അറിയിപ്പുകൾ
- ഈയാഴ്ചയിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. നിങ്ങളുടെ സംഭാവനകൾ അടങ്ങിയ കവറുകൾ പുറത്തുള്ള ബോക്സിൽ നിക്ഷേപിക്കാവുന്നതാണ് ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
- വിശുദ്ധ Arethas & Companions-ന്റെ തിരുനാൾ ഒക്ടോബർ 23, വ്യാഴാഴ്ച വൈകുന്നേരം 6.30-ന് ഉള്ള വിശുദ്ധ കുർബാനയോടെ ആഘോഷിക്കുന്നു.
- പരിശുദ്ധ ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 29 ബുധനാഴ്ച വൈകുന്നേരം 6.30-ന് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. കുർബാനയ്ക്കു ശേഷം നിത്യ സഹായ മാതാവിന്റെ നൊവേനയും തുടർന്ന് Church കോമ്പൗണ്ടിൽ വച്ച് Living Rosaryയും നടക്കുന്നതാണ്. ഇതിലേക്ക് എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- ഒക്ടോബർ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.
- നവംബർ 7, വെള്ളിയാഴ്ച രാവിലെ 10.30-ന് Handing on Faith തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ആയതിനാൽ അന്നത്തെ Youth Mass, അവർ ലേഡി ഓഫ് അറേബ്യ ഓഡിറ്റോറിയത്തിൽ ആയിരിക്കും നടക്കുക.