Announcements -28/04/2023

അറിയിപ്പുകൾ

 

  1. GCC-യിലെ രണ്ടു Vicariate-ലുള്ള എല്ലാ Capuchin വൈദികരുടെയും Annual Chapter Meeting മെയ് 8 മുതൽ 11 വരെ Abu Dhabi-യിൽ വച്ച് നടക്കുന്നു. ഈ മീറ്റിംഗിന്റെ വിജയത്തിനായി പ്രത്യേകം പ്രാർത്ഥിക്കാം.
  2. മെയ് ഒന്ന്, തിങ്കളാഴ്ച തൊഴിലാളികളുടെ മദ്ധ്യസ്ഥനായ വി.യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുന്നു.
  3. മെയ് മൂന്ന്, ബുധനാഴ്ച അപ്പസ്തോലന്മാരായPhilip-ന്റെയും, St. James-ന്റെയും തിരുനാൾ ആണ്.
  4. നമ്മുടെ Vicariate-ൽ ദീർഘകാലത്തെ സേവനത്തിനുശേഷം തിരികെ പോകുന്ന Bishop Paul Hinder-ന് യാത്ര അയപ്പ് നൽകുന്നതിന്റെ ഭാഗമായി, പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ഒരു Thanksgiving Mass മെയ് രണ്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് നടത്തപ്പെടുന്നതാണ്. തുടർന്ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന Felicitation program-ലേക്കും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അന്നേ ദിവസം മറ്റ് Language Mass-കൾ ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.
    ഇതിനോടനുബന്ധിച്ച്, നമ്മുടെ Parish-ലെ എല്ലാ community-കളും കൂടി സംയുക്തമായി ഒരു Spiritual Bouquet പിതാവിന് നൽകുന്നതാണ്.
    1. Fasting & Sacrifice
    2. Visit to the Blessed Sacrament
    3. Attending Holy Mass
    4. Praying the Rosary
    5. Short Prayers എന്നിവ ഉൾപ്പെടുന്ന ഈ Spiritual Bouquet-ക്കുവേണ്ടിയുള്ള നമ്മുടെ സംഭാവനകൾ April 30, ഞായറാഴ്ചയോടു കൂടി നൽകണമെന്ന് ആഭ്യർത്ഥിക്കുന്നു.
  5. അടുത്ത Pre-Baptism Seminar, May 17 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  6. Jesus Youth-ന്റെ Middle East Conference, May 5 മുതൽ 7 വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ഈ conference-ന് പങ്കെടുക്കുന്നവർക്കായി, നിങ്ങളുടെ വീടുകളിൽ മൂന്ന് ദിവസത്തെ താമസ സൗകര്യം നൽകുവാൻ സാധിക്കുന്നവർക്ക് ഇനിയും അതിനുള്ള അവസരം ഉണ്ട്. താൽപര്യമുള്ളവർ പുറത്തുള്ള Help Desk-മായി ബന്ധപ്പെടുക.
  7. പ്രതീക്ഷ 2023
    മെയ് ദിനത്തോടനുബന്ധിച്ച് ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ വിവിധ തലങ്ങളിൽ ജോലിചെയ്യുന്നവർക്കായി പ്രതീക്ഷ 2023 എന്ന ഒരു ഏകദിന പോഗ്രാം മെയ് ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 9:00 മുതൽ ഉച്ച കഴിഞ്ഞ് 4.00 മണി വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. വി.കുർബ്ബാന, സ്തുതിപ്പ്, മാനസികാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ശില്പശാല, നോർക്ക ഗൈഡ്ലൈൻസ് & രജിസ്ട്രേഷൻ, സൗജന്യ ഹെൽത്ത് ചെക്കപ്പ്, ഗെയിംസും സമ്മാനങ്ങളും, Breakfast & Lunch, ഗാനവിരുന്ന് എന്നിവ ഉൾപ്പെടുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ, BMCC-യുടെ വിവിധ ഗ്രൂപ്പുകളിൽനിന്നും ലഭിക്കുന്ന ലിങ്ക് വഴി online ആയോ, പുറത്തുള്ള counter-ലോ രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിമിതമായ സീറ്റകൾ മാത്രമുള്ള ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.
  8. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ Awali Community-യുടെ വാർഷികത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾ May 4, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7:00 മണിമുതൽ നടത്തപ്പെടുന്നു. മൂന്നു വർഷത്തിനു ശേഷം നടത്തപ്പെടുന്ന ഈ വാർഷികാഘോഷങ്ങളിലേക്കും തുടർന്നുള്ള സ്നേഹവിരുന്നിലേക്കും എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
  9. Nurses Day-യോട് അനുബന്ധിച്ച് മെയ്‌ 12ആം തിയതി വെള്ളിയാഴ്ച വൈകുന്നേരം 7:00-ക്കുള്ള കുർബ്ബാനയിൽ നമ്മുടെ സമൂഹത്തിലെ എല്ലാ നേഴ്സ്മാരെയും പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുന്നതായിക്കും എന്ന് ഓർമിപ്പിക്കുന്നു. അന്നേ ദിവസം എല്ലാ നേഴ്സസ് സഹോദരങ്ങൾക്കും കാഴ്ചസമർപ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
  10. നഴ്സസ് മിനിസ്ട്രിയുടെ ഈ വർഷത്തെ “Great Call” മെയ്‌ മാസം 20ആം തിയതി ശനിയാഴ്ച രാവിലെ 8:30 മുതൽ ഉച്ചകഴിഞ്ഞ് 4.00 വരെ സോഷ്യൽ ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. Dr. ജോൺ ദാസ് ആണ് ലീഡ് ചെയ്യുന്നത്. ഇതിനുള്ള രെജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നു. BD: 2/- രെജിസ്ട്രേഷൻ ഫീ ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരി സഹോദരങ്ങളും ഇതിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.
  11. നമ്മുടെ Parish-ലെ മലയാളം Catechism പഠിക്കുന്ന കുട്ടികളുടെ First Holy Communion അടുത്ത വെള്ളിയാഴ്ച മെയ് 5, വൈകുന്നേരം 7:00 മണിക്കുള്ള മലയാളം കർബ്ബാനയോടുകൂടി നൽകപ്പെടുന്നതാണ്. ഈ ദിവ്യബലിയിൽ പങ്കെടുത്ത് എല്ലാ കുട്ടികൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.

12. നമ്മുടെ ഇടവകയിലെ grade 1 മുതൽ 12 വരെയുള്ള കുട്ടികൾക്കായി Kids & Teens Conference         എന്ന ഒരു program July 1st, 2nd & 3rd ദിവസങ്ങളിലായി നടത്തപ്പെടുന്നതാണ്. നിങ്ങളുടെ              അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന്      ആഭ്യർത്ഥിക്കുന്നു. Registration-നും മറ്റ് വിശദവിവരങ്ങളും Parish Notice Board-ൽ ലഭ്യമാണ്.

Announcements – 21/04/2023

അറിയിപ്പുകൾ

 

  1. April 25, ചൊവ്വാഴ്ച സുവിശേഷകനായ വി. മർക്കോസിന്റെ തിരുനാൾ ആഘോഷിക്കുന്നു.
  2. April 27 വ്യാഴാഴ്ച, Darrel അച്ചന്റെ Ordination Anniversary ആണ്. അന്നേ ദിവസം അച്ചന്റെ മുഖ്യകാർമികത്വത്തിലുള്ള Thanksgiving കുർബ്ബാന വൈകുന്നേരം 6:30-ന് ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  3. Southern Arabia-യുടെ Vicar Apostolic Emeritus ആയ Paul Hinder പിതാവിന്റെ ജന്മദിനം April 22, നാളെ ശനിയാഴ്ച ആണ്. പിതാവിന്റെ നല്ല ആരോഗ്യത്തിനും എല്ലാ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നമ്മുടെ Vicariate-ൽ ദീർഘകാലത്തെ സേവനത്തിനുശേഷം തിരികെ പോകുന്ന Bishop Paul Hinder-ന് യാത്ര അയപ്പ് നൽകുന്നതിന്റെ ഭാഗമായി പിതാവിൻറെ മുഖ്യകാർമികത്വത്തിൽ ഒരു Thanksgiving Mass മെയ് രണ്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് നടത്തപ്പെടുന്നു. തുടർന്ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന Felicitation program-ലേക്കും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. അന്നേ ദിവസം മറ്റ് Language Mass-കൾ ഉണ്ടായിരിക്കുന്നതല്ല എന്ന് അറിയിക്കുന്നു.
  4. ഈ വർഷത്തെ സ്ഥൈര്യലേപനം April 28 അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 4:00 മണിക്ക് നടത്തപ്പെടുന്ന പ്രത്യേക കർബ്ബാന മധ്യേ നൽകപ്പെടുന്നു. ആയതിനാൽ, അന്നേ ദിവസത്തെ വൈകുന്നേരം 5.00 മണിക്കുള്ള ഇംഗ്ലീഷ് കുർബ്ബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക എന്നറിയിക്കുന്നു.
  5. Jesus Youth-ന്റെ Middle East Conference, May 5 മുതൽ 7 വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ഈ conference-ന് പങ്കെടുക്കുന്നവർക്കായി, നിങ്ങളുടെ വീടുകളിൽ മൂന്ന് ദിവസത്തെ താമസ സൗകര്യം നൽകുവാൻ സാധിക്കുന്നവർ പുറത്തുള്ള Help Desk-മായി ബന്ധപ്പെടുക.
  6. പ്രതീക്ഷ 2023
    മെയ് ദിനത്തോടനുബന്ധിച്ച് ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ വിവിധ തലങ്ങളിൽ ജോലിചെയ്യുന്നവർക്കായി ഒരു ഏകദിന പോഗ്രാം മെയ് ഒന്നാം തീയതി തിങ്കളാഴ്ച രാവിലെ 9:00 മുതൽ ഉച്ച കഴിഞ്ഞ് 4.00 മണി വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. വി.കുർബ്ബാന, സ്തുതിപ്പ്, മാനസികാരോഗ്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ശില്പശാല, നോർക്ക ഗൈഡ്ലൈൻസ് & രജിസ്ട്രേഷൻ, ഫ്രീ ഹെൽത്ത് ചെക്കപ്പ്, ഗെയിംസും സമ്മാനങ്ങളും, Breakfast & Lunch, ഗാനവിരുന്ന് എന്നിവ ഉൾപ്പെടുന്ന ഈ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ പുറത്തുള്ള counter-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിമിതമായ സീറ്റകൾ മാത്രമുള്ള ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  7. ബഹ്റിൻ മലയാളി കത്തോലിക്കാ സമൂഹത്തിലെ Awali Community-യുടെ വാർഷികം April 27, May 4 തീയതികളിലായി Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. April 27, വ്യാഴാഴ്ച വൈകുന്നേരം 8:00 മണിക്ക് Thanksgiving കുർബ്ബാനയും, May 4 വ്യാഴാഴ്ച വൈകുന്നേരം 7.00 മണിമുതൽ വിവിധ കലാപരിപാടികളും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. മൂന്നു വർഷത്തിനു ശേഷം നടത്തപ്പെടുന്ന ഈ വാർഷികാഘോഷങ്ങളിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  8. മുന്‍ വര്‍ഷങ്ങളില്‍ നടത്തിവന്നിരുന്ന Nurses Ministry യുടെ Great Call ഈ വര്‍ഷവും May 20 ശനിയാഴ്ച രാവിലെ 8:30 മുതല്‍ വൈകുന്നേരം 4.00 മണി വരെ Dr. John Das-ന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്നു. എല്ലാ നഴ്സസ് സഹോദരീസഹോദരന്മാരെയും Great Call 2023-ലേക്കു സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.

Announcements – 31/03/2023

അറിയിപ്പുകൾ

 

  1. ഓശാന ഞായർ ഇന്നും, നാളെയും, മറ്റെന്നാളുമായി ആഘോഷിക്കുന്നു. എല്ലാ കുർബ്ബാനകൾക്കും വെഞ്ചിരിച്ച കുരുത്തോലകൾ നൽകുന്നതാണ്.കുരുത്തോലകൾ വിശുദ്ധമായി സൂക്ഷിക്കുക
  2. April 4 ചൊവ്വാഴ്ച, Awali Cathedral-ൽ വച്ച് വൈകുന്നേരം 7 മണിക്ക് Chrism Mass ഉണ്ടായിരിക്കുന്നതാണ്. വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center stop-ൽ നിന്നും വൈകുന്നേരം 5.30-ന് Bus arrange ചെയ്തിട്ടുണ്ട്. അന്നേ ദിവസം ഇവിടെ, Sacred Heart ദേവാലയത്തിൽ വൈകുന്നേരത്തെ കുർബ്ബാനയും കുമ്പസാരവും ഉണ്ടായിരിക്കുന്നതല്ല.
  3. വിശുദ്ധവാരത്തിലേക്ക് നാം കടക്കുമ്പോൾ തിരുകർമ്മങ്ങളുടെ സമയ വിവരങ്ങൾ ഇപ്രകാരമാണ്.പെസഹാവ്യാഴം (ഏപ്രിൽ 6th)
    Awali Cathedral ദേവാലയത്തിൽ – വൈകുന്നേരം 4:45-ന് മലയാളത്തിലുള്ള പെസഹാ തിരുകർമ്മങ്ങൾ – കാലു കഴുകൽ ശുശ്രൂഷ, വി. കുർബ്ബാന.
    Manama Sacred Heart ദേവാലയത്തിൽ – രാത്രി 8:30-ന് മലയാളത്തിൽ പെസഹാ തിരുകർമ്മങ്ങൾ – കാലു കഴുകൽ ശുശ്രൂഷ, വി. കുർബ്ബാന, അപ്പം മുറിക്കൽ, ദിവ്യകാരുണ്യ ആരാധന.
    Parish-ന്റെ ഇംഗ്ലീഷ് തിരുകർമ്മങ്ങൾ വൈകിട്ട് 7:30-ന് Sacred Heart School, Isa Town-ൽ വച്ച് നടത്തപ്പെടുന്നു.ദു:ഖവെള്ളി (ഏപ്രിൽ 7th)
    മലയാളത്തിലുള്ള ശുശ്രൂഷകൾ രാവിലെ 8.00-ന് Sacred Heart School, Isa Town-ൽ വച്ച് ആരംഭിക്കുന്നു. പീഢാനുഭവ ചരിത്ര വായന, പ്രസംഗം, കുരിശാരാധന, വി. കുർബ്ബാന സ്വീകരണം, കുരിശിന്റെ വഴി, കുരിശുരൂപം ചുംബിക്കൽ.
    ദുഃഖവെള്ളിയാഴ്ച തിരുകർമ്മങ്ങൾ രാവിലെ 8.00 മണിക്ക് ആരംഭിച്ച് അവസാനമായിരിക്കും കുരിശിന്റെ വഴി നടത്തപ്പെടുക. എല്ലാവരും 8.00 മണിക്ക് മുൻപായിതന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
    Parish-ന്റെ ഇംഗ്ലീഷിലുള്ള ദുഃഖവെള്ളി ശുശ്രൂഷകൾ April 7-ന് വൈകിട്ട് 5.00 മണിക്ക് Sacred Heart School ground-ൽ വച്ച് നടത്തപ്പെടുന്നു.

    ദുഃഖശനി (ഏപ്രിൽ 8th)
    Sacred Heart ദേവാലയത്തിൽ വച്ച് രാവിലെ 6.00-ന് വി.കുർബ്ബാന, തിരി, വെള്ളം വെഞ്ചിരിപ്പ് ഉണ്ടായിരിക്കുന്നതാണ്.

    ഈസ്റ്റർതിരുകർമ്മങ്ങൾ
    ഏപ്രിൽ 8, ശനി – രാത്രി 10.30-ന് Manama Sacred Heart ദേവാലയത്തിലും, Awali Cathedral ദേവാലയത്തിൽ വച്ചും മലയാളത്തിലുള്ള ഉയിർപ്പ് തിരുകർമ്മങ്ങൾ, തുടർന്ന് വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്.
    Parish-ന്റെ ഇംഗ്ലീഷിലുള്ള ഈസ്റ്റർ തിരുകർമ്മങ്ങൾ ശനിയാഴ്ച രാത്രി 7.30-ന് Sacred Heart School-ൽ വച്ച് നടത്തപ്പെടുന്നു.
    ഈസ്റ്റർ ഞായറാഴ്ച, ഏപ്രിൽ 9 -ന് രാത്രി 8.30-ന് മലയാളത്തിലുള്ള കുർബ്ബാന Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.

    Parish-ന്റെ വിശുദ്ധവാര, ഈസ്റ്റർ തിരുകർമ്മങ്ങളുടെ വിശദവിവരങ്ങൾ Parish Notice board-ലും Church website-ലും ലഭ്യമാണ്.

  4. പെസഹാ വ്യാഴാഴ്ച Family Cell-ൽ വഴി അറിയിച്ചിട്ടുള്ള അപ്പവും പാലും വൈകിട്ട് 6 മണിയോടുകൂടി Audio Video Room-ൽ എത്തിക്കേണ്ടതാണ്. Family Cell-ൽ ഇല്ലാത്ത കുടുംബങ്ങൾക്കും, വ്യക്തികൾക്കും അപ്പവും പാലും നൽകുവാൻ ആഗ്രഹമുണ്ടെങ്കിൽ AV Room-ൽ എത്തിച്ച് നൽകാവുന്നതാണ്.
  5. ദുഃഖവെള്ളിയാഴ്ച സാധിക്കുന്നവർ അവരവരുടെ ഭവനങ്ങളിലുള്ള കുരിശ് കൊണ്ടുവന്നാൽ നന്നായിരിക്കും എന്ന് ഓർമ്മിപ്പിക്കുന്നു.
  6. ദുഃഖവെള്ളിയാഴ്ച Sacred Heart School-ലേക്ക് പോകുവാൻ വാഹന സൗകര്യം ആവശ്യമുള്ളവർക്കായി രാവിലെ 7:15നും, 7.30-നും Art & Craft Center-ൽ നിന്നും ബസ്സുകൾ പുറപ്പെടുന്നതാണ്.
  7. ദുഃഖശനിയാഴ്ച രാവിലത്തെ കുർബ്ബാനയ്ക്ക് വരുമ്പോൾ എല്ലാവരും തിരികൾ കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു. Holy water ആവശ്യമുള്ളവർ കുപ്പികൾ കൂടി കൊണ്ടുവരണമെന്ന് ഓർമ്മിപ്പിക്കുന്നു.
  8. Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Main Church-ന്റെ entrance വച്ചിരിക്കുന്ന ബോക്സിൽ ഇടാവുന്നതാണ്.
  9. അടുത്ത Pre-Baptism Seminar, April 12 ബുധനാഴ്ച, 7.15 pm മുതൽ15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  10. April മാസത്തെ Birthday & Wedding Anniversary കുർബ്ബാന April 10, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  11. മലയാളി സമൂഹത്തിനായുള്ള ഈ വർഷത്തെ വിശുദ്ധനാട് സന്ദർശനം July ഒന്നു മുതൽ 12 വരെ ക്രമീകരിച്ചിരിക്കുന്നു. Israel-ലെ വിവിധ പുണ്യസ്ഥലങ്ങൾ, Jordan, Egypt-ലെ പ്രശസ്തനഗരങ്ങൾ എന്നിവ ഉൾപ്പെടുന്ന ഈ വിശുദ്ധനാട് സന്ദർശനത്തിന്റെ വിശദ വിവരങ്ങൾക്കായി അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  12. വിശുദ്ധവാരത്തിന് ഒരുക്കമായുള്ള കുമ്പസാരം നടന്നുകൊണ്ടിരിക്കുന്നു. രാവിലെ 9:00 മുതൽ 12.00 വരെയും, വൈകുന്നേരം 6.00 മുതൽ 8.30 വരെയും English-ൽ കുമ്പസാരിക്കുവാനുള്ള സൗകര്യം April 5 ബുധനാഴ്ച വരെ ഉണ്ടായിരിക്കുന്നതാണ്. പെസഹാ വ്യാഴാഴ്ച കുമ്പസാരം ഉണ്ടായിരിക്കുന്നതല്ല. മലയാളത്തിലുള്ള കമ്പസാരം….
  13. Nurses Ministry യുടെ ആദ്യ ശനിയാഴ്ചയിലുളള Adoration നാളെ ഏപ്രിൽ ഒന്നാം തീയതി രാവിലെ 7:30 മുതൽ 9.00 മണി വരെ Mother Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  14. പെസഹാ വ്യാഴം – ഭവനങ്ങളിൽ പരസ്പരം പാദങ്ങൾ കഴുകുക. എല്ലാ ഭവനങ്ങളിലും അപ്പവും പാലും ഉണ്ടാക്കി അപ്പം മുറിക്കൽ ശുശ്രൂഷ നടത്തി പെസഹാ ആചരിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. നമ്മുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം പുതു തലമുറയ്ക്ക് കൈമാറാനും എല്ലാവരും ശ്രദ്ധിക്കുക.