Announcements – 19/09/2025
അറിയിപ്പുകൾ
1.സെപ്റ്റംബർ 30, ചൊവ്വാ, Aldo Berardi പിതാന്റെ ജന്മദിനമാണ്. പിതാന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
2.വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ശനിയാഴ്ച, വൈകുന്നേരം 5.30-നുള്ള തിരുനാൾ വി.കുർബാനയോടുകൂടി ആഘോഷിക്കുന്നു. ആയതിനാൽ, ശനിയാഴ്ച വൈകുന്നേരം പതിവായി നടത്തപ്പെടുന്ന പാരീഷിന്റെ ഇംഗ്ലീഷ് വി. കുർബ്ബാന, അന്നേ ദിവസം, വൈകുന്നേരം 7.00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. വി. ഫ്രാൻസീസ് ആസ്സീസിയുടെ ഇഹലോക ജീവിതത്തിൽനിന്നുള്ള കടന്നുപോകലിനെ ആസ്പദമാക്കി “Transitus” എന്ന ഒരു പ്രോഗ്രാം ഒക്ടോബർ 2, വ്യാഴാഴ്ച വൈകുന്നേരത്തെ ദിവ്യബലിക്ക് ശേഷം, Our Lady of Arabia ഓഡിറ്റോറിയത്തിൽവച്ച് നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
തിരുനാളിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന സെപ്റ്റംബർ 25, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്.
3.പരിസ്ഥിതിയുടെ മധ്യസ്ഥനായ വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്ന October 4 ശനിയാഴ്ച, Season of Creation 2025-ന്റെ ഭാഗമായി, വളർത്തുമൃഗങ്ങൾക്കായി പ്രത്യേക Blessing ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഭവനങ്ങളിലുള്ള വിവിധ വളർത്തുമൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, ചെടികൾ തുടങ്ങി എല്ലാ ജീവജാലങ്ങളും Church Courtyard-ൽ വച്ച് നടത്തപ്പെടുന്ന പ്രത്യേക Blessing-നായി കൊണ്ടുവരാവുന്നതാണ്.
4.നമ്മുടെ പാരീഷിലെ Lectors Ministry അവരുടെ മധ്യസ്ഥനായ വി. Jerome-ന്റെ തിരുനാൾ സെപ്റ്റംബർ 30, ചൊവ്വാഴ്ച, വൈകുന്നേരം 6.30-നുള്ള ദിവ്യബലിയോടുകൂടി ആഘോഷിക്കുന്നു. എല്ലാ Lectors-നെയും നമ്മുടെ പ്രാർത്ഥനകളിൽ ഓർക്കാം.
5.നമ്മുടെ ഇടവകയിലെ ഒന്നു മുതൽ മൂന്നു വരെയുള്ള ഇംഗ്ലീഷ് Catechism ക്ലാസ്സുകൾ സെപ്റ്റംബർ 26-ന് ആരംഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.
6.നമ്മുടെ പാരീഷിന്റെ സെപ്റ്റംബർ മാസത്തിലെ Wedding Anniversary വി. കുർബ്ബാന, സെപ്റ്റംബർ 27, ശനിയാഴ്ച, വൈകുന്നേരം 6.30-ന് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ സെപ്റ്റംബർ 26-ന് മുൻപായി Parish Office-ൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
7.Nurses Ministry-യുടെ Great Call 2025, September 20, ശനിയാഴ്ച, നാളെ, രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ Social Hall-ൽ വെച്ച് ബഹുമാനപ്പെട്ട Dibin അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഇനിയും രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹമുള്ളവർക്ക് പുറത്തുള്ള രജിസ്ട്രേഷൻ counter-മായി ബദ്ധപ്പെടാവുന്നതാണ്. 2/- BD-യാണ് രജിസ്ട്രേഷൻ ഫീസ്. Great Call 2025-ലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.