Announcements – 17/03/2023

അറിയിപ്പുകൾ

  1. Northern Vicariate-ന്റെ നിയുക്ത ബിഷപ്പ്, മോൺസിനോർ Aldo Berardi-യുടെ മെത്രാഭിഷേക ചടങ്ങും സ്ഥാനാരോഹണവും March 18 നാളെ, ശനിയാഴ്ച രാവിലെ00 മണിക്ക് Awali Cathedral ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. Awali Cathedral-ലേക്ക് പോകുവാനായി വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Transport arrange ചെയ്തിട്ടുണ്ട്. March 18 നാളെ ശനിയാഴ്ച രാവിലെ 8.00 മണിക്കും 8.30-നും Manama Art & Craft Center-ന്റെ മുൻപിൽനിന്നും Bus പുറപ്പെടുന്നതായിരിക്കും. Episcopal Ordination-ന് നന്ദിയർപ്പിച്ച് ബിഷപ്പ് Aldo Berardi-യുടെ മുഖ്യകാർമികത്വത്തിൽ ഒരു Thanksgiving Mass, March 19, ഞായറാഴ്ച വൈകുന്നേരം 5.30-ന് Sacred Heart ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്. ഈ രണ്ടു ചടങ്ങുകളിലേക്കും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതോടൊപ്പം, നമ്മുടെ പ്രാർത്ഥനകളിൽ, നിയുക്ത ബിഷപ്പിനെ പ്രത്യേകം സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യാം.
  2. March 18, ശനിയാഴ്ച (നാളെ) Anthony അച്ചന്റെ Birthday ആണ്. ഇതിനോടനുബന്ധിച്ചുള്ള Thanksgiving Mass March 20, തിങ്കളാഴ്ച വൈകുന്നേരം30-ന് നടത്തപ്പെടുന്നു. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കു വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
  3. അടുത്ത Marriage Preparation Course, March 24 അടുത്ത വെള്ളിയാഴ്ച രാവിലെ45 മുതൽ വൈകുന്നേരം 5.00 മണിവരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ March 22-നു മുൻപായി Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  4. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 21, 22, 23 – ചൊവ്വാ, ബുധൻ, വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം30 മുതൽ 9.30 വരെ Sacred Heart ദേവാലയത്തിൽ വച്ചും March 24, 25, 26 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 7.00 മുതൽ 9.30 വരെ Awali Cathedral Church-ൽ വച്ചും നടത്തപ്പെടുന്നു. ധ്യാനം നയിക്കുന്നത് Tabor Divine Retreat Centre-ൽ നിന്നുള്ള ബഹുമാനപ്പെട്ട Peter Vellara – V C അച്ചനാണ്. ഈ ധ്യാനത്തിൽ പങ്കെടുത്ത് നല്ല ഒരുക്കത്തോടെ വിശുദ്ധ വാരത്തിലേക്ക്‌ പ്രവേശിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ധ്യാനത്തിന്റെ സമയത്ത് മലയാളത്തിൽ കുമ്പസാരിക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
  5. Parish-ന്റെ ഇംഗ്ലീഷിലുള്ള Lenten Retreat മാർച്ച് 27, തിങ്കൾ മുതൽ മാർച്ച്‌ 30, വ്യാഴം വരെ Sacred Heart Church-ൽ വച്ച് വൈകുന്നേരത്തെ ഇംഗ്ലീഷ് കർബ്ബാനയ്ക്കുശേഷം നടത്തപ്പെടുന്നു.
  6. വി. യൗസേപ്പിതാവിന്റെ തിരുനാൾ മാർച്ച് 19, ഞായറാഴ്ച വൈകുന്നേരം 00 മണിക്ക് ആഘോഷിക്കുന്നു. Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്ന തിരുന്നാൾ കുർബ്ബാനയ്ക്കു ശേഷം നേർച്ച വിതരണവും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം ആഗ്രഹമുള്ള എല്ലാവർക്കും കാഴ്ച സമർപ്പണത്തിനുള്ള സൗകര്യം കുർബ്ബാനയുടെ തുടക്കത്തിൽ ഉണ്ടായിരിക്കുന്നതാണ്. തിരുനാളിന് നേർച്ച നൽകുവാൻ താൽപര്യമുള്ളവർക്ക് അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

7. ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ, ബഹറിൻ മലയാളി കത്തോലിക്ക സമൂഹത്തിലെ                     യുവജനങ്ങൾക്കായുള്ള പ്രാർത്ഥനകൂട്ടായ്മ, അടുത്ത വെള്ളിയാഴ്ച, March 24 ന് വൈകീട്ട് 4:30                മുതൽ 6:30 വരെ St.Francis Assisi hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ                  കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.