Announcements – 26/05/2026

അറിയിപ്പുകൾ

  1. പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശന തിരുനാളും മരിയൻ മാസത്തിന്റെ സമാപനവും മേയ് 30 ശനിയാഴ്ച വൈകിട്ട് 30-നുള്ള കുർബാനയിൽ ആചരിക്കുന്നു. കൂടുതൽ വിവരങ്ങൾ പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  1. നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയ തിരുനാളും, വികാരിയേറ്റിനെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങും, ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 00 മണിക്ക് Vicarial Shrine-ൽ നടക്കുന്ന പൊന്തിഫിക്കൽ കുർബാനയോടെ ആഘോഷിക്കുന്നു. തിരുനാൾ കൊടിയേറ്റ് അടുത്ത വ്യാഴാഴ്ച, മേയ് 28-ന് വൈകിട്ട് 6.30-നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബ്ബാനയോടു കൂടി നടത്തപ്പെടും. വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഒൻപത് ദിവസത്തെ നോവേന മേയ് 28 വ്യാഴാഴ്ച ആരംഭിച്ച്, ജൂൺ 11 വ്യാഴാഴ്ച സമാപിക്കും. നോവേന സമയക്രമത്തിനായി പാരിഷ് നോട്ടീസ് ബോർഡ് പരിശോധിക്കുക.

ജൂൺ 2, 9 ചൊവ്വാഴ്ചകളിൽ വിശുദ്ധ അന്തോണീസിന്റെ നോവേന ഉണ്ടായിരിക്കുകയില്ല. ജൂൺ 3, 10 ബുധനാഴ്ചകളിൽ വൈകിട്ട് 6.30-ന് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; നിത്യസഹായ മാതാവിന്റെ നോവേന ഉണ്ടായിരിക്കുന്നതല്ല

നോവേന കാലയളവിൽ മറ്റ് പാരാലിറ്റർജിക്കൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതല്ല. നമ്മുടെ പാരിഷ് തിരുനാൾ ഐക്യത്തോടെ ആഘോഷിക്കുന്നതിനായി എല്ലാ വിശ്വാസികളും 9 ദിവസത്തെ നോവേനയിൽ പങ്കെടുത്തു പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

  1. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങൾക്കായുള്ള ഏകദിന കോൺഫറൻസ് “Unfiltered 2026” ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മെയ് 27, ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു ഈ പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ നോട്ടീസ് ബോർഡിലും, Jesus Youth ഹെല്പ് ഡെസ്കിലും ലഭ്യമാണ്.
  1. Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2026 പ്രാർത്ഥനാ ശുശ്രുഷ 27th May, ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു.. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
  1. St Joseph Outreach മിനിസ്ട്രിയുടെ നേത്ര്വതത്തിൽ BMCC ഒരുക്കുന്ന ഏകദിന പ്രോഗ്രാം “കാരുണ്യ സ്പർശം ’26“, മെയ് 28, വ്യഴാഴ്ച്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ മനാമയിലുള്ള Our Lady of Arabia ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള ഈ പരിപാടിയിൽ ആരാധന, ദിവ്യബലി, ശില്പശാല , വിനോദ പരിപാടികൾ, സ്നേഹവിരുന്ന് മുതലായവ ഉൾപ്പെടുത്തിയിരിക്കുന്നു. ഏവരെയും ഈ പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.
  1. CHOSEN – ദൈവവചനം കൈപ്പടയിൽ: BMCC യുടെ ആഭിമുഖ്യത്തിൽ, ദൈവവചനത്തോടുള്ള സ്നേഹവും ഭക്തിയും വളർത്തുന്നതിനായി Lectors Ministry യുടെ നേതൃത്വത്തിൽ ഒരു കൈയെഴുത്ത് ബൈബിൾ സംരംഭം സംഘടിപ്പിക്കുന്നു. ഈ മനോഹരമായ ആത്മീയ സംരംഭത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഹന്നാന്റെ സുവിശേഷം അധ്യായം 1, വാക്യങ്ങൾ 1 മുതൽ 18 വരെ (John 1:1–18) പ്രത്യേകം തയ്യാറാക്കിയ ഫോമിൽ വൃത്തിയായി എഴുതി, പേരും കോൺടാക്റ്റ് നമ്പറും ചേർത്ത് ജൂൺ 7 ഞായറാഴ്ചയ്ക്കകം തിരികെ നൽകുക. എഴുതാനുള്ള ഫോമുകൾ JY ഹെൽപ്പ് ഡെസ്കിലും, റിലീജിയസ് കോർണറിലും, അച്ഛന്റെ ഓഫീസിലും ലഭ്യമാണ്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഈ കൈയെഴുത്ത് ബൈബിൾ സംരംഭത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Holy Trinity കുടുംബ കൂട്ടായ്മ.

Announcements – 15/05/2026

അറിയിപ്പുകൾ

  1. May 23, ശനി, Desideri അച്ചന്റെ ജന്മദിനമാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. മേയ് 20 മുതൽ, എല്ലാ മാസത്തിലും മൂന്നാമത്തെ ബുധനാഴ്ച വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ ജൂബിലി വർഷ കുർബ്ബാന ആചരിക്കുന്നു. വൈകുന്നേരം 6:20 നുള്ള ജപമാല പ്രാർത്ഥനക്കു ശേഷം 7 മണിക്കായിരിക്കും ജൂബിലി കുർബ്ബാന. ആ ദിവസങ്ങളിൽ നിത്യസഹായ മാതാവിന്റെ നൊവേന വൈകുന്നേരം 5:30 നുള്ള കുർബാനയ്‌ക്കുശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  1. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങൾക്കായുള്ള ഏകദിന കോൺഫറൻസ് “Unfiltered 2026” ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മെയ് 27, ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു ഈ പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ നോട്ടീസ് ബോർഡിലും, Jesus Youth ഹെല്പ് ഡെസ്കിലും ലഭ്യമാണ്.
  1. നമ്മുടെ പാരിഷിന്റെ പെന്തക്കുസ്താ Night Vigil മെയ് 21, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 30 മുതൽ 12 മണി വരെ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. പെന്തികോസ്തി പെരുനാളിനോടനുബന്ധിച്ചുള്ള ശ്രുശ്രൂഷയും, മലങ്കര കത്തോലിക്ക ആരാധനാക്രമത്തിലുള്ള വി. കുർബാനയും അടുത്ത വെള്ളിയാഴ്ച്ച (22-05-2026) വൈകിട്ട് 6.00 ന് മനാമ സേക്രഡ് ഹാർട്ട് ചർച്ച്, സോഷ്യൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്.
  1. AVONA Women’s Program ടീമിന്റെ നേത്രത്വത്തിൽ നടത്തുന്ന “Women’s Health: Caring for Our Body with Faith” എന്ന പരിപാടിയിലേക്ക് എല്ലാ വനിതകളെയും ക്ഷണിക്കുന്നു. സ്ത്രീകൾക്കുള്ള സമഗ്ര ആരോഗ്യ സംരക്ഷണവും കാൻസർ ബോധവത്കരണവും എന്ന വിഷയത്തിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുന്ന ഈ പ്രോഗ്രാം May 22, വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ 4:30 വരെ സോഷ്യൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. Notice ബോർഡിലുള്ള QR Code വഴി റെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
  1. BMCC യുടെ അഭിമുഖ്യത്തിൽ, St Joseph Outreach മിനിസ്ട്രി ഒരുക്കുന്ന ഏകദിന പ്രോഗ്രാം “കാരുണ്യ സ്പർശം ’26”, മെയ് 28, വ്യഴാഴ്ച്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ മനാമയിലുള്ള Our Lady of Arabia ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള ഈ പരിപാടിയിൽ ആരാധന, ദിവ്യബലി, ശില്പശാല , വിനോദ പരിപാടികൾ, സ്നേഹവിരുന്ന് മുതലായവ ഉൾപ്പെടുത്തിയിരിക്കുന്നു. ഏവരെയും ഈ പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.
  1. CHOSEN – ദൈവവചനം കൈപ്പടയിൽ

BMCC യുടെ ആഭിമുഖ്യത്തിൽ, ദൈവവചനത്തോടുള്ള സ്നേഹവും ഭക്തിയും വളർത്തുന്നതിനായി Lectors Ministry യുടെ നേതൃത്വത്തിൽ ഒരു കൈയെഴുത്ത് ബൈബിൾ സംരംഭം സംഘടിപ്പിക്കുന്നു. ഈ മനോഹരമായ ആത്മീയ സംരംഭത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഹന്നാന്റെ സുവിശേഷം അധ്യായം 1, വാക്യങ്ങൾ 1 മുതൽ 18 വരെ (John 1:1–18) പ്രത്യേകം തയ്യാറാക്കിയ ഫോമിൽ വൃത്തിയായി എഴുതി, പേരും കോൺടാക്റ്റ് നമ്പറും ചേർത്ത് ജൂൺ 7 ഞായറാഴ്ചയ്ക്കകം തിരികെ നൽകുക.

എഴുതാനുള്ള ഫോമുകൾ JY ഹെൽപ്പ് ഡെസ്കിലും, റിലീജിയസ് കോർണറിലും, അച്ഛന്റെ ഓഫീസിലും ലഭ്യമാണ്

ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഈ കൈയെഴുത്ത് ബൈബിൾ സംരംഭത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും

  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Holy Spirit കുടുംബ കൂട്ടായ്മ.

Announcements – 08/05/2026

അറിയിപ്പുകൾ

  1. അടുത്ത Pre-Baptism Seminar, May 13, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. അടുത്ത Marriage Preparation Course, May 15, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. നമ്മുടെ ഇടവകജനത്തിനായുള്ള English Bible Quiz, “VERBUM 2026” മെയ് 15, വെള്ളിയാഴ്ച രാവിലെ 8 മുതൽ 9 മണി വരെ നടത്തപ്പെടുന്നു. അന്നേ ദിവസം Spot റെജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
  1. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങൾക്കായുള്ള ഏകദിന കോൺഫറൻസ് “Unfiltered 2026” ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മെയ് 27, ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു ഈ പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ നോട്ടീസ് ബോർഡിലും, Jesus Youth ഹെല്പ് ഡെസ്കിലും ലഭ്യമാണ്.
  1. AVONA Women’s Program ടീമിന്റെ നേത്രത്വത്തിൽ നടത്തുന്ന “Women’s Health: Caring for Our Body with Faith” എന്ന പരിപാടിയിലേക്ക് എല്ലാ വനിതകളെയും ക്ഷണിക്കുന്നു. സ്ത്രീകൾക്കുള്ള സമഗ്ര ആരോഗ്യ സംരക്ഷണവും കാൻസർ ബോധവത്കരണവും എന്ന വിഷയത്തിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കുന്ന ഈ പ്രോഗ്രാം May 22, വെള്ളിയാഴ്ച ഉച്ചക്ക് 2 മുതൽ 4:30 വരെ സോഷ്യൽ ഹാളിൽ വെച്ച് നടത്തപ്പെടുന്നു. Notice ബോർഡിലുള്ള QR Code വഴി റെജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.
  1. മലയാളം സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, May 11, തിങ്കളാഴ്ച, വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  1. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil മെയ് 14, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 30 മുതൽ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. നഴ്സസ് ഡേ യോട് അനുബന്ധിച്ചു മെയ്‌ 15, അടുത്ത വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കുള്ള വിശുദ്ധ കുർബാനയിൽ എല്ലാ നഴ്സസ് സഹോദരങ്ങളേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നതാണ്. അന്നേ ദിവസം കാഴ്ചസമർപ്പണത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

Announcements-01/05/2026

അറിയിപ്പുകൾ

  1. May 8, വെള്ളി, Victor അച്ചന്റെ ജന്മദിനമാണ്. അന്ന് വൈകുന്നേരം 5 മണിക്ക് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. May, 2 ശനി, Vincent Serraro അച്ഛന്റെയും, Albert Joseph അച്ഛന്റെയും Ordination Anniversary ആണ്. May 3, വൈകുന്നേരം30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. രണ്ട് അച്ചന്മാരുടെയും എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  1. അടുത്ത Pre-Baptism Seminar, May 13, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. അടുത്ത Marriage Preparation Course, May 15, വെള്ളിയാഴ്ച രാവിലെ 7.45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. മെയ് 7, അടുത്ത വ്യാഴാഴ്ച വൈകുന്നേരം 6 30ന് Vicarial Shrine-നിൽ വച്ച് വിശുദ്ധ കുർബാനയും തിരുഹൃദയ വണക്കവും ദിവ്യകാരുണ്യപ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ് എല്ലാവരെയും സ്നേഹപൂർവ്വം ഈ പ്രാർത്ഥന അനുഭവത്തിലേക്ക് ക്ഷണിക്കുന്നു.
  1. മെയ് മാസത്തിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ഇംഗ്ലീഷ് വിശുദ്ധ കുർബ്ബാനക്ക് 40 മിനിറ്റ് മുൻപ് മാതാവിന്റെ Grotto-യിൽ ജപമാല പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.
  1. നമ്മുടെ ഇടവകജനത്തിനായുള്ള English Bible Quiz, “VERBUM 2026” മെയ് 16, വെള്ളിയാഴ്ച നടത്തപ്പെടുന്നു. വിവിധ പ്രായപരിധിയിലുള്ളവർക്ക് പങ്കെടുക്കാവുന്ന ഈ Bible quiz-ന്റെ വിശദവിവരങ്ങളും രജിസ്ട്രേഷൻ ചെയ്യാനുള്ള ക്യു ആർ കോഡും പുറത്തുള്ള ബാനറിൽ ലഭ്യമാണ്. മെയ് 5-ന് രജിസ്ട്രേഷൻ അവസാനിക്കുന്നതാണ്.
  1. മലയാളം സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, May 11, തിങ്കളാഴ്ച, വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  1. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ (May 2) ശനിയാഴ്ച രാവിലെ 30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു. പെന്തകോസ്തയുടെ പ്രത്യേക കൈ വെപ്പ് ശുശൂഷയും അഭിഷേക പ്രാർഥനയും ഉണ്ടായിരിക്കുന്നതാണ്
  1. നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil മെയ് 14 വ്യാഴാഴ്ച വൈകുന്നേരം 30 മുതൽ നടത്തപ്പെടുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St Mary’s കുടുംബ കൂട്ടായ്മ.