Announcements – 5/4/2023

അറിയിപ്പുകൾ

 

1.April 7 ഞായറാഴ്ച, ദൈവകരുണയുടെ തിരുനാൾ വൈകുന്നേരം 7 മണിക്കുള്ള ഇംഗ്ലീഷ് കുർബ്ബാനയോടുകൂടി ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള 9 ദിവസത്തെ നോവേന നടന്നുകൊണ്ടിരിക്കുന്നു.

  1. April 8 തിങ്കളാഴ്ച, ഈശോയുടെ മംഗളവാർത്താ തിരുനാൾ ആഘോഷിക്കുന്നു.

3.April 10, ബുധനാഴ്ച, വിക്ടർ അച്ചന്റെ Ordination Anniversary ആണ്. അന്നേ ദിവസം, അച്ചന്റെ മുഖ്യകാർമ്മികത്വത്തിലുള്ള Thanksgiving കുർബ്ബാന വൈകുന്നേരം 5.30-ന് ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കാം.

4.അടുത്ത Pre-Baptism Seminar, ഏപ്രിൽ 10 ബുധനാഴ്ച, വൈകുന്നേരം 7.15 മുതൽ 8.15 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.

5.April 12, അടുത്ത വെള്ളിയാഴ്ച, Bishop Camilo Ballin പിതാവിന്റെ നാലാം ചരമവാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 7.00 മണിക്ക് Awali Cathedral ദേവാലയത്തിൽവച്ച് പിതാവിന്റെ ആത്മാവിനുവേണ്ടിയുള്ള ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.

6.Catechism മിനിസ്ട്രിയുടെ നേതൃത്വത്തിൽ, 9 മുതൽ 12 വരെ ക്ലാസ്സുകളിൽ catechism പഠിക്കുന്ന കുട്ടികൾക്കായി Youth Empowerment program, April 12, അടുത്ത വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 2.00 മണി വരെ Social Hall-ൽ നടത്തുന്നു. പങ്കെടുക്കുവാനായി, പേരുകൾ പാരീഷ് ഓഫീസിൽ ഏപ്രിൽ 10-ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീ, സ്നാക്സും ലഞ്ചും ഉടപ്പെടെ BD 1.000 ആണ്.

  1. ഈ വർഷത്തെ First Holy Communion, Sacred Heart School കുട്ടികൾക്ക് April 12 വെള്ളിയാഴ്ചയും, സ്ഥൈര്യലേപനം April 19 വെള്ളിയാഴ്ചയും നടത്തപ്പെടുന്നു. മലയാളം Catechism പഠിക്കുന്ന കുട്ടികളുടെ ആദ്യകുർബ്ബാന സ്വീകരണം April 26 വെള്ളിയാഴ്ച വൈകുന്നേരം 7.00 മണിക്കുള്ള വി. കുർബ്ബാനയോടൊപ്പം നടത്തപ്പെടുന്നു.
  2. Lenten Alms envelopes, നിങ്ങളുടെ സംഭാവനകളോടു കൂടിയ കവറുകൾ Sacred Heart Church-ന്റെയും, Mother Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് ഓർമിപ്പിക്കുന്നു.
  3. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന April 8, തിങ്കളാഴ്ച വൈകുന്നേരം 7.30-ന് Sacred Heart Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.

10.നമ്മുടെ സമൂഹത്തിലെ Christeen ministry-യിലെ കുട്ടികൾക്കായി Christeen Fest 2024 എന്ന ഒരു One day program, April 13, ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണി വരെ നടത്തപ്പെടുന്നു. വിവിധങ്ങളായ ക്ലാസ്സുകൾ, Interactive Sessions, Games, Adoration, Stress relieving Activities എന്നിവ ഉൾപ്പെടുത്തിയിക്കുന്ന ഈ പ്രോഗ്രാം തികച്ചും സൗജന്യമാണ്. സ്നാക്സും ലഞ്ചും നൽകുന്നതായിരിക്കും. രജിസ്ട്രേക്ഷനും മറ്റു വിശദവിവരങ്ങൾക്കും Christeen Ministry group-ലെ മെസ്സേജുകൾ follow ചെയ്യുക.

  1. നമ്മുടെ ബിഷപ്പ് Aldo Berardi-യുടെ അനുഗ്രഹത്തോടെ, വിശുദ്ധ അരീത്താസിന്റെയും our Lady of Arabia-യുടെയും സ്മരണാർത്ഥം Gold coin പുറത്തിറക്കിയിരിക്കുന്നു. വിശുദ്ധ അരീത്താസിന്റെയും സഹയാത്രികരുടെയും രക്തസാക്ഷിത്വത്തിന്റെ 1500-ആം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ, ഈ coin ഒരു souvenir-ആയി നമ്മുടെ ഭവനങ്ങളിൽ സൂക്ഷിക്കാവുന്നതും, Gift-ആയി നമ്മുടെ കുഞ്ഞുങ്ങൾക്കും, ബന്ധുകൾക്കും, മറ്റുള്ളവർക്കും നൽകാവുന്നതാണ്. ഒരു വശത്ത് St. അരീത്താസിന്റെയും, മറുവശത്ത് Our Lady of Arabia-യുടെ ചിത്രവും ആലേഖനം ചെയ്തിരിക്കുന്ന ഈ coin-ന്റെ വില 10 BD ആണ്. ഇതിന്റെ വിൽപനയിൽ നിന്ന് ലഭിക്കുന്ന വരുമാനം Bishop House-ന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്നതായിരിക്കും. എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.