അറിയിപ്പുകൾ
- ഈ വർഷത്തെ സ്ഥൈര്യലേപനം April 10 വെള്ളിയാഴ്ചയും, Sacred Heart School ലെ കുട്ടികൾക്കായുള്ള ആദ്യ കുർബാന സ്വീകരണം April 17 വെള്ളിയാഴ്ചയും, Parish Catechism കുട്ടികൾക്ക് ഏപ്രിൽ 24 വെള്ളിയാഴ്ചയും ആയി നടത്തപ്പെടുന്നു.
- നമ്മുടെ വികാരിയേറ്റിലെ Catechism and Bible studies-ന്റെ Director, Fr. Nelson Lobo നടത്തുന്ന Bible course January 23 ഇന്ന് മുതൽ January 26 വരെ വൈകുന്നേരത്തെ കുർബാനയ്ക്കു ശേഷം Our Lady of Arabia Auditorium-ത്തിൽ വച്ച് നടക്കുന്നു. ഈ കോഴ്സിൽ പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.
- ഫെബ്രുവരി 5 & 6 തീയതികളിൽ “One Heart, One Love, One Family” എന്ന തീമിൽ Family Day – 2026 സംഘടിപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. അതോടൊപ്പം നിങ്ങളുടെ ഭവനങ്ങളിൽ ആവശ്യമില്ലാത്തതും എന്നാൽ ഉപയോഗിക്കാത്തതുമായ household items, gifts എന്നിവ Family Day-യുടെ games & lucky dip സ്റ്റാലളുകൾക്കായി നൽകുവാൻ അഭ്യർത്ഥിക്കുന്നു.
- English Catechism Ministry-യിൽ കാറ്റിക്കിസ്റ്റായി സേവനം ചെയ്യാൻ താൽപര്യമുള്ളവർ Parish Office-ൽ ലഭ്യമായ ഫോം പൂരിപ്പിച്ച് ജനുവരി 31-ന് മുമ്പായി പാരീഷ് ഓഫീസിൽ സമർപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
- ജനുവരി മാസത്തിലെ ദമ്പതികൾക്കായുള്ള Parish Wedding Anniversary Mass ജനുവരി 31 (ശനിയാഴ്ച) വൈകുന്നേരം 6:30-ന് ഉള്ള English വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നതാണ്..
- Sacred Heart School, Academic Year 2026-27, LKG-യിലേക്ക് Admission-നു വേണ്ടി, 2022-ൽ ജനിച്ച കത്തോലിക്കാ കുട്ടികൾക്ക്, school website-ലുള്ള online form പൂരിപ്പിച്ച്, February 1 മുതൽ 14 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
- ജനുവരി 26, തിങ്കൾ, Marcus അച്ചന്റെ Ordination Anniversary ആണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
- മലയാളം സമൂഹത്തിന്റെ Marian Night Vigil, February 19, വ്യാഴാഴ്ച വൈകുന്നേരം 7:30 മുതൽ തിരുഹൃദയ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഈ Marian Night Vigil ശുശ്രൂഷയിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- Fr. Bosco Njaliath നയിക്കുന്ന നമ്മുടെ സമൂഹത്തിന്റെ മലയാളത്തിലുള്ള നോമ്പുകാലധ്യാനം March 2 മുതൽ March 6 വരെ വൈകുന്നേരങ്ങളിൽ Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു. നിങ്ങളുടെ ജോലി സമയക്രമങ്ങൾ ഈ ധ്യാനത്തിൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.