അറിയിപ്പുകൾ
1.ഏപ്രിൽ 10, വ്യാഴം, Victor അച്ചന്റെ Ordination Anniversaryആണ്. അന്ന് വൈകുന്നേരം 6.30-ന് Thanksgiving വി. കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
2.ആത്മീയെ ജീവിതത്തിൽ കൂടുതൽ ആഴപ്പെടാനും, Order of Franciscan Secular-നെക്കുറിച്ച് അറിയാനും താത്പര്യമുള്ളവരെ, ഏപ്രിൽ 8, ചൊവ്വാഴ്ച വൈകുന്നേരം 6.30-നുള്ള വി.കുർബ്ബാനക്കു ശേഷം നടത്തപ്പെടുന്ന ദിവ്യകാരുണ്യ ആരാധനയിലേക്കും തുടർന്നുള്ള കൂട്ടായ്മയിലേക്കും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
3.അടുത്ത Pre-Baptism Seminar, ഏപ്രിൽ 9, ബുധൻ, വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
- ഓശാന ഞായർ അടുത്ത വെള്ളി, ശനി, ഞായർ, ഏപ്രിൽ 11, 12 , 13 ദിവസങ്ങളിൽ ആഘോഷിക്കുന്നു. Parish-ന്റെ ഇംഗ്ലീഷ് കുർബ്ബാനയോടു കൂടിയുള്ള കുരുത്തോല വെഞ്ചിരിപ്പ് വെള്ളിയാഴ്ച രാവിലെ 6.50-നും, ഞായറാഴ്ച വൈകുന്നേരം 6.50-നും നടത്തപ്പെടുന്നു. എല്ലാ കുർബ്ബാനകൾക്കും കുരുത്തോല വിതരണം ചെയ്യുന്നതാണ്.
- മലയാളത്തിലുള്ള ഓശാന തിരുക്കർമ്മങ്ങൾ അടുത്ത വെള്ളി, ഏപ്രിൽ 11, ഞായർ, ഏപ്രിൽ 13 ദിവസങ്ങളിൽ വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനയോടുകുടി നടത്തപ്പെടുന്നു.
- ഈശോയുടെ പീഡാനുഭവത്തിന്റെയും, കാൽവരിയിലേക്കുള്ള കുരിശിന്റെ വഴിയുടെയും പ്രസക്തഭാഗങ്ങൾ ഉൾപ്പെടുന്ന “Via Dolorosa – Depth of God’s Love” എന്ന ഒരു ദൃശ്യാവിഷ്കരണം അടുത്ത വെള്ളിയാഴ്ച ഏപ്രിൽ 11, ഉച്ചകഴിഞ്ഞ് 3.15-ന് courtyard-ൽ വച്ച് Jesus Youth-ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.
7.ഏപ്രിൽ 15, ചൊവ്വാഴ്ച, Awali Cathedral-ൽ വച്ച് വൈകുന്നേരം 7.00 മണിക്ക് ബിഷപ്പ് Aldo Berardi-യുടെ മുഖ്യകാർമ്മികത്വത്തിൽ Chrism Mass നടത്തപ്പെടുന്നു. ആയതിനാൽ, അന്നേ ദിവസം ഇവിടെ, തിരുഹൃദയ ദേവാലയത്തിൽ വൈകുന്നേരം വി.കുർബ്ബാനകളും മറ്റ് ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതല്ല. Cathedral-ലേക്ക് പോകുവാൻ വാഹനസൗകര്യം ആവശ്യമുള്ളവർക്കായി Art & Craft Center-ൽ നിന്നും വൈകുന്നേരം 6.00 മണി മുതൽ Bus സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
8.നമ്മുടെ Parish-ലെ ഒന്നൂ മുതൽ 12 വരെ ക്ലാസ്സുകളിൽ Catechism പഠിക്കുന്ന കുട്ടികൾക്കായി Kids & Teens Retreat, July 1,ചൊവ്വാ മുതൽ July 3, വ്യാഴം വരെ മൂന്ന് ദിവസങ്ങളിലായി നടത്തപ്പെടുന്നു. നിങ്ങളുടെ Vacation ഈ Retreat-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
9.നമ്മുടെ ഇടവകയിലെ എല്ലാവർക്കുമായി ഇംഗ്ലീഷിലുള്ള Bible Quiz, “VERBUM 2025” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ രജിസ്ട്രേഷൻ, courtyard-ൽ വച്ചിരിക്കുന്ന ബാനറിലെ QR code scan ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്. അവസാനതീയതി മെയ് 5 ആണ്.
10.ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന ഏപ്രിൽ 14, തിങ്കൾ, വൈകുന്നേരം 7.30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
11.Nurses Ministry-യുടെ ആദൃശനിയാഴ്ചയിലുളള ദിവ്യകാരുണ്യ ആരാധന നാളെ ഏപ്രിൽ, 5 രാവിലെ 7.30 മുതൽ 9.00 മണി വരെ Audio video room-ൽ വെച്ച് ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.