അറിയിപ്പുകൾ
- പരിശുദ്ധ പാപ്പയുടെ ഒക്ടോബർ മാസത്തിലെ പ്രാർത്ഥന നിയോഗം വ്യത്യസ്ത മതപാര്യമ്പര്യങ്ങളുടെ സഹകരണത്തിലൂടെ സമൂഹത്തിൽ സമാധാനവും നീതിയും സാഹോദര്യവും വളർത്തുക.
- വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ നാളെ ഒക്ടോബർ 4, ശനിയാഴ്ച, വൈകുന്നേരം 5.30-നുള്ള തിരുനാൾ വി.കുർബാനയോടുകൂടി ആഘോഷിക്കുന്നു. ആയതിനാൽ, ശനിയാഴ്ച വൈകുന്നേരം പതിവായി നടത്തപ്പെടുന്ന പാരീഷിന്റെ ഇംഗ്ലീഷ് വി. കുർബ്ബാന, അന്നേ ദിവസം, വൈകുന്നേരം 7.00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു
- പരിസ്ഥിതിയുടെ മധ്യസ്ഥനായ വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ആഘോഷിക്കുന്ന നാളെ, October 4, ശനിയാഴ്ച, Season of Creation 2025-ന്റെ ഭാഗമായി, വളർത്തുമൃഗങ്ങൾക്കായി പ്രത്യേക Blessing ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഭവനങ്ങളിലുള്ള വിവിധ വളർത്തുമൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, ചെടികൾ തുടങ്ങി എല്ലാ ജീവജാലങ്ങളും Church Courtyard-ൽ വച്ച് നടത്തപ്പെടുന്ന പ്രത്യേക Blessing-നായി കൊണ്ടുവരാവുന്നതാണ്.
- അടുത്ത Pre-Baptism Seminar, ഒക്ടോബർ 8, ബുധനാഴ്ച നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Office-ൽ Register ചെയ്യേണ്ടതാണ്.
- ജപമാലമാസമായ ഒക്ടോബറിൽ എല്ലാ ദിവസവും വൈകുന്നേരത്തെ English കുർബാനയ്ക്ക് 40 മിനിറ്റ് മുമ്പ് ഗ്രോട്ടോയിൽ ജപമാല പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്. ഈ വിശുദ്ധ മാസത്തിൽ കുടുംബങ്ങളിലും കൂട്ടായ്മകളിലും എല്ലാവരും ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ താല്പര്യപ്പെടുന്നു.
- മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ മിഷനറി ചൈതന്യം ഉണർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. നമ്മുടെ AVONA Vicariate, ഒക്ടോബർ 17,18,19 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്
- Nurses Ministry-യുടെ ആദ്യശനിയാഴ്ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ, October 4, ശനിയാഴ്ച, രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room – വെച്ച് ഉണ്ടായിരിക്കുന്നതാണ്.
- നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന, October 6, തിങ്കളാഴ്ച, വൈകുന്നേരം 7:30ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ഛന്റെ ഓഫീസിൽ നൽകാവുന്നതാണ്.
- അവാലി മലയാളം കത്തോലിക്ക സമൂഹം സജി അച്ചന്റെ പൗരോഹിത്യസ്വീകരണത്തിന്റെ 25 ആം വാർഷികം ഒക്ടോബർ 9, വ്യാഴാഴ്ച 8.00മണിയുടെ വി. കുർബാനയോടുകൂടി Awali കത്തിഡ്രലിൽ ആഘോഷിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു