണി വരെ ക്ലാസ് റൂമിൽ വച്ച് നടത്തപ്പെടുന്നു. Christeen മിനിസ്ട്രിയിൽ അംഗങ്ങളായ എല്ലാ കുട്ടികളും നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്
  9. Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    1. Sub Juniors – (Age 5 – 8): John
    2. Juniors – (Age 9-12): Leviticus and St. Mark
    3. ⁠Seniors – (Age 13-18): Joshua and St. Mathew
  • Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)

വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).

ഇതിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ലിങ്ക് നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഡിസംബർ 10ന് മുൻപായി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

Announcements – 21/11/2025

അറിയിപ്പുകൾ

  1. ഡിസംബർ രണ്ട് ചൊവ്വാഴ്ച, ഫ്രാൻസീസ് അച്ചന്റെ ജന്മദിനമാണ്‌. അന്നേ ദിവസം വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  2. ഡിസംബർ മൂന്ന് ബുധൻ, Charbel അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 9-മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 5:30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  3. നമ്മുടെ Vicarial Shrine-ൽ December 4 വ്യാഴം മുതൽ മാസത്തിന്റെ എല്ലാ ആദ്യ വ്യാഴാഴ്ചകളിലും തിരുഹൃദയ വണക്കവിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ നൊവേന, കുടുംബ പ്രതിഷ്ഠ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടർച്ചയായി ഒൻപതു മാസം ആദ്യ വ്യാഴാഴ്ച തിരുഹൃദയ വണക്കത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് സ്പെഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. എല്ലാ വിശ്വാസികളെയും ഈ ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി ആഴത്തിൽ വർദ്ധിപ്പിക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
  4. പാരിഷിന്റെ നേതൃത്വത്തിൽ തിരുഹൃദയ ദേവാലയത്തിലേയും, അവാലി കത്തീഡ്രൽ ദേവാലയത്തിലേയും ഇടവകാംഗങ്ങൾക്കായി Christmas Carol ഗാന മത്സരം, Dec 11, വ്യാഴം, വൈകുന്നേരം 7.30 മുതൽ Outdoor സ്റ്റേജിൽ നടത്തുന്നു. റജിസ്ട്രേഷനും, മറ്റ് വിശദ വിവരങ്ങൾക്കും പാരീഷ് ഓഫീസുമായി ബന്ധപ്പെടുക
  5. Family Day-2026-ന്റെ ലോഗോ പ്രകാശനം അടുത്ത വെള്ളിയാഴ്ച രാവിലെ 8:45ന്റെ കുർബാനയ്ക്ക് ശേഷം ചർച്ച് കോമ്പൗണ്ടിൽ നടക്കുന്നതാണ്.
  6. മദർ ചർച്ചിന്റെ എൺപത്തിയഞ്ചാം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബർ 27 വ്യാഴാഴ്ച വൈകുന്നേരം 7.45-ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ Cultural Night സംഘടിപ്പിച്ചിരിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  7. ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ നവംബർ 24-ന്, പതിവുപോലെ വൈകുന്നേരം 7:30-ന് മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
  8. Nurses Ministry യുടെ “Formation Programme – Hope 2025”, November 29, ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണി വരെ Social Hall-ൽ വച്ച് Br Josemonന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ nurses സഹോദരങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  9. Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു.
  • Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)

വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).

ഇതിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ലിങ്ക് നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം ഡിസംബർ 10 ആണ്

  • Short Story & Poem Writing Competition: നിറവ് 2026 എഡിറ്റോറിയൽ ടീം ഒരുക്കുന്ന Short Story & Poem Writing Competition നവംബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് അവാലി കത്തീഡ്രലിലും മൂന്ന് മണിക്ക് തിരുഹൃദയ ദേവാലയത്തിലും വെച്ച് നടത്തപ്പെടുന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് ഇംഗ്ലീഷിലും 18 വയസ്സിന് മുകളിലുള്ളവർക്ക് മലയാളത്തിലും ആയിട്ട് ഒരുക്കിയിരിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ November 26നു മുൻപായി പേരുകൾ Register ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുള്ള link ഫാമിലി cell group കൾ വഴി ലഭ്യമാണ്.

Announcements -14/11/2025

അറിയിപ്പുകൾ

  1. ഈശോയുടെ രാജത്വ തിരുനാൾ നവംബർ 21, 22 & 23 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Nov 21, വെള്ളിയാഴ്ച, രാവിലെ 9.45 മുതൽ 3:30 വരെ Vicarial Shrine-ൽ വിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ചു വച്ചുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്ന് തിരുഹൃദയ ദേവാലയത്തിലേക്ക് ദിവ്യകാരുണ്യപ്രദിക്ഷണവും അതിനുശേഷം 3:45 മുതൽ ഒരു മണിക്കൂർ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ഈ പ്രാർത്ഥനാനുഭവത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
  2. അടുത്ത Marriage Preparation Course, November 21, വെള്ളി, രാവിലെ 7:45 മുതൽ വൈകുന്നേരം 5:00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ November 20-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. നവംബർ 21, വെള്ളിയാഴ്ച രാവിലെ 10.30-ന് തിരുഹൃദയ ദേവാലയത്തിൽ ലോക യുവജന ദിനാഘോഷം സംഘടിപ്പിക്കുന്നു. ഈ വിശ്വാസ-ആഘോഷത്തിൽ പങ്കാളികളാകാൻ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു.
  4. Music ministry-യുടെ മധ്യസ്ഥയായ വി. സെസിലിയായുടെ തിരുനാൾ ആഘോഷിക്കുന്ന Nov. 20, വ്യാഴം, നമ്മുടെ പാരീഷിലെ എല്ലാ community-യിലുമുള്ള Choir അംഗങ്ങളും വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയിൽ പങ്കെടുത്ത് നിങ്ങളുടെ commitment പുതക്കുവാനായിട്ട് ക്ഷണിക്കുന്നു.
  5. മദർ ചർച്ചിന്റെ എൺപത്തിയഞ്ചാം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബർ 27 വ്യാഴാഴ്ച രാത്രി 7.45-ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ Cultural Night സംഘടിപ്പിച്ചിരിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  6. നവംബർ 16, ഞായർ, സജി അച്ചന്റെ Ordination Anniversary ആണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
  7. Nurses Ministry യുടെ “Formation Programme – Hope 2025, November 29, ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണി വരെ Social Hall-ൽ വച്ച് Br Josemonന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ nurses സഹോദരങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  8. Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Ministry-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന Christeen Biblia ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    1. Sub Juniors – (Age 5 – 8): John
    2. Juniors – (Age 9-12): Leviticus and St. Mark
    3. ⁠Seniors – (Age 13-18): Joshua and St. Mathew
  1. Biblia 2025 – ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ‘ബിബ്ലിയ’ ബൈബിൾ ക്വിസ് ഡിസംബർ 12 വെള്ളിയാഴ്ച , ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)

വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).

ഇതിന്റെ വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ്

  • Essay Writing Competition: നിറവ് 2026 എഡിറ്റോറിയൽ ടീം ഒരു Essay Writing Competition നടത്തുന്നു. കുടുംബ കൂട്ടായ്മകൾ വഴിയാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്. Zonal അടിസ്ഥാനത്തിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2025 നവംബർ 19 ബുധൻ 7:00 pm. ഇതിന്റെ വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ Family Cell ഗ്രൂപ്പുകൾ വഴി ലഭ്യമാണ്

Announcements- 07/11/2025

അറിയിപ്പുകൾ

  1. അടുത്ത Pre-Baptism Seminar, November 12, ബുധനാഴ്ച വൈകുന്നേരം 7:15 മുതൽ 8:30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  2. അടുത്ത Marriage Preparation Course, November 21, വെള്ളി, രാവിലെ 7:45 മുതൽ വൈകുന്നേരം 5:00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ November 20-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. Dear Parisheners, 1940 ൽ സ്ഥാപിതമായ നമ്മുടെ തിരുഹൃദയ ദേവാലയം അഥവാ മദർ ചർച്ച്, അറേബ്യൻ പെനിൻസുലയിലെ ആദ്യ കത്തോലിക്കാ ദേവാലയവും ചരിത്രപരമായും വിശ്വാസ പരമായും ഒത്തിരി പ്രാധാന്യം ഉള്ളതുമാണ്. വർഷങ്ങളായി ഗൾഫ് മേഖലയിൽ നിന്നുള്ള നിരവധി തീർത്ഥാടകരും വിശ്വാസികളും ഇവിടെ വന്നുപോയികൊണ്ടിരിക്കുന്നു.

4.ഈ പള്ളിയുടെ ആത്മീയതയും ചരിത്രമൂല്യവും സംരക്ഷിക്കുന്നതിനായി                             നമ്മുടെ  രൂപതാ അധ്യക്ഷൻ ഈ ദേവാലയത്തെ ഈശോയുടെ                                                     തിരുഹൃദയത്തിന്  പ്രതിഷ്ഠിച്ച ഒരു Diocesan Shrine ആയി നാമകരണം ചെയ്യുവാൻ             ആഗ്രഹിക്കുന്നു.

നവംബർ 8 ശനിയാഴ്ച, Mother Church-ന്റെ 85-ാം ജൂബിലി വാർഷിക                                             ആഘോഷത്തോടനുബന്ധിച്ച്, Bishop Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ                 വൈകുന്നേരം 6.30-ന് നടത്തപ്പെടുന്ന Pontifical Mass ന് മധ്യേ Mother Church നെ                 Diocesan Shrine of the Sacred Heart of Jesus ആയി പ്രഖ്യാപിക്കുന്നതാണ്. ഈ                       ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ദൈവത്തിന് നന്ദി പറയുവാൻ എല്ലാ                         വിശ്വാസി സമൂഹത്തെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

  1. Carol Singing Completion- BMCCയുടെ നേതൃത്വത്തിൽ മലയാളം സമൂഹത്തിനായി ഒരു കരോൾ സിംഗിംഗ് കോമ്പറ്റീഷൻ ഡിസംബർ നാലാം തീയതി വൈകുന്നേരം 7 മണി മുതൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു

Announcements – 31/10/2025

അറിയിപ്പുകൾ

  1. ആത്മഹത്യ പ്രേരണയ്ക്കെതിരെ പ്രാർത്ഥിക്കുക എന്നതാണ് പരിശുദ്ധ പാപ്പയുടെ നവംബർ മാസത്തിലെ പ്രാർത്ഥന നിയോഗം
  2. നാളെ, നവംബർ ഒന്ന് ശനിയാഴ്ച, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. നാളത്തെ ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന നാളെ വൈകുന്നേരം 8:00 മണിക്ക് Main Church-ൽ നടത്തപ്പെടുന്നു.
  3. നവംബർ രണ്ട്, ഞായർ, സകല മരിച്ച ആത്മാക്കളുടെയും ഓർമ്മ ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും മറ്റുപ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു. ഞായറാഴ്ച മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് Main Church-ൽ നടത്തപ്പെടുന്നു.
  4. മാസാദ്യ വെള്ളിയാഴ്ചയായ നവംബർ ഏഴിന് ഉച്ചകഴിഞ്ഞ് 3.45- ന് പാരിഷിന്റെ ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതാണ്.
  5. ഈ വർഷത്തെ Handing on Faith നവംബർ 7, വെള്ളിയാഴ്ച രാവിലെ 10.30-ന് Main Church-ൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  6. അടുത്ത Pre-Baptism Seminar, November 12, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  7. നിങ്ങളുടെ സംഭാവനകളോടു കൂടിയ Mission Sunday കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു
  8. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
  9. St Sebastian’s Feast-ന്റെ ഒരുക്കത്തിന് മുന്നോടിയായി നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ 5, ബുധനാഴ്ച വൈകുന്നേരം 8:00 മണിക്ക് മനാമ OLA ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Announcements – 24/10/2025

അറിയിപ്പുകൾ

1. പരിശുദ്ധ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 29 ബുധനാഴ്ച വൈകുന്നേരം 6.30-ന് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കുർബാനയ്ക്കു ശേഷം നിത്യ സഹായ മാതാവിന്റെ നൊവേനയും തുടർന്ന് Church കോമ്പൗണ്ടിൽ വച്ച് ഇംഗ്ലീഷിലുള്ള Living Rosaryയും നടക്കുന്നതാണ്. ഇതിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
2. നവംബർ ഒന്ന് ശനിയാഴ്ച, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
3. നവംബർ രണ്ട് ഞായർ, സകല മരിച്ച ആത്മാക്കളുടെയും ഓർമ്മ ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. നവംബർ രണ്ട് ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും മറ്റുപ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു. അന്നേ ദിവസം മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു
4. ഒക്ടോബർ മാസത്തിലെ, ദമ്പതികൾക്കായുള്ള ഇംഗ്ലീഷിലുള്ള Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു.
5. ഈ വർഷത്തെ Handing of Faith നവംബർ 7, വെള്ളിയാഴ്ച രാവിലെ 10.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
6. നിങ്ങളുടെ സംഭാവനകളോടു കൂടിയ Mission Sunday കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
7. Dear Parisheners, 1940 ൽ സ്ഥാപിതമായ നമ്മുടെ തിരുഹൃദയ ദേവാലയം അഥവാ മദർ ചർച്ച്, അറേബ്യൻ പെനിൻസുലയിലെ ആദ്യ കത്തോലിക്കാ ദേവാലയവും ചരിത്രപരമായും വിശ്വാസ പരമായും ഒത്തിരി പ്രാധാന്യം ഉള്ളതുമാണ്. വർഷങ്ങളായി ഗൾഫ് മേഖലയിൽ നിന്നുള്ള നിരവധി തീർത്ഥാടകരും വിശ്വാസികളും ഇവിടെ വന്നുപോയികൊണ്ടിരിക്കുന്നു.

ഈ പള്ളിയുടെ ആത്മീയതയും ചരിത്രമൂല്യവും സംരക്ഷിക്കുന്നതിനായി നമ്മുടെ രൂപതാ അധ്യക്ഷൻ ഈ ദേവാലയത്തെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ച ഒരു Diocesan Shrine ആയി നാമകരണം ചെയ്യുവാൻ ആഗ്രഹിക്കുന്നു.

നവംബർ 8 ശനിയാഴ്ച, Mother Church-ന്റെ 85-ാം ജൂബിലി വാർഷിക ആഘോഷത്തോടനുബന്ധിച്ച്, Bishop Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വൈകുന്നേരം 6.30-ന് നടത്തപ്പെടുന്ന Pontifical Mass ന് മധ്യേ Mother Church നെ Diocesan Shrine of the Sacred Heart of Jesus ആയി പ്രഖ്യാപിക്കുന്നതാണ്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ദൈവത്തിന് നന്ദി പറയുവാൻ എല്ലാ വിശ്വാസി സമൂഹത്തെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

8. St Sebastian’s Feast-ന്റെ ഒരുക്കത്തിന് മുന്നോടിയായി നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ 5, ബുധനാഴ്ച വൈകുന്നേരം 8:00 മണിക്ക് മനാമ തിരുഹൃദയ ദേവാലയത്തിലെ OLA ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9. Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Ministry-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന Christeen Biblia ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
a. Sub Juniors – (Age 5 – 8): St. John
b. Juniors – (Age 9-12): Leviticus and St. Mark
c. ⁠Seniors – (Age 13-18): Joshua and St. Mathew
POC & NRSV ബൈബിളുകൾ മാത്രം പഠിക്കുന്നതിനായി ഉപയോഗിക്കണം എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും
10. ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ October 27-ന്, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
11. ജപമാല മാസത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് BMCC യുടെ നേതൃത്വത്തിൽ ഒക്ടോബർ 31, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുഹൃദയ ദേവാലയങ്കണത്തിൽ വെച്ച് നടക്കുന്ന മലയാളത്തിലുള്ള Living Mystery ജപമാല പ്രാർത്ഥനയിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

12. BMCCയുടെ വാർഷികപതിപ്പായ നിറവ്-2026 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, Newborn babies photos മുതലായവ niravu2026@gmail.com എന്ന email ID യിലേക്ക് November 20 ന് മുമ്പായി അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Jesus Youth help desk-മായോ, അച്ചന്റെ ഒഫീസുമായോ ബന്ധപ്പെടുക.

Announcements- 17/10/2025

 

അറിയിപ്പുകൾ

  1. ഈയാഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. നിങ്ങളുടെ സംഭാവനകൾ അടങ്ങിയ കവറുകൾ പുറത്തുള്ള ബോക്സിൽ നിക്ഷേപിക്കാവുന്നതാണ് ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
  2. വിശുദ്ധ Arethas & Companions-ന്റെ തിരുനാൾ ഒക്ടോബർ 23, വ്യാഴാഴ്ച വൈകുന്നേരം 6.30-ന് ഉള്ള വിശുദ്ധ കുർബാനയോടെ ആഘോഷിക്കുന്നു.
  3. പരിശുദ്ധ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 29 ബുധനാഴ്ച വൈകുന്നേരം 6.30-ന് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കുർബാനയ്ക്കു ശേഷം നിത്യ സഹായ മാതാവിന്റെ നൊവേനയും തുടർന്ന് Church കോമ്പൗണ്ടിൽ വച്ച് Living Rosaryയും നടക്കുന്നതാണ്. ഇതിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  4. ഒക്ടോബർ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.
  5. നവംബർ 7, വെള്ളിയാഴ്ച രാവിലെ 10.30-ന് Handing on Faith തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ആയതിനാൽ അന്നത്തെ Youth Mass, അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ ആയിരിക്കും നടക്കുക.