Announcements – 08/12/2023

അറിയിപ്പുകൾ

 

  1. Our Lady of Arabia കത്തീഡ്രൽ വെഞ്ചിരിച്ച് സമർപ്പിച്ചതിന്റെ രണ്ടാം വാർഷികം, ഡിസംബർ പത്താം തീയതി വൈകുന്നേരം 7:00-മണിക്ക് കത്തീഡ്രലിൽ വച്ച് നടക്കുന്ന കുർബാനയോടുകൂടി ആഘോഷിക്കുന്നു. ആയതിനാൽ ഡിസംബർ 10, ഞായാറാഴ്ച, ഇവിടെ തിരുഹൃദയ ദേവാലയത്തിൽ വൈകുന്നേരം 5.30-നുള്ള ഒരു ഇംഗ്ലീഷ് കുർബ്ബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. 7.00 മണിക്കുള്ള മലയാളം കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
  2. Sacred Heart School-ന്റെ 75 വർഷത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള Thanksgiving കുർബ്ബാന Dec 12 ചൊവ്വാഴ്ച വൈകുന്നേരം 6:30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം മലയാളത്തിലുള്ള കുർബ്ബാന ഉണ്ടായിരിക്കുന്നതല്ല.
  3. അടുത്ത Pre-Baptism Seminar, ഡിസംബർ 13 ബുധനാഴ്ച, വൈകുന്നേരം 7:15 മുതൽ 8.15 വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. Christmas Carol ഗാന മത്സരം Dec 14, വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ പുറത്ത് കോമ്പൗണ്ടിലുള്ള സ്റ്റേജിൽ വച്ച് നടത്തപ്പെടുന്നു.
  5. Catechism കുട്ടികളുടെ Christmas കുർബ്ബാന തിരുഹൃദയ ദേവാലയത്തിൽ വച്ച് നടക്കുന്നതിനാൽ, അടുത്ത വെള്ളി Dec 15-ന് രാവിലെ 8:45-നുള്ള ഇംഗ്ലീഷ് കുർബ്ബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടക്കുക എന്നറിയിക്കുന്നു.
  6. Christmas ദിവസമായ Dec 25-ന് “Home away from Home” എന്ന ഒരു പ്രോഗ്രാം നമ്മുടെ Parish-ലെ Domestic workers, Labourers, Fishermen, മറ്റുള്ളവർക്കുമായി രാവിലെ 9:00 മുതൽ വൈകുന്നേരം 4.00 മണിവരെ Our Lady of Arabia Auditorium-ത്തിൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ Dec 22-ന് മുൻപായി നമ്മുടെ സമൂഹത്തിന്റെ Help Desk-ലും, Parish Office-ലും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ പ്രോഗ്രാമിലേക്കായി cakes, snacks, gifts, telephone cards, cash എന്നിങ്ങനെയുള്ള സംഭാവനകൾ നൽകി സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  7. നമ്മുടെ പാരീഷിലെ 25-നും 55-നും ഇടയിൽ പ്രായമുള്ളവരും, മറ്റ് Liturgical Ministry-കളിൽ by അംഗങ്ങളല്ലാത്തവരും, Eucharistic Ministers ആയി ദിവ്യബലികളിൽ സഹായിക്കാൻ താത്പപര്യമുള്ളവർ Parish office-ൽ പേരുകൾ നൽകാവുന്നതാണ്. അവസാന തീയതി December 31-ആണ്.
  8. ഈ മാസത്തെ നമ്മുടെ മലയാളത്തിലുള്ള Birthday & Wedding Anniversary കുർബ്ബാന ഡിസംബർ 18, തിങ്കളാഴ്ച വൈകുന്നേരം 7:30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്
  9. Christeen Biblia 2023കുട്ടികൾക്കായുള്ള ബൈബിൾ ക്വിസ് പതിവുപോലെ ഡിസംബർ 16 ശനിയാഴ്ച രാവില നടത്തപ്പെടുന്നു. പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
    Sub Juniors (Age 5-8)
    MARK & MICA

    Juniors (Age 9-12)
    ST. JOHN & EXODUSSeniors (Age 13-18)

    ST. LUKE & GENESIS

    വിവിധ ഗ്രൂപ്പുകൾ വഴി ലഭിച്ചിരിക്കുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് Christeen Ministry അംഗങ്ങളുമായി ബന്ധപ്പെടാവുന്നതാണ്.

  10. വി. സെബസ്ത്യാനോസിന്റെ തിരുനാൾ ഈ വർഷം Dec 28, 29 വ്യാഴം, വെള്ളി ദിവസങ്ങളിൽ Isa Town-ലുള്ള Sacred Heart School ground-ൽ വച്ച് ആഘോഷമായി കൊണ്ടാടുന്നു. നിങ്ങളുടെ നേർച്ചകളും, തിരുനാളിൻറെ നടത്തിപ്പിനും നേർച്ച ഭക്ഷണത്തിനുമായുള്ള ഉദാരമായ സംഭാവനകളും അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്. പുറത്തുള്ള കൗണ്ടറുകളിൽ തിരുനാളിന്റെ നേർച്ച കൂപ്പണുകൾ ലഭ്യമാണ്. എല്ലാവരും കൂപ്പണുകൾ എടുത്തും, മറ്റു വിധത്തിലുള്ള സാമ്പത്തിക സഹായങ്ങൾ നൽകിയും സഹകരിക്കണമെന്ന് പ്രത്യേകം അപേക്ഷിക്കുന്നു. അതോടൊപ്പം പ്രസുദേന്തിമാരാകാൻ ആഗ്രഹമുള്ളവർ അച്ചന്റെ ഓഫീസുമായി ബന്ധപ്പെടുക.
  11. നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core Group members, Ministry Leaders , Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting ഡിസംബർ 9 ശനിയാഴ്ച വൈകുന്നേരം 8:00 മണിക്ക് Our Lady of Arabia Auditorium-ത്തിൽവച്ച് നടത്തപ്പെടുന്നു. വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാളിന്റെ ക്രമീകരണങ്ങൾക്കായുള്ള ഈ മീറ്റിംഗിൽ എല്ലാ Leaders-ഉം നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

Babies Room-ൽ ഇരിക്കുന്ന മാതാപിതാക്കൾ കുഞ്ഞുങ്ങളെ പ്രത്യേകം ശ്രദ്ധിക്കുവാനും, snacks covers, water bottles, juice packets, tissues മുതലായവ അലക്ഷ്യമായി ഇടാതെ അവിടം വൃത്തിയായി സൂക്ഷിക്കുവാൻ അഭ്യർത്ഥിക്കുന്നു..

ബിബ്ലിയ നൈറ്റ് 2023 വിജയികൾ
ഏകദേശം 80 തിൽ അധികം പേർ പങ്കെടുത്ത ബിബ്ളിയാ നൈറ്റ്‌ 2023 വ്യത്യസ്തമായ കലാപരിപാടികളുമായി ഇന്നലെ വളരെ ഭംഗിയായി നടന്നു. ഇതിൽ താഴെപറയുന്നവർ വിജയികളായി. ഒന്നും രണ്ടും സ്ഥാനക്കാരെ ടൈ ബ്രേക്കറിലൂടെ തിരഞ്ഞെടുക്കുന്നതായിരിക്കും. എല്ലാവർക്കും പ്രത്യേകം അഭിനന്ദനങ്ങൾ. വളരെ അനുഗ്രഹ പ്രദമായ ബിബ്ളിയാ നൈറ്റ്‌ 2023 ഒരുക്കിയ ജീസസ് യൂത്തിനു നന്ദി പറയുന്നു.