Announcements-26/05/2023

അറിയിപ്പുകൾ

 

  1. June 29, തിങ്കളാഴ്ച തിരുസഭാമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ ഓർമ്മയാചരിക്കുന്നു.
  2. മരിയൻ മാസത്തിന്റെ സമാപനദിവസമായ മെയ് 31ബുധനാഴ്ച മാതാവിന്റെ സന്ദർശന തിരുനാളും, Flores De Mayo എന്ന മരിയൻ ഭക്തി പ്രാർത്ഥനയും വൈകുന്നേരം 7:30 മണിക്കുള്ള ഇംഗ്ലീഷ് കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേദിവസം 5.30 മണിക്കുള്ള കുർബ്ബാനക്കു ശേഷം മാതാവിന്റെ ഒരു നൊവേന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  3. നമ്മുടെ Parish-ന്റെ ഇംഗ്ലീഷിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 8:30 മുതൽ നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിൻറെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ 8 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ നടത്തപ്പെടുന്നതാണ്. ഈ Night Vigil-ൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  4. June 2, 3, 4 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു.
  5. അടുത്ത വെള്ളിയാഴ്ച June 2, മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്താറുള്ള Parish-ന്റെ Holy Hour ഉച്ചകഴിഞ്ഞ് 3:45ന് Sacred Heart Church-ൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  6. നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയത്തിന്റെ തിരുനാൾ June 16 വെള്ളിയാഴ്ച രാവിലെ 8:45-നുള്ള കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ഈ തിരുനാളിന് ആരംഭം കുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് June 6 ചൊവ്വാഴ്ച 6.30-ന് നടത്തപ്പെടുന്നതാണ്. ഇതിന് ഒരുക്കമായുള്ള നൊവേന June 7 ബുധനാഴ്ച മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.
  7. June 30, വെള്ളിയാഴ്ച നമ്മുടെ Parish-ലെ യുവജനങ്ങൾ സംഘടിപ്പിക്കുന്ന Cricket Tournament രാവിലെ 5:30-മുതൽ Indian Club-ൽ വച്ച് നടക്കുന്നതാണ്.
  8. നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി One Direction എന്ന ഒരു summer special program, July 1st, 2nd & 3rd ദിവസങ്ങളിലായി നടത്തപ്പെടുന്നു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിൽ catechism പഠിക്കുന്ന എല്ലാ കുട്ടികളും ഇതിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. Registration-നും മറ്റ് വിശദവിവരങ്ങളും Parish Notice Board-ൽ ലഭ്യമാണ്.
  9. നമ്മുടെ സമൂഹത്തിലെ ഈ വർഷം ആദ്യകുർബ്ബാന സ്വീകരിച്ച കുട്ടികളെ ആദരിക്കുന്നതിന്റെ ഭാഗമായി അടുത്ത വെള്ളിയാഴ്ച June 2-ന്, ഈ വർഷം ആദ്യകുർബ്ബാന സ്വീകരിച്ച എല്ലാ കുട്ടികളും അവരുടെ ആദ്യകുർബ്ബാനയുടെ ഡ്രസ്സിൽ വന്ന് മുൻപിൽ Reserve ചെയ്തിരിക്കുന്ന സീറ്റുകളിൽ ഇരിക്കേണ്ടതാണ്. അന്നേദിവസം മാതാപിതാക്കൾ കുട്ടികളെ ഇതിനായി ഒരുക്കി വിടണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. കുട്ടികൾക്ക് കാഴ്ച സമർപ്പണത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.Special Announcement

    ഭാരതത്തിന്റെ അപ്പസ്തോലനായ വി. തോമാശ്ലീഹായുടെ തിരുന്നാൾ, നമ്മുടെ സമൂഹം ജൂൺ 30 വെള്ളിയാഴ്ച വൈകുന്നേരം00 മണിക്കുള്ള തിരുനാൾ കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായി ഒൻപത് ദിവസത്തെ ദിവ്യബലിയും നൊവേനയും ജൂൺ 20 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു. തിരുനാളിനോടനുബന്ധിച്ച്, ജൂൺ 29 വ്യാഴാഴ്ച വൈകുന്നേരം 7.00 മണിമുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് വിവിധ കുടുംബകൂട്ടായ്മകളും മിനിസ്ട്രികളും അവതരിപ്പിക്കുന്ന കൾച്ചറൽ പ്രോഗ്രാമും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്.