Announcements – 02/10/2026
അറിയിപ്പുകൾ
- BMCC അംഗമായ റോഷൻ ഫിലിപ്പ്, ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia Cathedral-ൽ Permanent Deacon ആയി അഭിഷിക്തനാകുന്ന വിവരം ബിഷപ്പ് ആൽഡോ ബെറാർഡി ഔദ്യോഗികമായി അറിയിക്കുന്നു. സഭാനിയമപ്രകാരം, അദ്ദേഹത്തിന്റെ അഭിഷേകത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാരണമോ വിവരമോ ആർക്കെങ്കിലും അറിയാമെങ്കിൽ പാരിഷ് അഡ്മിനിസ്ട്രേറ്ററെയോ, AVONA Vocation Office-നെയോ അറിയിക്കേണ്ടതാണ്. ദൈവവിളിക്ക് ഉത്തരം നൽകി ശുശ്രൂഷയ്ക്കായി ഒരുങ്ങുന്ന റോഷൻ ഫിലിപ്പിനെ നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം.
- അടുത്ത Pre-Baptism Seminar, ഒക്ടോബർ 14 ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ഞായറാഴ്ച വൈകുന്നേരം 5.30- ന് ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. Transitus നാളെ, ഒക്ടോബർ 3, ശനിയാഴ്ച വൈകുന്നേരത്തെ ദിവ്യബലിക്കുശേഷം Sacred Heart Church-ൽ നടത്തപ്പെടും. തിരുനാൾ ദിവ്യബലിക്കുശേഷം വളർത്തുമൃഗങ്ങൾക്കായി പ്രത്യേക ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.
- “Charis Asia Youth Conference” നവംബർ 13 മുതൽ 15 വരെ UAE-യിലെ Ras Al Khaimah, St. Anthony’s Catholic Church-ൽ നടക്കും. 16 മുതൽ 35 വയസ്സുവരെയുള്ള യുവജനങ്ങളെ ഇതിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.
- World Youth Day-2027 ദക്ഷിണ കൊറിയയിലെ Seoul-ൽ, 2027 ഓഗസ്റ്റ് 3 മുതൽ 8 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള യുവജനങ്ങൾ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
- പരിശുദ്ധ ജപമാല മാസമായ ഒക്ടോബറിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ദിവ്യബലിക്ക് 40 മിനിറ്റ് മുമ്പ് Grotto-യിൽ ജപമാല ചൊല്ലുന്നതായിരിക്കും.
- Jesus Youth-ന്റെ നേതൃത്വത്തിൽ October മാസത്തിൽ ഭവനങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു. Bachelors , Company Camp-കളിൽ താമസിക്കുന്നവർ, പുതുതായി ബഹ്റൈനിൽ എത്തിയ കുടുംബങ്ങൾ എന്നിവർ തങ്ങളുടെ താമസസ്ഥലത്ത് ജപമാല നടത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ JY Help Desk-മായി ബന്ധപ്പെടുക
- Nurses Ministry-യുടെ ആദ്യശനിയാഴ്ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ, October 3, ശനിയാഴ്ച, രാവിലെ 30 മുതൽ 10 മണി വരെ Audio Video റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ നഴ്സസ് സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- ജപമാല മാസമായ ഒക്ടോബറിൽ, എല്ലാ ചൊവ്വാഴ്ചയും, രണ്ടാമത്തെ തിങ്കളാഴ്ചയും വൈകുന്നേരത്തെ മലയാളം കുർബ്ബാന 7 മണിക്ക്, Our Lady of Arabia ഓഡിറ്റോറിയത്തിൽ ആയിരിക്കും നടത്തപ്പെടുക.
- ജീസസ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മ അടുത്ത വെള്ളിയാഴ്ച, October 9, വൈകുന്നേരം 4 മുതൽ 6:30 വരെ St Francis Assisi Youth ഹാളിൽ വച്ച് നടത്തപ്പെടുന്നു.