Announcements- 08/03/2024

അറിയിപ്പുകൾ

 

  1. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം, March 11 തിങ്കൾ മുതൽ, March 14 വ്യാഴം വരെ, വൈകുന്നേരം 6:30 മുതൽ 9.30 വരെ Sacred Heart ദേവാലയത്തിൽവച്ച് നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് ബഹുമാനപ്പെട്ട Fr. Antony, VC അച്ചൻ ആണ്. ഈ കുടുംബ നവീകരണ ധ്യാനത്തിൽ പങ്കെടുത്ത് നല്ല ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക്‌ പ്രവേശിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ധ്യാനത്തിന്റെ സമയത്ത് മലയാളത്തിലുള്ള കുമ്പസാരം ഉണ്ടായിരിക്കുന്നതാണ്.
  2. വി. യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 19, ചൊവ്വാഴ്ച വൈകുന്നേരം 7:30-നുള്ള വി.കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ജോലിസംബന്ധമായ നിരവധി പ്രതിസന്ധികൾ നേരിടുന്ന ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത്, തിരുനാളിന് ഒരുക്കമായി ഒൻപത് ദിവസത്തെ നൊവേന, മാർച്ച് 10 ഞായറാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള വി.കുർബ്ബാനയോടുകൂടി അരംഭിക്കുന്നതാണ്. വിശദ വിവരങ്ങൾ അടങ്ങിയ poster നമ്മുടെ സമൂഹത്തിൻറെ എല്ലാ ഗ്രൂപ്പുകളിലും ലഭ്യമാണ്. തിരുനാളിനും, നൊവേനദിവസങ്ങളിലും നേർച്ചയും സംഭാവനയും നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  3. അടുത്ത Pre-Baptism Seminar, മാർച്ച് 13 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. അടുത്ത Marriage Preparation Course, മാർച്ച് 15 വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ, പേരുകൾ മാർച്ച് 14-നു മുൻപായി Parish Office-ൽ രെജിസ്റ്റർ ചെയ്യേണ്ടതാണ്.
  5. നിങ്ങൾക്കു ലഭിച്ചിരിക്കുന്ന Lenten Alms envelopes, സംഭാവനകളോടുകൂടി ഓശാന ഞായറാഴ്ചയ്ക്ക് മുൻപായി Sacred Heart Church-ന്റെ entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
  6. നമ്മുടെ കുഞ്ഞുങ്ങൾ ഭക്തിയോടും ബഹുമാനത്തോടും കൂടി വിശുദ്ധ കുർബാന സ്വീകരിക്കാൻ, എല്ലാ മാതാപിതാക്കളും കുട്ടികളെ പറഞ്ഞു മനസ്സിലാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് ആഭ്യർത്ഥിക്കുന്നു. കുട്ടികളുടെ ദിവ്യബലിസമയത്ത് ചില കുട്ടികൾ chewing gum വായിലിട്ട് വി. കുർബ്ബാന സ്വീകരിക്കുവാൻ വരുന്നു എന്നുള്ളത് തീർത്തും ഖേദകരമാണ്. വിശ്വാസത്തിലും ധാർമ്മിക മൂല്യങ്ങളിലും ബഹുമാനത്തോടെയുള്ള മനോഭാവം കുട്ടികളിൽ വളർത്തിക്കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ് എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.
  7. ഇന്നത്തെ collection, Pontifical Institute of the Missionary Childhood, എന്ന സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്. കുട്ടികൾക്ക് വേണ്ടി മാത്രമായുള്ള ഈ സ്ഥാപനത്തിൽ, നല്ല വിശ്വാസ തീഷ്ണതയിൽ വളരുന്ന കുട്ടികൾ അവരുടെ സാക്ഷ്യങ്ങളും അനുഭവങ്ങളും പങ്കിട്ടുകൊണ്ട് മറ്റ് കുട്ടികളെയും വിശ്വാസത്തിൽ വളരുവാൻ സഹായിക്കുന്നു.
  8. നമ്മുടെ Parish-ലെ Nurses മിനിസ്ട്രിയുടെ പ്രാർത്ഥനാ കൂട്ടായ്മ നാളെ, ശനിയാഴ്ച രാവിലെ 7:30 മുതൽ 9.30 വരെ Mother Church ൽ വച്ചു ബഹു. Antony അച്ചന്റെ നേതൃത്വത്തിൽ നടക്കുന്നതായിരിക്കും. ഇതിലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഇന്നത്തെ കുർബ്ബാനയ്ക്ക് കാഴ്ച സമർപ്പണം നടത്തിയതും, ഗാനങ്ങൾ ആലപിച്ചതും നമ്മുടെ സമൂഹത്തിലെ ജീസ്സസ് യൂത്ത് അംഗങ്ങളാണ്. Bahrain ജീസ്സസ് യൂത്തിന്റെ 15th വാർഷികത്തിന്റെ എല്ലാ ആശംസകളും നേരുന്നതോടൊപ്പം, അവരുടെ എല്ലാ ശുശ്രൂഷകൾക്കും പ്രത്യേകം നന്ദി പറയുന്നു.