Announcements – 01/11/2024
അറിയിപ്പുകൾ
1.നവംബർ 2, ശനി, നാളെ, സകല മരിച്ച ആത്മാക്കളുടെയും ദിവസമാണ്. പാരീഷിന്റെ ഇംഗ്ലീഷിലുള്ള വി. കുർബ്ബാനകൾ രാവിലെ 6.20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും നടത്തപ്പെടുന്നു. മലയാളത്തിലുള്ള വി. കുർബ്ബാന വൈകുന്നേരം 8.00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
നവംബർ 2, നാളെ, ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. സിമിത്തേരികളുടെ Maintenance ചിലവുകൾക്കായി ഒരു പ്രത്യേക Collection നാളെ,’ ഉണ്ടായിരിക്കുന്നതാണ്. സിമിത്തേരി സന്ദർശിച്ചും, മറ്റ് പ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും, ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു.
2.അടുത്ത Pre-Baptism Seminar, നവംബർ 13, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
3.അടുത്ത Marriage Preparation Course, നവംബർ 15, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ നവംബർ 14-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
4.നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന Mission Sunday കവറുകൾ, സംഭാവനകളോടു കൂടി Sacred Heart Church-ന്റെയും, Mother Church-ന്റെയും, entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
5.നമ്മുടെ ഇടവകയിൽ “VERBUM 2024” എന്ന പേരിൽ ഇംഗ്ലീഷിലുള്ള Bible Quiz, ഡിസംബർ 20, വെള്ളിയാഴ്ച നടത്തപ്പെടുന്നു. 8 വയസ്സുമുതൽ വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ ഫോംസ് നമ്മുടെ സമൂഹത്തിന്റെ വിവിധ ഗ്രൂപ്പുകൾവഴി ഷെയർ ചെയ്തിട്ടുണ്ട്. അവസാനതീയതി ഡിസംബർ 5 ആണ്.
6.നമ്മുടെ ഇടവകാംഗങ്ങൾക്കായി, Jesus Youth, “കൊയ്നോനിയ ക്രിക്കറ്റ് ലീഗ്” എന്ന പേരിൽ ക്രിക്കറ്റ് ടൂർണമെൻറ് നവംബർ 8,15, 16 തീയതികളിൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കായി ജീസസ്സ് യൂത്ത് ഹെൽപ് ഡെസ്കുമായി ബന്ധപ്പെടുക.
7.നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders , Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ 9, ശനിയാഴ്ച, വൈകുന്നേരം 8.00 മണിക്ക് Awali Cathedral Auditorium ത്തിൽവച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
8.നമ്മുടെ സമൂഹത്തിന്റെ കരിസ്മാറ്റിക് പ്രാർത്ഥന, നവംബർ 7, അടുത്ത വ്യാഴം മുതൽ എല്ലാ വ്യാഴാഴ്ചകളിലും പതിവുപോലെ, വൈകുന്നേരം 7.15 മുതൽ 8.30 വരെ ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
9.BMCC-യുടെ വാർഷികപതിപ്പായ നിറവ്-2025-ൽ പ്രസിദ്ധീകരിക്കാനുള്ള നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ niravu2025@gmail.com എന്ന email id-യിലേക്ക്, പേരും, മൊബൈൽ നമ്പറും ഉൾപ്പെടെ അയച്ചു തരണമെന്ന് ഓർമ്മിപ്പിക്കുന്നു. പലരുടെയും അഭ്യർത്ഥന പ്രകാരം, articles അയച്ചുതരേണ്ട അവസാന തീയതി നവംബർ 10 വരെ നീട്ടിയിരിക്കുന്നുവെന്ന് പ്രത്യേകം അറിയിക്കുന്നു
ബിബ്ലിയനൈറ്റ് 2024
ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ നൈറ്റ് 2024, ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ :
- വി.ലൂക്കായുടെ സുവിശേഷം
10.വി.പൗലോസ് ശ്ലീഹ കൊറിന്തോസുകാർക്ക്എഴുതിയ 1-ഉം 2-ഉം ലേഖനങ്ങൾ
- 2 ദിനവൃത്താന്തം
രണ്ടുപേരടങ്ങിയ ടീം ആയാണ് മത്സരം നടത്തപ്പെടുന്നത്. രജിസട്രഷൻ Family Cell-കൾ വഴി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
301 ഡോളർ, 201 ഡോളർ, 101 ഡോളർ എന്നിങ്ങനെ ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ നൽകുന്ന Biblia Night ഡിസംബർ 12 വ്യാഴാഴ്ച വൈകുന്നേരം 7.00 മണി മുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ജീസസ് യൂത്ത് ഹെൽപ് ഡെസ്കുമായോ ബന്ധപ്പെടാവുന്നതാണ്.
11.Christeen Biblia 2024
കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors (5 മുതൽ 8 വയസ്സ് വരെ)- St. Mathew
Juniors (9 മുതൽ 12 വയസ്സ് വരെ)- 1st Samuel, Acts of the Apostles
Seniors (13 മുതൽ 18 വയസ്സ് വരെ)- Ezekiel, Psalms
രജിസ്ട്രേഷൻ ഫോം നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യുന്നതിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.
12.നമ്മുടെ സമൂഹത്തിന്റെ ജപമാലമാസം വളരെ നല്ല രീതിയിൽ, ഏറ്റവും അനുഗ്രഹപ്രദമായി നടത്തുവാൻ സാധിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാ Zonal Leaders, Family Cell Leaders, Family Cell-കളിലെ കുടുംബങ്ങൾ, എല്ലാവർക്കും പ്രത്യേകം നന്ദി പറയുന്നു. തുടർന്നും നമ്മുടെ കുടുംബകൂട്ടായ്മകളിൽ എല്ലാ മാസവും ഏറ്റവും ഉർജ്ജസ്വലതയോടും, തീഷ്ണതയോടും കൂടി പ്രാർത്ഥനാകൂട്ടായ്മകൾ നടത്തി, കൂട്ടായ്മയിലും സാഹോദര്യത്തിലും വളർന്നുവരുവാൻ എല്ലാ ലീഡേഴ്സിനെയും, കുടുംബങ്ങളെയും ഓർമ്മിപ്പിക്കുന്നു.
13.നമ്മുടെ സമൂഹത്തിന്റെ ഈ വർഷത്തെ വാർഷിക ധ്യാനം നവംബർ 25 മുതൽ 28 വരെ, തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതൽ 9.30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Danny Capuchin അച്ചനാണ്. നിങ്ങളുടെ ജോലിസമയങ്ങൾ ക്രമീകരിച്ച്, പ്രാർത്ഥിച്ച് ഒരുങ്ങി ധ്യാനത്തിൽ പങ്കെടുക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
14.Nurses Ministry യുടെ ആദൃശനിയാഴ്ചയിലുളള Adoration നാളെ നവംബർ 2, രാവിലെ 7.30 മുതൽ 10 മണി വരെ Audio video room- ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്.