Announcements – 26/01/2024

അറിയിപ്പുകൾ

  1. February 2 അടുത്ത വെള്ളിയാഴ്ച, ഈശോയുടെ സമർപ്പണതിരുന്നാൾ ആഘോഷിക്കുന്നു. അന്നേ ദിവസം ജേക്കബ് അച്ചന്റെ Ordination Anniversary ആണ്. വൈകുന്നേരം 5:00 മണിക്ക് Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
  2. അടുത്ത Pre-Baptism Seminar, February 7 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  3. നമ്മുടെ Parish-ന്റെ ഈ വർഷത്തെ Family Day 2024, February 9th വെള്ളിയാഴ്ച, രാവിലെ 8:00 മുതൽ വൈകുന്നേരം 8.00 മണിവരെ Church compound-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ Food stall, Cultural, Entertainment stage program-കളോടുകൂടി നടത്തപ്പെടുന്ന ഇതിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. Family Day-യുടെ ഭാഗമായി 5 വയസ്സ് വരെയും 6 മുതൽ 10 വയസ്സ് വരെയും ഉള്ള കുട്ടികൾക്കായി Fancy Dress competition നടത്തുന്നു. രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും Parish നോട്ടീസ് ബോർഡിൽനിന്നും, Parish office-ൽ നിന്നും ലഭ്യമാണ്.
  4. Family Day-യുടെ അന്ന് English-ലുള്ള കുർബ്ബാനകൾ രാവിലെ00നും, 8.45നും വൈകുന്നേരം 5.00 മണിക്കും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മലയാളത്തിലുള്ള കുർബ്ബാന രാവിലെ 10.30-ന് ഉണ്ടായിരിക്കുന്നതാണ്. എല്ലാ കുർബ്ബാനകളും Our Lady of Arabia Auditorium-ത്തിൽ വച്ചായിരിക്കും നടക്കുക. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം Al Zubara റോഡിൽ നിന്നും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  5. ഈ വർഷത്തെ First Holy Communion, Parish Catechism കുട്ടികൾക്ക് April 5th വെള്ളിയാഴ്ചയും, Sacred Heart School കുട്ടികൾക്ക് April 12th വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. സ്ഥൈര്യലേപനം April 19th വെള്ളിയാഴ്ചയായിരിക്കും നടത്തപ്പെടുക.
  6. ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ January 29, വരുന്ന തിങ്കൾ, പതിവുപോലെ വൈകുന്നേരം 7:30-ന് മലയാളത്തിലുള്ള കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
  7. നിറവ് എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ നിറവ് 2024-നെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന ഈ ക്വിസ് മത്സരം തുടർച്ചയായ 3 മാസങ്ങളിൽ (ജനുവരി, ഫെബ്രുവരി, മാർച്ച് ) നടത്തപ്പെടും. ജനുവരി മാസത്തെ ക്വിസ് മത്സരത്തിന്റെ ഓൺലൈൻ ലിങ്ക്, ഫാമിലി സെല്ലുകൾ വഴിയും വിവിധ മിനിസ്ട്രികൾ വഴിയും ലഭ്യമാണ്. ജനുവരി മാസത്തെ ക്വിസിൽ പങ്കെടുക്കേണ്ട അവസാന തിയതി ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് നിറവ് 2024 എഡിറ്റോറിയൽ ടീമുമായി ബന്ധപ്പെടുക.

8.നമ്മുടെ സമൂഹത്തിന്റെ Service Ministry-യിൽ ചേർന്ന് പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ         അച്ചന്റെ office-മായോ, Service Ministry അംഗങ്ങളെയോ ബന്ധപ്പെടുക.

Announcements – 19/1/2024

അറിയിപ്പുകൾ

 

  1. ഈ വർഷത്തെ First Holy Communion, Parish Catechism കുട്ടികൾക്ക് ഏപ്രിൽ അഞ്ച് വെള്ളിയാഴ്ചയും, Sacred Heart School കുട്ടികൾക്ക് ഏപ്രിൽ പന്ത്രണ്ട് വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. സ്ഥൈര്യലേപനം ഏപ്രിൽ പത്തൊൻപത് വെള്ളിയാഴ്ചയായിരിക്കും നടത്തപ്പെടുക.
  2. അടുത്ത Marriage Preparation Course, 26 വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Jan. 25-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  3. നമ്മുടെ Parish-ന്റെ ഈ വർഷത്തെ Family Day 2024, February 9th വെള്ളിയാഴ്ച, രാവിലെ 8:00 മുതൽ വൈകുന്നേരം 8.00 മണിവരെ Church compound-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ Food stall, Cultural, Entertainment stage program-കളോടുകൂടി നടത്തപ്പെടുന്ന ഇതിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  4. നമ്മുടെ സമൂഹത്തിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ Marian Night Vigil, ഇന്നലെ വളരെ അനുഗ്രഹപ്രദമായി നടത്തുവാൻ സാധിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ Jesus Youth അംഗങ്ങൾക്കും, ജേക്കബ് അച്ചനും, ജോസഫ് അച്ചനും, മറ്റ് പലവിധത്തിൽ സഹായിച്ച Intercession & Preaching Ministry, Altar Servers, Eucharistic Ministers, Liturgy team, Sound arrangements ചെയ്തവർ, ചായയും ബണ്ണും arrange ചെയ്ത Service Ministry അംഗങ്ങൾക്കും പ്രത്യേകം നന്ദി പറയുന്നു.

5.നമ്മുടെ സമൂഹത്തിന്റെ Thursday Prayer എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 7.15 മുതൽ                 Sacred Heart ദേവാലയത്തിൽ വച്ച് നടക്കുന്നു. അടുത്ത വ്യാഴാഴ്ച മുതൽ ദിവ്യകാരുണ്യം                         എഴുന്നള്ളിച്ച് വച്ചുള്ള ആരാധനയോടുകൂടിയായിരിക്കും പ്രാർത്ഥന സമാപിക്കുക                                എന്നറിയിക്കുന്നു. ഈ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കവാൻ                എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

 

Announcements – 12/1/2024

അറിയിപ്പുകൾ

  1. നമ്മുടെ Vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ Jan 12, 13, വെള്ളി, ശനി ദിവസങ്ങളിൽ, ഇന്നും നാളെയും ആഘോഷിക്കുന്നു.
  2. നമ്മുടെ Vicariate-ലെ വൈദികരുടെ Annual Priests meeting Jan.15 മുതൽ 18, തിങ്കൾ മുതൽ വ്യാഴം വരെ Bahrain-ൽ വച്ച് നടത്തപ്പെടുന്നു. ഈ മീറ്റിംഗിൻറെ വിജയത്തിനായി പ്രാർത്ഥിക്കുന്നതോടൊപ്പം ഇതിൽ പങ്കെടുക്കുന്ന എല്ലാ വൈദികരെയും സമർപ്പിച്ചു പ്രാർത്ഥിക്കാം. ഈ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവുമുള്ള English കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കും.
  3. Filipino Community, Santo Nino-യുടെ തിരുനാൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 11:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.
  4. അടുത്ത Marriage Preparation Course, 26 വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Jan. 25-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  5. നമ്മുടെ Parish-ലെ English Catechism Ministry-യിൽ ചേർന്ന് Catechism Teachers അയി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ Parish office-ൽ നിന്നും ലഭിക്കുന്ന form പൂരിപ്പിച്ച് ജനുവരി 15-നു മുൻപായി നൽകണമെന്ന് ഓർമ്മിപ്പിക്കുന്നു.
  6. നമ്മുടെ വികാരിയേറ്റിലെ Catechism & Bible studies-ന്റെ Director-ആയ Nelson നടത്തുന്ന Bible ക്ലാസ്സുകൾ ജനുവരി 22 മുതൽ ഫെബ്രുവരി 5 വരെ തിങ്കളാഴ്ചകളിൽ വൈകുന്നേരം 7.00 മുതൽ 8.30 വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  7. നമ്മുടെ Parish-ന്റെ ഈ വർഷത്തെ Family Day 2024, February 9th വെള്ളിയാഴ്ച, രാവിലെ 8:00 മുതൽ വൈകുന്നേരം 8.00 മണിവരെ Church compound-ൽ വച്ച് നടത്തപ്പെടുന്നു. വിവിധ Food stall, Cultural, Entertainment stage program-കളോടുകൂടി നടത്തപ്പെടുന്ന ഇതിലേക്ക് എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
  8. ജനുവരി 16, അടുത്ത ചൊവ്വാഴ്ച, പതിവുപോലെ വൈകുന്നേരം  7:30നുള്ള മലയാളം കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
  9. നമ്മുടെ സമൂഹത്തിന്റെ അടുത്ത Night Vigil ജനുവരി 18, വരുന്ന വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ 12.00 വരെ Sacred Heart Church-ൽ വച്ച് ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ Marian Night Vigil ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  10. ജനുവരി 26, വെള്ളിയാഴ്ച, ബഹ്‌റൈൻ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി, Habibi 2024 എന്ന Program രാവിലെ 11:00 മണി മുതൽ വൈകീട്ട് 7.00 മണി വരെ Awali Cathedral-ൽ വച്ച് നടത്തപ്പെടുന്നു. ദിവ്യബലി, ആരാധന, Praise & worship, വിവിധ entertainment പ്രോഗ്രാമുകളും ഉൾപ്പെടുന്ന ഇതിലേക്ക് ബഹ്‌റൈനിലെ എല്ലാ യുവജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു. Registration ചെയ്യുന്നതിനായി 388 663 80 എന്ന നമ്പറിൽ വിളിക്കുകയോ, JY അംഗങ്ങളെ സമീപിക്കുകയോ ചെയ്യാവുന്നതാണ്.

നിറവ് എഡിറ്റോറിയൽ ടീമിന്റെ നേതൃത്വത്തിൽ നിറവ് 2024-നെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന ഈ ക്വിസ് മത്സരം തുടർച്ചയായ 3 മാസങ്ങളിൽ (ജനുവരി, ഫെബ്രുവരി, മാർച്ച് ) നടത്തപ്പെടും. ജനുവരി മാസത്തെ ക്വിസ് മത്സരത്തിന്റെ ഓൺലൈൻ ലിങ്ക്, ഫാമിലി സെല്ലുകൾ വഴിയും വിവിധ മിനിസ്ട്രികൾ വഴിയും അയച്ചു തരുന്നതാണ്. കൂടാതെ ബഹ്‌റൈൻ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ വെബ്സൈറ്റിലും ലഭ്യമായിരിക്കും. ഓരോ മാസവും ശരിയുത്തരം അയക്കുന്നവരിൽ നിന്നും തിരെഞ്ഞടുക്കപ്പെടുന്ന 5 പേർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകുന്നതാണ്. ജനുവരി മാസത്തെ ക്വിസിൽ പങ്കെടുക്കേണ്ട അവസാന തിയതി ജനുവരി 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് നിറവ് 2024 എഡിറ്റോറിയൽ ടീമുമായി ബന്ധപ്പെടുക.

 

Announcements – 05/01/2024

അറിയിപ്പുകൾ

  1. ജനുവരി 10th Wednesday, Darrel അച്ചന്റെയും, ജനുവരി 12th, വെള്ളി Nicholson അച്ചന്റെയും Birthday ആണ്. ജനുവരി 10 Wednesday, വൈകുന്നേരം 6:30-നും, ജനുവരി 12, വെള്ളി വൈകുന്നേരം 5.00 മണിക്കും Thanksgiving Mass ഉണ്ടായിരിക്കുന്നതാണ്. രണ്ടു അച്ചന്മാരുടെയും നിയോഗങ്ങൾക്കുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
  2. അടുത്ത Pre-Baptism Seminar, ജനുവരി 10 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  3. നമ്മുടെ vicariate-ന്റെ മദ്ധ്യസ്ഥയായ Our Lady of Arabia-യുടെ തിരുനാൾ Jan 12, 13, വെള്ളി, ശനി ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന എല്ലാ ദിവസവും വൈകുന്നേരത്തെ കുർബ്ബാനയോടുകൂടി നടന്നുകൊണ്ടിരിക്കുന്നു. ആയതിനാൽ, ജനുവരി 9 ചൊവ്വാഴ്ച ഇംഗ്ലീഷിലുള്ള Antony’s-ന്റെ നൊവേന ഉണ്ടായിരിക്കുന്നതല്ല. ജനുവരി 10, ബുധനാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള കുർബ്ബാനക്കുശേഷമുള്ള മാതാവിന്റെ ഒരു നൊവേന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നറിയിക്കുന്നു. Our lady of Arabia-യുടെ നൊവേനയുടെ സമയക്രമങ്ങൾ Parish നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  4. Filipino Community, Santo Nino-യുടെ തിരുനാൾ ജനുവരി 19, വെള്ളിയാഴ്ച രാവിലെ 11:30-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു.
  5. അടുത്ത Marriage Preparation Course, 26 വെള്ളിയാഴ്ച രാവിലെ 7.45 മുതൽ 5.00 വരെ St. Claire Audio Video room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Jan. 25-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  6. നമ്മുടെ Parish-ലെ English Catechism Ministry-യിൽ ചേർന്ന് Catechism Teachers അയി പ്രവർത്തിക്കുവാൻ താത്പര്യമുള്ളവർ Parish office-ൽ നിന്നും ലഭിക്കുന്ന form പൂരിപ്പിച്ച് ജനുവരി 15-നു മുൻപായി നൽകുവാൻ ഓർമ്മിപ്പിക്കുന്നു.
  7. നമ്മുടെ വികാരിയേറ്റിലെ Catechism & Bible studies-ന്റെ Director-ആയ Nelson നടത്തുന്ന Bible ക്ലാസ്സുകൾ ജനുവരി 22 മുതൽ ഫെബ്രുവരി 5 വരെ തിങ്കളാഴ്ചകളിൽ വൈകുന്നേരം 7.00 മുതൽ 8.30 വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  8. അവാലി കത്തീഡ്രലിൽ Our Lady of Arabia-യുടെ തിരുനാൾ Jan 12, വെള്ളിയാഴ്ച രാവിലെ 9:30-ന് ആഘോഷിക്കുന്നു. Our Lady Arabia-യുടെ തിരുനാളും അവാലി Family Day-യും നടക്കുന്നതിനാൽ, അടുത്ത വെള്ളിയാഴ്ച ഇവിടെ, Sacred Heart Church-ലെ Catechism-ഉം, രാവിലെ 9.00 മണിക്കുള്ള Catechism കുട്ടികളുടെ കുർബ്ബാനയും, 10.30-നുള്ള Youth Mass-ഉം ഉണ്ടായിരിക്കുന്നതല്ല.
  9. ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ജനുവരി 8, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

10.നമ്മുടെ സമൂഹത്തിന്റെ അടുത്ത Night Vigil ജനുവരി 18, വ്യാഴാഴ്ച Sacred Heart Church-ൽ വച്ച്                വൈകുന്നേരം 7.30 മുതൽ 12.00 വരെ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ                                                 നടത്തപ്പെടുന്നു.  ഈ Marian Night Vigil ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ                                      പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.