Annoucements – 10/10/2025

അറിയിപ്പുകൾ

 

  1. കൊങ്കിണി കമ്മ്യൂണിറ്റി യുടെ Spiritual Director ആയി Vincent Serrao ചുമതല ഏറ്റെടുത്തിരിക്കുന്നു. അച്ഛന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു.
  2. Annual Priests’ Meeting, ഒക്ടോബർ 13 മുതൽ 16 വരെ ബഹ്‌റൈനിൽ വച്ചു നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ ഇംഗ്ലീഷ് കുർബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വികാരിയേറ്റിലെ എല്ലാ പുരോഹിതരും ചേർന്ന് പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. അന്നേദിവസം മലയാളത്തിലുള്ള നമ്മുടെ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല.
  3. മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ മിഷനറി ചൈതന്യം ഉണർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. AVONA Vicariate, ഒക്ടോബർ 17,18,19 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
  4. ഒക്ടോബർ മാസത്തിലെ ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.