Announcements – 24/10/2025

അറിയിപ്പുകൾ

1. പരിശുദ്ധ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 29 ബുധനാഴ്ച വൈകുന്നേരം 6.30-ന് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കുർബാനയ്ക്കു ശേഷം നിത്യ സഹായ മാതാവിന്റെ നൊവേനയും തുടർന്ന് Church കോമ്പൗണ്ടിൽ വച്ച് ഇംഗ്ലീഷിലുള്ള Living Rosaryയും നടക്കുന്നതാണ്. ഇതിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
2. നവംബർ ഒന്ന് ശനിയാഴ്ച, സകല വിശുദ്ധരുടെയും തിരുനാളായി ആഘോഷിക്കുന്നു. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
3. നവംബർ രണ്ട് ഞായർ, സകല മരിച്ച ആത്മാക്കളുടെയും ഓർമ്മ ദിവസമാണ്. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 5.30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. നവംബർ രണ്ട് ഉച്ചകഴിഞ്ഞ് 1.30-ന് Salmabad സിമിത്തേരിയും, 3.00 മണിക്ക് മനാമയിലെ പഴയ സിമിത്തേരിയും വെഞ്ചിരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ സിമിത്തേരി സന്ദർശിച്ചും മറ്റുപ്രാർത്ഥനകളിലൂടെയും നമ്മുടെ ഭവനങ്ങളിലെ മരിച്ച ആത്മാക്കൾക്കും ശുദ്ധീരകണ സ്ഥലത്തെ ആത്മാക്കൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ ഓർമ്മിപ്പിക്കുന്നു. അന്നേ ദിവസം മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു
4. ഒക്ടോബർ മാസത്തിലെ, ദമ്പതികൾക്കായുള്ള ഇംഗ്ലീഷിലുള്ള Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു.
5. ഈ വർഷത്തെ Handing of Faith നവംബർ 7, വെള്ളിയാഴ്ച രാവിലെ 10.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
6. നിങ്ങളുടെ സംഭാവനകളോടു കൂടിയ Mission Sunday കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
7. Dear Parisheners, 1940 ൽ സ്ഥാപിതമായ നമ്മുടെ തിരുഹൃദയ ദേവാലയം അഥവാ മദർ ചർച്ച്, അറേബ്യൻ പെനിൻസുലയിലെ ആദ്യ കത്തോലിക്കാ ദേവാലയവും ചരിത്രപരമായും വിശ്വാസ പരമായും ഒത്തിരി പ്രാധാന്യം ഉള്ളതുമാണ്. വർഷങ്ങളായി ഗൾഫ് മേഖലയിൽ നിന്നുള്ള നിരവധി തീർത്ഥാടകരും വിശ്വാസികളും ഇവിടെ വന്നുപോയികൊണ്ടിരിക്കുന്നു.

ഈ പള്ളിയുടെ ആത്മീയതയും ചരിത്രമൂല്യവും സംരക്ഷിക്കുന്നതിനായി നമ്മുടെ രൂപതാ അധ്യക്ഷൻ ഈ ദേവാലയത്തെ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ച ഒരു Diocesan Shrine ആയി നാമകരണം ചെയ്യുവാൻ ആഗ്രഹിക്കുന്നു.

നവംബർ 8 ശനിയാഴ്ച, Mother Church-ന്റെ 85-ാം ജൂബിലി വാർഷിക ആഘോഷത്തോടനുബന്ധിച്ച്, Bishop Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വൈകുന്നേരം 6.30-ന് നടത്തപ്പെടുന്ന Pontifical Mass ന് മധ്യേ Mother Church നെ Diocesan Shrine of the Sacred Heart of Jesus ആയി പ്രഖ്യാപിക്കുന്നതാണ്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായി ദൈവത്തിന് നന്ദി പറയുവാൻ എല്ലാ വിശ്വാസി സമൂഹത്തെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു

8. St Sebastian’s Feast-ന്റെ ഒരുക്കത്തിന് മുന്നോടിയായി നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ 5, ബുധനാഴ്ച വൈകുന്നേരം 8:00 മണിക്ക് മനാമ തിരുഹൃദയ ദേവാലയത്തിലെ OLA ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
9. Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Ministry-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന Christeen Biblia ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
a. Sub Juniors – (Age 5 – 8): St. John
b. Juniors – (Age 9-12): Leviticus and St. Mark
c. ⁠Seniors – (Age 13-18): Joshua and St. Mathew
POC & NRSV ബൈബിളുകൾ മാത്രം പഠിക്കുന്നതിനായി ഉപയോഗിക്കണം എന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും
10. ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ October 27-ന്, പതിവുപോലെ വൈകുന്നേരം 7.30-ന് മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
11. ജപമാല മാസത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് BMCC യുടെ നേതൃത്വത്തിൽ ഒക്ടോബർ 31, വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് തിരുഹൃദയ ദേവാലയങ്കണത്തിൽ വെച്ച് നടക്കുന്ന മലയാളത്തിലുള്ള Living Mystery ജപമാല പ്രാർത്ഥനയിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

12. BMCCയുടെ വാർഷികപതിപ്പായ നിറവ്-2026 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, കുട്ടികളുടെ ചിത്രരചനകൾ, Special occasion photos, Newborn babies photos മുതലായവ niravu2026@gmail.com എന്ന email ID യിലേക്ക് November 20 ന് മുമ്പായി അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് Jesus Youth help desk-മായോ, അച്ചന്റെ ഒഫീസുമായോ ബന്ധപ്പെടുക.

Announcements- 17/10/2025

 

അറിയിപ്പുകൾ

  1. ഈയാഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. നിങ്ങളുടെ സംഭാവനകൾ അടങ്ങിയ കവറുകൾ പുറത്തുള്ള ബോക്സിൽ നിക്ഷേപിക്കാവുന്നതാണ് ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
  2. വിശുദ്ധ Arethas & Companions-ന്റെ തിരുനാൾ ഒക്ടോബർ 23, വ്യാഴാഴ്ച വൈകുന്നേരം 6.30-ന് ഉള്ള വിശുദ്ധ കുർബാനയോടെ ആഘോഷിക്കുന്നു.
  3. പരിശുദ്ധ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 29 ബുധനാഴ്ച വൈകുന്നേരം 6.30-ന് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കുർബാനയ്ക്കു ശേഷം നിത്യ സഹായ മാതാവിന്റെ നൊവേനയും തുടർന്ന് Church കോമ്പൗണ്ടിൽ വച്ച് Living Rosaryയും നടക്കുന്നതാണ്. ഇതിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  4. ഒക്ടോബർ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.
  5. നവംബർ 7, വെള്ളിയാഴ്ച രാവിലെ 10.30-ന് Handing on Faith തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ആയതിനാൽ അന്നത്തെ Youth Mass, അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ ആയിരിക്കും നടക്കുക.

Annoucements – 10/10/2025

അറിയിപ്പുകൾ

 

  1. കൊങ്കിണി കമ്മ്യൂണിറ്റി യുടെ Spiritual Director ആയി Vincent Serrao ചുമതല ഏറ്റെടുത്തിരിക്കുന്നു. അച്ഛന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു.
  2. Annual Priests’ Meeting, ഒക്ടോബർ 13 മുതൽ 16 വരെ ബഹ്‌റൈനിൽ വച്ചു നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ ഇംഗ്ലീഷ് കുർബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വികാരിയേറ്റിലെ എല്ലാ പുരോഹിതരും ചേർന്ന് പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. അന്നേദിവസം മലയാളത്തിലുള്ള നമ്മുടെ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല.
  3. മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ മിഷനറി ചൈതന്യം ഉണർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. AVONA Vicariate, ഒക്ടോബർ 17,18,19 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
  4. ഒക്ടോബർ മാസത്തിലെ ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.

Announcement – 03/10/2025

അറിയിപ്പുകൾ

 

  1. പരിശുദ്ധ പാപ്പയുടെ ഒക്ടോബർ മാസത്തിലെ പ്രാർത്ഥന നിയോഗം വ്യത്യസ്ത മതപാര്യമ്പര്യങ്ങളുടെ സഹകരണത്തിലൂടെ സമൂഹത്തിൽ സമാധാനവും നീതിയും സാഹോദര്യവും വളർത്തുക.
  2. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ നാളെ ഒക്ടോബർ 4, ശനിയാഴ്ച, വൈകുന്നേരം 5.30-നുള്ള തിരുനാൾ വി.കുർബാനയോടുകൂടി ആഘോഷിക്കുന്നു. ആയതിനാൽ, ശനിയാഴ്ച വൈകുന്നേരം പതിവായി നടത്തപ്പെടുന്ന പാരീഷിന്റെ ഇംഗ്ലീഷ് വി. കുർബ്ബാന, അന്നേ ദിവസം, വൈകുന്നേരം 7.00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു
  3. പരിസ്ഥിതിയുടെ മധ്യസ്ഥനായ വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്ന നാളെ, October 4, ശനിയാഴ്ച, Season of Creation 2025-ന്റെ ഭാഗമായി, വളർത്തുമൃഗങ്ങൾക്കായി പ്രത്യേക Blessing ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഭവനങ്ങളിലുള്ള വിവിധ വളർത്തുമൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, ചെടികൾ തുടങ്ങി എല്ലാ ജീവജാലങ്ങളും Church Courtyard-ൽ വച്ച് നടത്തപ്പെടുന്ന പ്രത്യേക Blessing-നായി കൊണ്ടുവരാവുന്നതാണ്.
  4. അടുത്ത Pre-Baptism Seminar, ഒക്ടോബർ 8, ബുധനാഴ്ച നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  5. ജപമാലമാസമായ ഒക്ടോബറിൽ എല്ലാ ദിവസവും വൈകുന്നേരത്തെ English കുർബാനയ്ക്ക് 40 മിനിറ്റ് മുമ്പ് ഗ്രോട്ടോയിൽ ജപമാല പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. ഈ വിശുദ്ധ മാസത്തിൽ കുടുംബങ്ങളിലും കൂട്ടായ്മകളിലും എല്ലാവരും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ താല്പര്യപ്പെടുന്നു.
  6. മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ മിഷനറി ചൈതന്യം ഉണർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ AVONA Vicariate, ഒക്ടോബർ 17,18,19 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്
  7. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ, October 4, ശനിയാഴ്ച, രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room – വെച്ച് ഉണ്ടായിരിക്കുന്നതാണ്.
  8. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന, October 6, തിങ്കളാഴ്‌ച, വൈകുന്നേരം 7:30ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ഛന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  9. അവാലി മലയാളം കത്തോലിക്ക സമൂഹം സജി അച്ചന്റെ പൗരോഹിത്യസ്വീകരണത്തിന്റെ 25 ആം വാർഷികം ഒക്ടോബർ 9, വ്യാഴാഴ്ച 8.00മണിയുടെ വി. കുർബാനയോടുകൂടി Awali കത്തിഡ്രലിൽ ആഘോഷിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു