Announcements -05/09/2025

അറിയിപ്പുകൾ

 

1.നമ്മുടെ ഇടവകയിലെ സ്തുത്യർഹമായ സേവനത്തിനുശേഷം Darel അച്ചൻ Kuwait അഹ്മദിയിലുള്ള ദേവാലയത്തിലെ പാരീഷ് പ്രീസ്റ്റായി സ്ഥലം മാറി പോകുകയാണ്. ഇതിനോടനുബന്ധിച്ച് സെപ്റ്റംബർ 7, ഞായറാഴ്ച, വൈകുന്നേരം 7.00 മണിക്ക് Darel അച്ചന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന Thanksgiving വി. കുർബ്ബാനയിൽ പങ്കെടുത്ത് അച്ചനിലൂടെ നമ്മുടെ ഇടവക സമൂഹത്തിന് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും നന്മകൾക്കും നന്ദി പറയുന്നതോടൊപ്പം, അച്ചന്റെ എല്ലാ നിയോഗങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു.

  1. സെപ്റ്റംബർ 14 ഞായർ, ആന്റണി അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം 5.30-ന് ആന്റണി അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

3.സെപ്റ്റംബർ 8, തിങ്കൾ, പരിശുദ്ധ കന്യകാ മറിയത്തിന്റെ ജനന തിരുനാൾ വൈകുന്നേരം 6.30-നുള്ള പാരീഷിന്റെ വി. കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. അന്നേ ദിവസം, Legion of Mary-യുടെ നേതൃത്വത്തിൽ, നടത്തപ്പെടുന്ന മരിയൻ പ്രദിക്ഷണത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ, അവരുടെ പേരുകൾ സെപ്റ്റംബർ 6-ന് മുൻപായി പാരീഷ് ഓഫീസിൽ നൽകേണ്ടതാണ്.

  1. സെപ്റ്റംബർ 14 ഞായർ, വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു.

5.അടുത്ത Pre-Baptism Seminar, സെപ്റ്റംബർ 10, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

6.അടുത്ത Marriage Preparation Course, സെപ്റ്റംബർ 19, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 18-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

7.നമ്മുടെ ഇടവകയിലെ ഇംഗ്ലീഷ് Catechism Ministry-യുടെ, 2025-26 അധ്യയനവർഷത്തിലെ ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും, ബുക്ക് വിതരണവും നടന്നുകൊണ്ടിരിക്കുന്നു.

നാല് മുതൽ പന്ത്രണ്ടു വരെയുള്ള ഇംഗ്ലീഷ് Catechism ക്ലാസ്സുകൾ സെപ്റ്റംബർ 19-നും, ഒന്നു മുതൽ മൂന്നു വരെയുള്ള ക്ലാസ്സുകൾ സെപ്റ്റംബർ 26-നും ആരംഭിക്കുന്നതാണ്.

രജിസ്ട്രേഷനും, ബുക്ക് വിതരണവും സെപ്റ്റംബർ 12, വെള്ളിയാഴ്ച രാവിലെ 8.00 മുതൽ 11.30 വരെ Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.

8.മലയാളം Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും ബുക്ക് വിതരണവും സെപ്റ്റംബർ 13, ശനി, വൈകുന്നേരം 5.30 മുതൽ 7.00 വരെയും Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.

മലയാളം Catechism ക്ലാസ്സുകൾ (1 മുതൽ 9 വരെ ക്ലാസ്സുകൾ) സെപ്റ്റംബർ 18, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.

9.നമ്മുടെ സമൂഹത്തിന്റെ അടുത്ത Leaders Meeting സെപ്റ്റംബർ 19, വെള്ളിയാഴ്ച 11.30-ന് Social Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Core Group members, Ministry Leaders , Zonal Leaders, Family Cell Leaders, Assistant Leaders, എന്നിവർ ഈ Leaders Meeting-ൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

10.Nurses Ministry-യുടെ Great Call 2025, September 20, ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ Sacred Heart Church-ലെ Social Hall-ൽ വെച്ച് ബഹുമാനപ്പെട്ട Dibin അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ വരും ദിവസങ്ങളിൽ ആരംഭിക്കുന്നതായിരിക്കും. Great Call 2025-ലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

11.Nurses Ministry-യുടെ ആദൃശനിയാഴ്ചയിലുളള ദിവ്യകാരുണ്യ ആരാധന നാളെ, സെപ്റ്റംബർ 6, രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

12.സെപ്റ്റംബർ 7, ഞായറാഴ്ചത്തെ മലയാളം വി. കുർബാന Social Hall-ൽ വച്ചായിരിക്കും നടത്തപ്പെടുക എന്നറിയ്ക്കുന്നു.