Announcements -26/06/2026

അറിയിപ്പുകൾ

  1. മാസാദ്യ വ്യാഴാഴ്ചയായ Jul 2-ന് Vicarial Shrine-നിൽ വൈകുന്നേരം 6 30-ന് വിശുദ്ധ കുർബാനയും തിരുഹൃദയ വണക്കവും ദിവ്യകാരുണ്യപ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  1. മാസാദ്യ വെള്ളിയാഴ്ചയായ July 3-ന് Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ്45-ന് തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു.
  1. അടുത്ത Pre-Baptism Seminar, July 8, ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  1. Couples for Christ (CFC)-യും അതിന്റെ കുടുംബ ശുശ്രൂഷകളും ചേർന്ന് 116-മത് Christian Life Program ജൂലൈ 10 മുതൽ ഓഗസ്റ്റ് 28 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 30 മുതൽ വൈകുന്നേരം 5.00 മണി വരെ നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ഫോമുകൾ Parish ഓഫീസിൽ ലഭ്യമാണ്.
  1. ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് ആഘോഷമായ തിരുനാൾ കുർബാനയോട്കൂടി ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന ജൂൺ 23 ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 2 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് Our Lady of Arabia ഓഡിറ്റോറിയത്തിൽ നമ്മുടെ സമൂഹത്തിന്റെ കൾച്ചറൽ പ്രോഗ്രാം “San Thome Fest 2026” ഒരുക്കിയിരിക്കുന്നു. തിരുനാൾ സമയക്രമങ്ങൾ പുറത്തുള്ള നോട്ടീസ് ബോർഡിലും നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭ്യമാണ്. തിരുനാളിന്റെ സംഭാവന കൂപ്പണുകൾ റിലീജിയസ് സ്റ്റോറിലും സർവീസ് മിനിസ്റ്ററി അംഗങ്ങളുടെ പക്കലും ലഭ്യമാണ്. തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് നിങ്ങളുടെ ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
  1. മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. അദ്യദിവസത്തെ രജിസ്ട്രേഷനും പരിപാടികൾക്കും ശേഷം രണ്ടാം ദിവസം വയനാടിന്റെ പ്രകൃതി ഭംഗി നുകർന്നു കൊണ്ടുള്ള ഒരു ഉല്ലാസയാത്രയും ക്രമീകരിച്ചിരിക്കുന്നു. ഗർഷോം 2026-ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിക്ക് പോകുന്ന എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.

Announcements – 12/06/2026

അറിയിപ്പുകൾ

  1. നമ്മുടെ പാരിഷിലെ Poor of St Antony (POSA) സംഘടനയുടെ മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 16 ചൊവ്വാഴ്ച വൈകിട്ട് 6.30-ന് തിരുനാൾ കുർബാനയോടെ ആഘോഷിക്കും. അന്നത്തെ Offertory Procession- ൽ പങ്കെടുത്ത് പണമോ മറ്റു സാധനങ്ങളോ കാഴ്ചയായി സമർപ്പിക്കാനും ഏവരെയും സ്വാഗതം ചെയ്യുന്നു. നിങ്ങൾ നൽകുന്ന സംഭാവനകൾ നമ്മുടെ സമൂഹത്തിലെ അർഹതയുള്ളവർക്കായി ചെലവഴിക്കുന്നതാണ്.
  1. മൂന്നാമത്തെ ബുധനാഴ്ചയായ ജൂൺ 17-ന്, സെന്റ് ഫ്രാൻസിസ് അസീസിയുടെ ജൂബിലി വർഷാഘോഷത്തോടനുബന്ധിച്ചുള്ള കുർബാന വൈകിട്ട് 00 മണിക്ക് വികാരിയൽ ശ്രൈനിൽ നടക്കും. 6.20-ന് വിശുദ്ധ ജപമാലയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. അന്നേ ദിവസം നിത്യസഹായ മാതാവിന്റെ നോവേന വൈകിട്ട് 5.30-നുള്ള കുർബാനയ്ക്കുശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  1. ഇംഗ്ലീഷ് ലെക്ടേഴ്സ് മിനിസ്ട്രിയിൽ ചേരാൻ താല്പര്യമുള്ളവർ ജൂൺ 20ന് മുൻപായി പാരിഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  1. പാരിഷ് യൂത്ത് “Kick Off” എന്ന പേരിൽ, പരിശുദ്ധ പിതാവ് പോപ്പ് ലിയോയുടെ ജൂൺ മാസത്തെ പ്രാർത്ഥന നിയോഗത്തെ ആസ്പദമാക്കി, ബോധവത്കരണവും വിനോദപരിപാടികളും ഉൾക്കൊള്ളുന്ന ഒരു പ്രോഗ്രാം ജൂൺ 19, വെള്ളിയാഴ്ച രാവിലെ 8.00 മണി മുതൽ പാരിഷ് കോമ്പൗണ്ടിൽ സംഘടിപ്പിക്കുന്നു. ഈ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
  1. മലയാളം സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, June 15, തിങ്കളാഴ്ച, വൈകുന്നേരം 7.30-ന് Sacred Heart ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St Paul കുടുംബ കൂട്ടായ്മ.

Announcements -05/06/2026

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയ തിരുനാളും, വികാരിയേറ്റിനെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങും, ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 00 മണിക്ക് Vicarial Shrine-ൽ നടക്കുന്ന പൊന്തിഫിക്കൽ കുർബാനയോടെ ആഘോഷിക്കുന്നു.

 

അന്നേദിവസം രാവിലെ 7.00-നും 8.45-നും മാത്രമേ കുർബാനകൾ ഉണ്ടായിരിക്കുകയുള്ളൂ. 10.30-നുള്ള കുർബാനയും വൈകുന്നേരത്തെ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള കുർബാനകളും അന്ന് ഉണ്ടായിരിക്കുന്നതല്ല.

 

വിവിധ സമൂഹങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഒൻപത് ദിവസത്തെ നോവേന മേയ് 28-ന് ആരംഭിച്ചുകഴിഞ്ഞു. ഇത് ജൂൺ 11 വ്യാഴാഴ്ച സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30-നുള്ള കുർബാനയ്ക്കുശേഷമാണ് നോവേന നടക്കുന്നത്.

 

  1. നമ്മുടെ വികാരിയേറ്റിനെ തിരുഹൃദയത്തിന് സമർപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി എല്ലാ വിശ്വാസികൾക്കും കുമ്പസാരിക്കുന്നതിനുള്ള ഒരു പ്രത്യേക അവസരം ജൂൺ 6, ശനിയാഴ്ച വൈകിട്ട് 30 മുതൽ ലഭ്യമായിരിക്കും. കൂടാതെ, എല്ലാ വിശ്വാസികളും ജൂൺ 10, ബുധനാഴ്ച ഒരു ഉപവാസദിനമായി ആചരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

  1. ഇംഗ്ലീഷ് ലെക്ടേഴ്സ് മിനിസ്ട്രിയിൽ ചേരാൻ താല്പര്യമുള്ളവർ ജൂൺ 20ന് മുൻപായി പാരിഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

  1. അടുത്ത Pre-Baptism Seminar, June 10, ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.

 

  1. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന June 6, ശനിയാഴ്ച രാവിലെ 30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.

 

  1. ജീസസ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മ അടുത്ത വെള്ളിയാഴ്‌ച, June 12, വൈകുന്നേരം 4:30 മുതൽ 5:30 വരെ St Francis Assisi Youth ഹാളിൽ വച്ച് നടത്തപ്പെടുന്നു.

 

  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Sacred Heart കുടുംബ കൂട്ടായ്മ.