Announcement – 03/10/2025

അറിയിപ്പുകൾ

 

  1. പരിശുദ്ധ പാപ്പയുടെ ഒക്ടോബർ മാസത്തിലെ പ്രാർത്ഥന നിയോഗം വ്യത്യസ്ത മതപാര്യമ്പര്യങ്ങളുടെ സഹകരണത്തിലൂടെ സമൂഹത്തിൽ സമാധാനവും നീതിയും സാഹോദര്യവും വളർത്തുക.
  2. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ നാളെ ഒക്ടോബർ 4, ശനിയാഴ്ച, വൈകുന്നേരം 5.30-നുള്ള തിരുനാൾ വി.കുർബാനയോടുകൂടി ആഘോഷിക്കുന്നു. ആയതിനാൽ, ശനിയാഴ്ച വൈകുന്നേരം പതിവായി നടത്തപ്പെടുന്ന പാരീഷിന്റെ ഇംഗ്ലീഷ് വി. കുർബ്ബാന, അന്നേ ദിവസം, വൈകുന്നേരം 7.00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു
  3. പരിസ്ഥിതിയുടെ മധ്യസ്ഥനായ വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്ന നാളെ, October 4, ശനിയാഴ്ച, Season of Creation 2025-ന്റെ ഭാഗമായി, വളർത്തുമൃഗങ്ങൾക്കായി പ്രത്യേക Blessing ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഭവനങ്ങളിലുള്ള വിവിധ വളർത്തുമൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, ചെടികൾ തുടങ്ങി എല്ലാ ജീവജാലങ്ങളും Church Courtyard-ൽ വച്ച് നടത്തപ്പെടുന്ന പ്രത്യേക Blessing-നായി കൊണ്ടുവരാവുന്നതാണ്.
  4. അടുത്ത Pre-Baptism Seminar, ഒക്ടോബർ 8, ബുധനാഴ്ച നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
  5. ജപമാലമാസമായ ഒക്ടോബറിൽ എല്ലാ ദിവസവും വൈകുന്നേരത്തെ English കുർബാനയ്ക്ക് 40 മിനിറ്റ് മുമ്പ് ഗ്രോട്ടോയിൽ ജപമാല പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. ഈ വിശുദ്ധ മാസത്തിൽ കുടുംബങ്ങളിലും കൂട്ടായ്മകളിലും എല്ലാവരും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ താല്പര്യപ്പെടുന്നു.
  6. മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ മിഷനറി ചൈതന്യം ഉണർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ AVONA Vicariate, ഒക്ടോബർ 17,18,19 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്
  7. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ, October 4, ശനിയാഴ്ച, രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room – വെച്ച് ഉണ്ടായിരിക്കുന്നതാണ്.
  8. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന, October 6, തിങ്കളാഴ്‌ച, വൈകുന്നേരം 7:30ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ഛന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  9. അവാലി മലയാളം കത്തോലിക്ക സമൂഹം സജി അച്ചന്റെ പൗരോഹിത്യസ്വീകരണത്തിന്റെ 25 ആം വാർഷികം ഒക്ടോബർ 9, വ്യാഴാഴ്ച 8.00മണിയുടെ വി. കുർബാനയോടുകൂടി Awali കത്തിഡ്രലിൽ ആഘോഷിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു