Announcements – 01/12/2023

അറിയിപ്പുകൾ

  1. ഡിസംബർ രണ്ട് ശനി നാളെ, ഫ്രാൻസീസ് അച്ചന്റെ ജന്മദിനമാണ്‌. വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  2. ഡിസംബർ മൂന്ന് ഞായർ, Charbel അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 7-മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 6:30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  3. Arabic Community അവരുടെ സമൂഹത്തിന്റെ 16th Annual Christmas Bazar, Dec 8 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചകഴിഞ്ഞ് 2.00 മണിവരെ Church compound-ൽ വച്ച്‌ നടത്തുന്നു.
  4. ഡിസംബർ 8 വെള്ളിയാഴ്ച കത്തീഡ്രൽ ദേവാലയത്തിൽവച്ച് നടക്കുന്ന Bahrain Catholic Youth Day-യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 15 വയസ്സു മുതൽ 35 വയസ്സു വരെയുള്ള എല്ലാ യുവജനങ്ങളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. അന്നേ ദിവസം volunteers-ആയി സഹായിക്കുവാൻ താത്പര്യമുള്ളവർ പാരീഷ് ഓഫീസുമായി ബന്ധപ്പെടുക.
  5. Our Lady of Arabia കത്തീഡ്രൽ വെഞ്ചിരിച്ച് സമർപ്പിച്ചതിന്റെ രണ്ടാം വാർഷികം, ഡിസംബർ പത്താം തീയതി വൈകുന്നേരം 7:00-മണിക്ക് കത്തീഡ്രലിൽ വച്ച് നടക്കുന്ന കുർബാനയോടുകൂടി ആഘോഷിക്കുന്നു.
  6. അടുത്ത Pre-Baptism Seminar, ഡിസംബർ 13 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  7. Simbang Gabi – ക്രിസ്തുമസ്സിന് ഒരുക്കമായി Filipino Community-യുടെ ഒൻപത് ദിവസത്തെ പ്രഭാത കുർബ്ബാന ഡിസംബർ 16 മുതൽ രാവിലെ 4:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു.
  8. ക്രിസ്തുമസ്സ് ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic workers, Labourers, Fishermen, മറ്റുള്ളവർക്കുമായി രാവിലെ00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ Dec 22-ന് മുൻപായി നമ്മുടെ സമൂഹത്തിന്റെ Help Desk-ലും, Parish Office-ലും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ പ്രോഗ്രാമിലേക്കായി cakes, snacks, gifts, telephone cards, cash എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  9. നമ്മുടെ പാരീഷിലെ 25-നും 55-നും ഇടയിൽ പ്രായമുള്ളവരും, മറ്റ് Liturgical Ministry-കളിൽ അംഗങ്ങളല്ലാത്തവരും, Eucharistic Ministers ആയി ദിവ്യബലികളിൽ സഹായിക്കാൻ താത്പപര്യമുള്ളവർ Parish office-ൽ പേരുകൾ നൽകാവുന്നതാണ്. അവസാന തീയതി December 31-ആണ്.
  10. ബിബ്ലിയ നൈറ്റ് 2023
    ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്തിന്റെ നേതൃത്വത്തിൽ, ബിബ്ലിയ 2023 ബൈബിൾ ക്വിസ്സ് മത്സരം ഡിസംബർ 7, അടുത്ത വ്യാഴാഴ്ച വൈകുന്നേരം00 മണിമുതൽ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു.
    മത്സരത്തിനായി പഠിക്കേണ്ട തിരുവചനഭാഗങ്ങൾ;
    1. ജോഷ്വായുടെ പുസ്തകം
    2. വി. യോഹന്നാന്റെ സുവിശേഷം
    3. അപ്പസ്തോല പ്രവർത്തനങ്ങൾ എന്നിവയാണ്.
    ഒന്നാം സമ്മാനം 301 ഡോളർ, രണ്ടാം സമ്മാനം 201 ഡോളർ, കൂടാതെ പ്രോത്സാഹനസമ്മാനങ്ങൾ 51 ഡോളർ വീതം 4 പേർക്ക് നൽകുന്നതാണ്. Entertainment പ്രോഗ്രാമുകളും Mini ഗാനമേളയും ഉൾപ്പെടുത്തിയിരിക്കുന്ന Biblia Night-ൽ പങ്കെടുത്ത് മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുവാനും, വിവിധ കലാപരിപാടികൾ ആസ്വദിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ജീസ്സസ് യൂത്ത് Help Desk-മായി ബന്ധപ്പെടാവുന്നതാണ്.
  11. നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 28, 29 വ്യാഴം, വെള്ളി ദിവസങ്ങളിൽ Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് ആഘോഷമായി കൊണ്ടാടുന്നു. നിങ്ങളുടെ നേർച്ചകളും, തിരുനാളിൻറെ നടത്തിപ്പിനും നേർച്ച ഭക്ഷണത്തിനുമായുള്ള ഉദാരമായ സംഭാവനകളും അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. പുറത്തുള്ള കൗണ്ടറുകളിൽ തിരുനാളിന്റെ നേർച്ച കൂപ്പണുകൾ ലഭ്യമാണ്. എല്ലാവരും കൂപ്പണുകൾ എടുത്തും, മറ്റു വിധത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകിയും സഹകരിക്കണമെന്ന് പ്രത്യേകം അപേക്ഷിക്കുന്നു. അതോടൊപ്പം പ്രസുദേന്തിമാരാകാൻ സാധിക്കുന്നവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  12. നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core Group members, Ministry Leaders , Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting ഡിസംബർ 9 ശനിയാഴ്ച വൈകുന്നേരം 8:00 മണിക്ക് Our Lady of Arabia Auditorium-ത്തിൽവച്ച് നടത്തപ്പെടുന്നു. വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാളിന്റെ ക്രമീകരണങ്ങൾക്കായുള്ള ഈ മീറ്റിംഗിൽ എല്ലാ Leaders-ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

നമ്മുടെ സമൂഹത്തിലെ Hospital Ministry-യുമായി ചേർന്ന് പ്രവർത്തിച്ച്, രോഗികളെ സന്ദർശിക്കുവാനും അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാനും താത്പര്യമുള്ളവർ Hospital Ministry അംഗങ്ങളുമായോ, പുറത്തുള്ള Help Desk-മായോ ബന്ധപ്പെടുക.