അറിയിപ്പുകൾ
- Mother Church-ന്റെ സമർപ്പണദിവസമായ മാർച്ച് 3, ചൊവ്വാഴ്ച വൈകുന്നേരം 6:30ന് ബിഷപ്പ് ആൽദൊ ബെരാർഡി പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ മദർ ചർച്ചിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.
- മാസാദ്യ വെള്ളിയാഴ്ചയായ മാർച്ച് 6-ന് Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.15-നും തുടർന്ന് 4:15- ന് ഇംഗ്ലീഷിലുള്ള കുരിശിന്റെ വഴിയും ഉണ്ടായിരിക്കുന്നതാണ്.
- അടുത്ത Marriage Preparation Course, March 13, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- അടുത്ത Pre-Baptism Seminar, March 18, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമ വാർഷികം സ്പെഷ്യൽ ജൂബിലി വർഷമായി ആചരിക്കുന്ന ഈ വേളയിൽ, നമ്മുടെ ബിഷപ്പ്, തിരുഹൃദയ വികാരിയൽ shrine, പ്രാർത്ഥനയ്ക്കും ദൺഡവിമോചനത്തിനുമുള്ള ജൂബിലി ദേവാലയമായി തിരഞ്ഞെടുത്ത കാര്യം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി പ്രാർത്ഥനയിൽ വളരാൻ ഏവരെയും ക്ഷണിക്കുന്നു.
- ക്രിസ്റ്റീൻ മിനിസ്ട്രിയിൽ ചേരാൻ താല്പര്യമുള്ള, അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ഫാമിലി സെല്ലുകൾ വഴി ഷെയർ ചെയ്തിരിക്കുന്ന google ഫോർമുകൾ പൂരിപ്പിച്ചു നൽകാവുന്നതാണ്.
- നമ്മുടെ സമൂഹത്തിലെ ലീഡേഴ്സിനായുള്ള അടുത്ത quarterly മീറ്റിംഗ് മാർച്ച് 6, വെള്ളിയാഴ്ച, രാവിലെ 11:30-ന് Social Hall-ൽ വെച്ച് നടത്തപ്പെടുന്നു. നേതൃ സ്ഥാനത്തുള്ള എല്ലാവരും നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- പ്രശസ്ത ധ്യാനഗുരു Rev. Fr. Bosco Njaliath നയിക്കുന്ന നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 2 മുതൽ March 6 വരെ വൈകുന്നേരങ്ങളിൽ 6:30-ന് Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു. നിങ്ങളുടെ ജോലിസമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.