Announcements – 26/05/2026

അറിയിപ്പുകൾ

  1. പരിശുദ്ധ കന്യകാമറിയത്തിന്റെ സന്ദർശന തിരുനാളും മരിയൻ മാസത്തിന്റെ സമാപനവും മേയ് 30 ശനിയാഴ്ച വൈകിട്ട് 30-നുള്ള കുർബാനയിൽ ആചരിക്കുന്നു. കൂടുതൽ വിവരങ്ങൾ പാരിഷ് നോട്ടീസ് ബോർഡിൽ ലഭ്യമാണ്.
  1. നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയ തിരുനാളും, വികാരിയേറ്റിനെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങും, ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 00 മണിക്ക് Vicarial Shrine-ൽ നടക്കുന്ന പൊന്തിഫിക്കൽ കുർബാനയോടെ ആഘോഷിക്കുന്നു. തിരുനാൾ കൊടിയേറ്റ് അടുത്ത വ്യാഴാഴ്ച, മേയ് 28-ന് വൈകിട്ട് 6.30-നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബ്ബാനയോടു കൂടി നടത്തപ്പെടും. വിവിധ കമ്മ്യൂണിറ്റികളുടെ നേതൃത്വത്തിൽ നടക്കുന്ന ഒൻപത് ദിവസത്തെ നോവേന മേയ് 28 വ്യാഴാഴ്ച ആരംഭിച്ച്, ജൂൺ 11 വ്യാഴാഴ്ച സമാപിക്കും. നോവേന സമയക്രമത്തിനായി പാരിഷ് നോട്ടീസ് ബോർഡ് പരിശോധിക്കുക.

ജൂൺ 2, 9 ചൊവ്വാഴ്ചകളിൽ വിശുദ്ധ അന്തോണീസിന്റെ നോവേന ഉണ്ടായിരിക്കുകയില്ല. ജൂൺ 3, 10 ബുധനാഴ്ചകളിൽ വൈകിട്ട് 6.30-ന് ഒരു കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; നിത്യസഹായ മാതാവിന്റെ നോവേന ഉണ്ടായിരിക്കുന്നതല്ല

നോവേന കാലയളവിൽ മറ്റ് പാരാലിറ്റർജിക്കൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതല്ല. നമ്മുടെ പാരിഷ് തിരുനാൾ ഐക്യത്തോടെ ആഘോഷിക്കുന്നതിനായി എല്ലാ വിശ്വാസികളും 9 ദിവസത്തെ നോവേനയിൽ പങ്കെടുത്തു പ്രാർത്ഥിക്കണമെന്നു അഭ്യർത്ഥിക്കുന്നു.

  1. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ള യുവജനങ്ങൾക്കായുള്ള ഏകദിന കോൺഫറൻസ് “Unfiltered 2026” ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ മെയ് 27, ബുധനാഴ്ച രാവിലെ 10 മണി മുതൽ നടത്തപ്പെടുന്നു. എല്ലാ യുവജനങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു ഈ പ്രോഗ്രാമിന്റെ വിശദ വിവരങ്ങൾ നോട്ടീസ് ബോർഡിലും, Jesus Youth ഹെല്പ് ഡെസ്കിലും ലഭ്യമാണ്.
  1. Preaching and Intercession മിനിസ്ട്രിയുടെ നേതൃത്വത്തിൽ Amen 2026 പ്രാർത്ഥനാ ശുശ്രുഷ 27th May, ബുധനാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ 1 മുതൽ 4 വരെയുള്ള ക്ലാസ് റൂമിൽ വെച്ച് നടത്തപ്പെടുന്നു.. എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
  1. St Joseph Outreach മിനിസ്ട്രിയുടെ നേത്ര്വതത്തിൽ BMCC ഒരുക്കുന്ന ഏകദിന പ്രോഗ്രാം “കാരുണ്യ സ്പർശം ’26“, മെയ് 28, വ്യഴാഴ്ച്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 4 മണിവരെ മനാമയിലുള്ള Our Lady of Arabia ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. വിനോദവും വിജ്ഞാനവും കോർത്തിണക്കിയുള്ള ഈ പരിപാടിയിൽ ആരാധന, ദിവ്യബലി, ശില്പശാല , വിനോദ പരിപാടികൾ, സ്നേഹവിരുന്ന് മുതലായവ ഉൾപ്പെടുത്തിയിരിക്കുന്നു. ഏവരെയും ഈ പ്രോഗ്രാമിലേക്കു സ്വാഗതം ചെയ്യുന്നു.
  1. CHOSEN – ദൈവവചനം കൈപ്പടയിൽ: BMCC യുടെ ആഭിമുഖ്യത്തിൽ, ദൈവവചനത്തോടുള്ള സ്നേഹവും ഭക്തിയും വളർത്തുന്നതിനായി Lectors Ministry യുടെ നേതൃത്വത്തിൽ ഒരു കൈയെഴുത്ത് ബൈബിൾ സംരംഭം സംഘടിപ്പിക്കുന്നു. ഈ മനോഹരമായ ആത്മീയ സംരംഭത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യോഹന്നാന്റെ സുവിശേഷം അധ്യായം 1, വാക്യങ്ങൾ 1 മുതൽ 18 വരെ (John 1:1–18) പ്രത്യേകം തയ്യാറാക്കിയ ഫോമിൽ വൃത്തിയായി എഴുതി, പേരും കോൺടാക്റ്റ് നമ്പറും ചേർത്ത് ജൂൺ 7 ഞായറാഴ്ചയ്ക്കകം തിരികെ നൽകുക. എഴുതാനുള്ള ഫോമുകൾ JY ഹെൽപ്പ് ഡെസ്കിലും, റിലീജിയസ് കോർണറിലും, അച്ഛന്റെ ഓഫീസിലും ലഭ്യമാണ്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവരെ ഈ കൈയെഴുത്ത് ബൈബിൾ സംരംഭത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Holy Trinity കുടുംബ കൂട്ടായ്മ.