Announcements – 29/09/2023

അറിയിപ്പുകൾ

  1. വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ബുധനാഴ്ച വൈകുന്നേരം 6.30-നുള്ള English കുർബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം, 6.30-നുള്ള ഒരു കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. മാതാവിന്റെ നൊവോന ഉണ്ടായിരിക്കുന്നതല്ല എന്നറിയിക്കുന്നു. തിരുനാളിന് ഒരുക്കമായി വി. ഫ്രാൻസീസ് ആസ്സീസിയുടെ ജീവിതത്തെ ആസ്പദമാക്കി “Transitus” എന്ന ഒരു ദ്രശ്യാവിഷ്കരണം ഒക്ടോബർ 3, ചൊവ്വാഴ്ച വൈകുന്നേരം 7.15 ന് Our Lady of Arabia ഓഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നു.
  2. നമ്മുടെ ഇടവകയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം മറ്റൊരു ഇടവകയിലേക്ക് സ്ഥലം മാറിപോകുന്ന നമ്മുടെ ഇടവക വികാരി, Xavier അച്ചന്റെ മുഖ്യകാർമികത്വത്തിൽ ഒക്ടോബർ 5, വ്യാഴാഴ്ച വൈകുന്നേരം 6.30-ന് അർപ്പിക്കപ്പെടുന്ന Thanksgiving കുർബ്ബാനയിൽ പങ്കെടുത്ത് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. തുടർന്ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് ഒരു Felicitation program-ഉം ഉണ്ടായിരിക്കുന്നതാണ്.
  1. അടുത്ത വെള്ളിയാഴ്ച ഒക്ടോബർ ആറ്, മാസാദ്യ വെള്ളിയാഴ്ചകളിൽ നടത്താറുള്ള ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് Sacred Heart ദേവാലയത്തിൽ വച്ച് ഉണ്ടായിരിക്കുന്നതാണ്.
  1. നമ്മുടെ വികാരിയേറ്റിലെ എല്ലാ വൈദികരുടെയും Annual Priests’ Meeting ഒക്ടോബർ 9, തിങ്കളാഴ്ച മുതൽ ഒക്ടോബർ 12, വ്യാഴാഴ്ചവരെ ബഹ്റിനിൽ വച്ച് നടത്തപ്പെടുന്നു. ഒക്ടോബർ 10, ചൊവ്വാഴ്ച വൈകുന്നേരം 6. 30-ന്, നോർത്തേൺ അറേബ്യ വികാരിയേറ്റിലെ എല്ലാ വൈദികരും പങ്കെടുക്കുന്ന കുർബ്ബാനയിൽ, നമ്മുടെ നിയുക്ത ഇടവക വികാരിയായ പ്രിയപ്പെട്ട ഫ്രാൻസീസ് അച്ചനെ, Bishop Aldo Berardi പിതാവ്, തിരുഹൃദയ ദേവാലയത്തിൻറെ Parish Priest-ആയി Install ചെയ്യുന്നതാണ്. ഈ ദിവ്യബലിയിൽ പങ്കെടുത്ത് ഫ്രാൻസീസ് അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം, എല്ലാ വൈദികരെയും സമർപ്പിച്ച് പ്രാർത്ഥിക്കാം.
    Priests’ meeting നടക്കുന്ന ഒക്ടോബർ 9 മുതൽ 12 വരെ ദിവസങ്ങളിൽ ഇംഗ്ലീഷിലുള്ള കുർബ്ബാനകൾ പതിവുപോലെ ഉണ്ടായിരിക്കുന്നതാണ്. വിവിധ Language കുർബ്ബാനകൾ ഉണ്ടായിരിക്കുന്നതല്ല.
  1. October മാസം പരിശുദ്ധ ദൈവമാതാവിന്റെ കൊന്ത മാസമാണ്. കുടുംബകൂട്ടായ്മകളിലെ എല്ലാ കുടുംബങ്ങളിലും ദിവസവും ഏറ്റവും ഭക്തിനിർഭരമായി എല്ലാ കുടുംബംഗങ്ങളും ചേർന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. ജപമാല മാസത്തിൽ അച്ചൻ എല്ലാ കൂട്ടായ്മകളും സന്ദർശിക്കുന്നതായിരിക്കും.
    ഇനിയും Family Cell-കളിൽ ചേരാത്തവരും, പുതിയതായി വന്നിട്ടുള്ള കുടുംബങ്ങളും നിങ്ങളുടെ പ്രദേശത്തുള്ള Family Cell-ൽ ചേർന്ന് ഒക്ടോബർ മാസത്തിലെ ജപമാലയിലും, തുടർന്നുള്ള കുടുംബകൂട്ടായ്മ പ്രാർത്ഥനകളിലും പങ്കെടുക്കണമെന്ന് പ്രത്യേകം അഭ്യർത്ഥിക്കുന്നു. കുടുംബകൂട്ടായ്മകളിൽ ചേരുവാൻ നിങ്ങളുടെ വിശദ വിവരങ്ങൾ പുറത്തുള്ള help desk-ൽ നൽകാവുന്നതാണ്.
    കുടുംബകൂട്ടായ്മകൾ ഇല്ലാത്ത പ്രദേശത്തുള്ളവർക്ക്‌ നിങ്ങളുടെ വീടുകളിൽ മാതാവിനെ കൊണ്ടുവന്ന് ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ ആഗ്രഹമുള്ളവർ Services Ministry അംഗങ്ങളുമായി ബന്ധപ്പെടുക.
  2. അടുത്ത Pre-Baptism Seminar, ഒക്ടോബർ 18 ബുധനാഴ്ച, 7.15 pm മുതൽ 8.15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  1. വി. ഫ്രാൻസിസ് അസ്സീസിയുടെ ജീവിതപാതകൾ പിൻതുടർന്ന്, Secular Franciscan Order ആയ മൂന്നാം സഭയിൽ ചേർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ Charbel അച്ചനെയോ, പാരീഷ് ഓഫീസ്സുമായോ ബന്ധപ്പെടാവുന്നതാണ്.
  1. ബിബ്ലിയ 2023

ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി, ജീസസ്സ് യൂത്ത് ഒരുക്കുന്ന ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;

  1. ജോഷ്വായുടെ പുസ്തകം
  2. വി. യോഹന്നാന്റെ സുവിശേഷം
  3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.

മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇത്തവണ മത്സരം വ്യക്തിഗതമായിട്ടായിരിക്കും നടത്തപ്പെടുക. ക്വിസ്സിന്റെ തീയതിയും, വേദിയും പിന്നീട് അറിയിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത് ബിബ്ലിയ ടീമംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

  1. ഇന്ന് ലെക്റ്റേഴ്സ് ആയി Install ചെയ്ത Christeen Ministry-യിലെ എല്ലാ കുട്ടികളെയും, പുതിയതും, നിലവിലുള്ളവരുമായ എല്ലാ മുതിർന്നവരെയും പ്രത്യേകം അഭിനന്ദിക്കുന്നു. അതോടൊപ്പം, അൾത്താരയിൽ ശുശ്രൂഷ ചെയ്യുന്നതിന് ആവശ്യമായ, നിങ്ങൾ നൽകുന്ന എല്ലാ സഹകരണങ്ങൾക്കും, നിങ്ങളുടെ അർപ്പണമനോഭാവത്തിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു.

ഇവർക്കുവേണ്ട എല്ലാ നിർദ്ദേശങ്ങളും, പരിശീലനങ്ങളും നൽകി ഇവരെ ഓരോ ദിവ്യബലിക്കുമായി ഒരുക്കുന്ന നമ്മുടെ സമൂഹത്തിന്റെ Lectors Ministry-യുടെ Coordinator, Ministry Leader, മറ്റ് എല്ലാ അനിമേറ്റേഴ്സിനും പ്രത്യേകം നന്ദി പറയുന്നു.

Lectors ദിനത്തോടനുബന്ധിച്ച്, നമ്മുടെ BMCC-യുടെ Lectors Ministry-യുടെ Logo ഇപ്പോൾ പ്രകാശനം ചെയ്യുന്നു.

  1. ഇന്നത്തെ കുർബ്ബാനയ്ക്ക് കാഴ്ചസമർപ്പണം നടത്തിയത് Juffair-ലുള്ള St. Michael കുടുംബകൂട്ടായ്മയും, Hidd-ലുള്ള St. Jerome കുടുംബകൂട്ടായ്മയും ആണ്. അവരുടെ മദ്ധ്യസ്ഥന്റെ തിരുനാൾ ആശംസകൾ നേരുന്നതോടൊപ്പം അവരെ നമുക്ക് കൈയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്യാം. കുർബ്ബാനക്ക് ശേഷം പുറത്ത് നേർച്ച നൽകുന്നതായിരിക്കും.