Announcements – 12/09/2025

അറിയിപ്പുകൾ

 

1.സെപ്റ്റംബർ 14 ഞായർ, വി. കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുന്നു.

2.സെപ്റ്റംബർ 14 ഞായർ, ആന്റണി അച്ചന്റെ Ordination Anniversary ആണ്. അന്ന് വൈകുന്നേരം 5.30-ന് ആന്റണി അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

3.Kids & Teens Retreat-ന്റെ Registration fee തിരികെ ലഭിക്കുവാൻ, സെപ്റ്റംബർ 19-ന് മുൻപായി Parish office-മായി ബന്ധപ്പെടുക.

4.അടുത്ത Marriage Preparation Course, സെപ്റ്റംബർ 19, വെള്ളി, രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സെപ്റ്റംബർ 18-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

5.നമ്മുടെ ഇടവകയിലെ നാല് മുതൽ പന്ത്രണ്ടു വരെയുള്ള ഇംഗ്ലീഷ് Catechism ക്ലാസ്സുകൾ സെപ്റ്റംബർ 19, വെള്ളിയാഴ്ച, രാവിലെ 8.45-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രത്യേക വി. കുർബ്ബാനയോടുകൂടി ആരംഭിക്കുന്നു. ആയതിനാൽ, സെപ്റ്റംബർ 19, വെള്ളിയാഴ്ച, രാവിലെ 8.45-നുള്ള ഇംഗ്ലീഷ് വി. കുർബ്ബാന Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക. ഒന്നു മുതൽ മൂന്നു വരെയുള്ള ഇംഗ്ലീഷ് Catechism ക്ലാസ്സുകൾ സെപ്റ്റംബർ 26-ന് ആരംഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ നിന്നും ലഭ്യമാണ്.

6.മലയാളം Catechism ക്ലാസ്സുകളിലേക്കുള്ള രജിസ്ട്രേഷനും ബുക്ക് വിതരണവും സെപ്റ്റംബർ 13, ശനി, നാളെ,വൈകുന്നേരം 5.30 മുതൽ 7.00 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.

മലയാളം Catechism ക്ലാസ്സുകൾ (1 മുതൽ 9 വരെ ക്ലാസ്സുകൾ) സെപ്റ്റംബർ 18, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മലയാളം Catechism Ministry-യുമായി ബന്ധപ്പെടുക.

7.നമ്മുടെ സമൂഹത്തിന്റെ അടുത്ത Leaders Meeting സെപ്റ്റംബർ 19, അടുത്ത വെള്ളിയാഴ്ച രാവിലെ 11.30-ന് Social Hall-ൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Core Group members, Ministry Leaders , Zonal Leaders, Family Cell Leaders, Assistant Leaders, എന്നിവർ ഈ Leaders Meeting-ൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

8.Nurses Ministry-യുടെ Great Call 2025, September 20, ശനിയാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ Sacred Heart Church-ലെ Social Hall-ൽ വെച്ച് ബഹുമാനപ്പെട്ട Dibin അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. ഇതിനായുള്ള രജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു. 2/- BD-യാണ് രജിസ്ട്രേഷൻ ഫീസ്. Great Call 2025-ലേക്ക് എല്ലാ Nurses സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.