25
Apr
2026
അറിയിപ്പുകൾ
- മാസാദ്യ വെള്ളിയാഴ്ചയായ May 1-ന് Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ്45-ന് ഉണ്ടായിരിക്കുന്നതാണ്.
- May, 2 ശനി, Vincent Serraro അച്ഛന്റെയും, Albert Joseph അച്ഛന്റെയും Ordination Anniversary ആണ്. May 3, വൈകുന്നേരം 30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. രണ്ട് അച്ചന്മാരുടെയും എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
- ബഹറിൻ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മെയ് 1 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് St Francis Assisi ഹാളിൽ നടക്കുന്ന പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
- മെയ് മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് വിശുദ്ധ കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
- നമ്മുടെ ഇടവകജനത്തിനായുള്ള English Bible Quiz, “VERBUM 2026” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ വിശദവിവരങ്ങളും രജിസ്ട്രേഷൻ ചെയ്യാനുള്ള ക്യു ആർ കോഡും പുറത്തുള്ള ബാനറിൽ ലഭ്യമാണ്. മെയ് 5-ന് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്.
- ഈ മാസത്തിലെ അവസാന തിങ്കളാഴ്ചയായ April 27-ന്, പതിവുപോലെ വൈകുന്നേരം30-ന് മലയാളത്തിലുള്ള വി. കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
- നമ്മുടെ സമൂഹത്തിലെ ലീഡേഴ്സിനായുള്ള quarterly മീറ്റിംഗ് May 1, വെള്ളിയാഴ്ച രാവിലെ 11:30-ന് നടത്തപ്പെടുന്നു. നേതൃ സ്ഥാനത്തുള്ള എല്ലാവരും നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Good Shepherd കുടുംബ കൂട്ടായ്മ.
18
Apr
2026
അറിയിപ്പുകൾ
- നമ്മുടെ പാരിഷിലെ ഇംഗ്ലീഷ് വേദപാഠ കുട്ടികൾക്കുള്ള ആദ്യ കുർബാന സ്വീകരണം അടുത്ത വെള്ളിയാഴ്‌ച, April 24, രാവിലെ 10:15-നുള്ള വിശുദ്ധ കുർബാനയോട് കൂടിയും മലയാളം വേദപാഠ കുട്ടികൾക്ക് അന്നേദിവസം വൈകുന്നേരം 7 മണിക്കുള്ള മലയാളം വിശുദ്ധ കുർബാനയോട് കൂടി നടത്തപ്പെടുന്നു.
- ഈ മാസത്തിലെ, ദമ്പതികൾക്കായുള്ള പാരിഷിൻ്റെ Wedding Anniversary Mass, April 25, ശനിയാഴ്‌ച വൈകുന്നേരം 30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു.
- നമ്മുടെ ഇടവകജനത്തിനായുള്ള ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2026” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ വിശദവിവരങ്ങളും രജിസ്ട്രേഷൻ ചെയ്യാനുള്ള ക്യു ആർ കോഡും പുറത്തുള്ള ബാനറിൽ ലഭ്യമാണ്. മെയ് 5-ന് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്.
- നമ്മുടെ സമൂഹത്തിലെ ലീഡേഴ്സിനായുള്ള quarterly മീറ്റിംഗ് May 1, വെള്ളിയാഴ്ച രാവിലെ 11:30-ന് നടത്തപ്പെടുന്നു. നേതൃ സ്ഥാനത്തുള്ള എല്ലാവരും നിർബന്ധമായും ഈ മീറ്റിംഗിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- ജീസസ് യൂത്തിന്റെ പ്രാർത്ഥന കൂട്ടായ്മ അടുത്ത വെള്ളിയാഴ്‌ച, April 24, വൈകുന്നേരം 4:30 മുതൽ 6:30 വരെ St Francis Assisi Youth ഹാളിൽ വച്ച് നടത്തപ്പെടുന്നു.
- അടുത്ത ആഴ്ചചത്തെ കാഴ്‌ച സമർപ്പണം നടത്തുന്നത് St Giana കുടുംബ കൂട്ടായ്മ.
11
Apr
2026
അറിയിപ്പുകൾ
- ഏപ്രിൽ 12, ഞായർ വൈകുന്നേരം 7.00 മണിക്കുള്ള ഇംഗ്ലീഷ് വി. കുർബ്ബാനയോടുകൂടി ദൈവകരുണയുടെ തിരുനാൾ ആചരിക്കുന്നു.
- Sacred Heart സ്കൂളിലെ കുട്ടികൾക്കായുള്ള ആദ്യ കുർബാന സ്വീകരണം April 17 വെള്ളിയാഴ്ചയും, Parish Catechism കുട്ടികൾക്ക് ഏപ്രിൽ 24 വെള്ളിയാഴ്ചയും ആയി നടത്തപ്പെടുന്നു. മലയാളം വേദപാഠം പഠിക്കുന്ന നമ്മുടെ കുട്ടികൾക്കായുള്ള ആദ്യകുർബാന സ്വീകരണം ഏപ്രിൽ 24 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനയോട് കൂടി നടത്തപ്പെടുന്നു.
- 2022 ൽ മാർപ്പാപ്പയുടെ സന്ദർശത്തിനോടനുബന്ധിച്ച് നിർമ്മിച്ച മാതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കുന്നതിന് courtyard ൽ സജ്ജമാക്കിയ പ്രത്യക രൂപക്കൂട് (Aedicula), April 11, ശനിയാഴ്ച വൈകുന്നേരത്തെ 6:30 നുള്ള വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം വെഞ്ചരിക്കുന്നതാണ്. Mr Elias, Matha Advertising ആണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത്.
- നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, April 13, തിങ്കൾ, വൈകുന്നേരം 30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
- അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Emmavus കുടുംബ കൂട്ടായ്മ.
6
Apr
2026
അറിയിപ്പുകൾ
- Bishop Aldo Berardi പിതാവിന്റെ ഈ വർഷത്തെ പാസ്റ്ററൽ വിസിറ്റ് ഏപ്രിൽ ഏഴു മുതൽ 14 വരെ നമ്മുടെ ഇടവകയിൽ നടക്കുന്നു. ഏപ്രിൽ 7, വൈകുന്നേരം 6 30നുള്ള വിശുദ്ധ കുർബാനയോട് കൂടിയാണ് പാസ്റ്ററൽ വിസിറ്റ് ആരംഭിക്കുന്നത്.
- അടുത്ത Pre-Baptism Seminar, April 8, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- ഏപ്രിൽ 10, 11, 12, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ദൈവകരുണയുടെ തിരുനാൾ ആചരിക്കുന്നു. തിരുനാൾ വിശുദ്ധ കുർബ്ബാന ഏപ്രിൽ 12, ഞായർ വൈകുന്നേരം 7.00 മണിക്കുള്ള ഇംഗ്ലീഷ് വി. കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നോവേന നടന്നുകൊണ്ടിരിക്കുന്നു.
- ഈ വർഷത്തെ സ്ഥൈര്യലേപനം April 10 വെള്ളിയാഴ്ചയും, Sacred Heart സ്കൂളിലെ കുട്ടികൾക്കായുള്ള ആദ്യ കുർബാന സ്വീകരണം April 17 വെള്ളിയാഴ്ചയും, Parish Catechism കുട്ടികൾക്ക് ഏപ്രിൽ 24 വെള്ളിയാഴ്ചയും ആയി നടത്തപ്പെടുന്നു.
- ഏപ്രിൽ 10, വെള്ളി, Victor അച്ചന്റെ 16-മത് Ordination Anniversary ആണ്. അന്ന് വൈകുന്നേരം 5 മണിക്ക് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..
- വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമ വാർഷികം സ്പെഷ്യൽ ജൂബിലി വർഷമായി ആചരിക്കുന്ന ഈ വേളയിൽ, നമ്മുടെ ബിഷപ്പ്, തിരുഹൃദയ വികാരിയൽ shrine, പ്രാർത്ഥനയ്ക്കും ദൺഡവിമോചനത്തിനുമുള്ള ജൂബിലി ദേവാലയമായി തിരഞ്ഞെടുത്ത കാര്യം സന്തോഷപൂർവം അറിയിച്ചുകൊള്ളുന്നു. ഈ അവസരത്തിൽ ബിഷപ്പ് ആൽഡോ ബെറാർഡി പിതാവ് ഏപ്രിൽ 9, വ്യാഴാഴ്ച വൈകുന്നേരം 30-ന് വികാരിയൽ Shrine-നിൽ (മദർ ചർച്ച്) ജൂബിലി വർഷത്തിന്റെ ഉദ്ഘാടനവും First Thursday ഡിവോഷനും നടത്തുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- 2022 ൽ മാർപ്പാപ്പയുടെ സന്ദർശത്തിനോടനുബന്ധിച്ച് നിർമ്മിച്ച മാതാവിന്റെ തിരുസ്വരൂപം സ്ഥാപിക്കുന്നതിന് courtyard ൽ സജ്ജമാക്കിയ പ്രത്യക രൂപക്കൂട് (Aedicula), April 11, ശനിയാഴ്ച വൈകുന്നേരത്തെ 6:30 നുള്ള വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം വെഞ്ചരിക്കുന്നതാണ്. Mr Elias, Matha Advertising ആണ് ഇത് സ്പോൺസർ ചെയ്തിരിക്കുന്നത്.
- നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, April 13, തിങ്കൾ, വൈകുന്നേരം 30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.