Announcements – 13/10/2023

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയിൽ പുതിയതായി നിയമിതനായ Parish Priest-ഉം മലങ്കര സമൂഹത്തിന്റെ ആത്മീയഗുരവുമായ ജേക്കബ് കല്ലുവിള അച്ചനെ സ്വാഗതം ചെയ്യുന്നു. അച്ചന്റെ പുതിയ ഉത്തരവാദിത്വത്തിന് എല്ലാ ആശംസകളും നേരുന്നു.
  2. നമ്മുടെ സമൂഹത്തിലെ യുവജനങ്ങൾക്കും മുതിർന്നവർക്കുമായി Neo-Catechumenal Way-യുടെ നേതൃത്വത്തിൽ പ്രത്യേക talks…. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും വൈകുന്നേരം 7:30 മുതൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
  3. പരിശുദ്ധ പിതാവ് ഫ്രാൻസീസ് മാർപാപ്പയുടെ ബഹ്റിൻ സന്ദർശനത്തിന്റെ ചരിത്രനിമിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു മ്യൂസിയം Religious Gift Corner-ന് മുകളിലായി തുറന്നിരിക്കുന്നു. എല്ലാവരും ഈ മ്യൂസിയം സന്ദർശിക്കുവാൻ അഭ്യർത്ഥിക്കുന്നു.
  4. അടുത്ത Pre-Baptism Seminar, ഒക്ടോബർ 18 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  5. ഒക്ടോബർ 20, 21 & 22, വെള്ളി, ശനി, ഞായർ ദിവസങ്ങൾ Mission Sunday ആയി ആചരിക്കുന്നു. ഈ ദിവസത്തെ collection വത്തിക്കാന്റെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചുകൊടുക്കുന്നതാണ്. നമ്മുടെ പരിശുദ്ധ പിതാവ് എല്ലാ മിഷണറികൾക്കു വേണ്ടി പ്രാർത്ഥിക്കുവാനും അവരെ സഹായിക്കുവാനും പ്രത്യേകം ഓർമ്മിപ്പിക്കുന്നു. Mission Sunday കവറുകൾ എല്ലാ കുർബ്ബാനകൾക്കുംശേഷം നൽകുന്നതായിരിക്കും. നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Sacred Heart Church-ന്റെ entranceൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
  6. ഈ വർഷത്തെ Handing of Faith ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
  7. ഒക്ടോബർ 21, ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് അവാലി കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്ന കുർബ്ബാനയിൽ, സജിയച്ചനെ Our Lady of Arabia കത്തീഡ്രലിന്റെ Rector ആയി നമ്മുടെ Bishop Aldo Berardi പിതാവ് Install ചെയ്യുന്നതായിരിക്കും. ഈ തിരുകർമ്മങ്ങളിൽ പങ്കെടുത്ത് അച്ചനുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  8. ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ഒക്ടോബർ 16, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  9. Nurses Ministry-യുടെ Greatest Call, November 18 ശനിയാഴ്ച രാവിലെ 9:00 മണി മുതൽ വൈകിട്ട് 4.00 മണി വരെ Our Lady of Arabia Auditorium-ത്തിൽ വെച്ച് Fr. Michael Fernandez and Fr. Joy Menachery യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഈ പ്രോഗാമിലേക്ക് എല്ലാ Nurses സഹോദരങ്ങളെ യും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  10. BMCCയുടെ വാർഷികപതിപ്പായ നിറവ്-2024 പ്രസിദ്ധീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, New born babies photos മുതലായവ ഒക്ടോബർ 31നു മുൻപായി niravu2024@gmail.com എന്ന email ID യിലേക്ക് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് അച്ചന്റെ ഒഫീസുമായോ നിറവ് 2024 ടീമംഗങ്ങളുമായി ബന്ധപ്പെടുക.
  11. ബിബ്ലിയനൈറ്റ് 2023
    ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
    ജോഷ്വായുടെ പുസ്തകം
    2. വി. യോഹന്നാന്റെ സുവിശേഷം
    3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.

    മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക. 2023 നവംബർ 23 വ്യാഴം വൈകുന്നേരം 7.00 മണി മുതൽ ആണ് മത്സരം ആരംഭിക്കുന്നത്.

    ഒന്നാം സമ്മാനം 301 ഡോളർ , രണ്ടാം സമ്മാനം 201 ഡോളർ കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക്
    കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത്, ബിബ്ലിയ ടീമംഗങ്ങളുമായി ബന്ധപ്പെടുക.

  12. Christeen Biblia 2023 

    കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16-ന് നടത്തുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

Sub Juniors (Age 5-8)

ST.MARK & MICA

Juniors (Age 9-12)

  1. ST. JOHN & EXODUS

Seniors (Age 13-18)

  1. LUKE & GENESIS

രജിസ്ട്രേഷനും മറ്റ് വിശദ വിവരങ്ങൾക്കും Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടുക.