Announcements -05/06/2026

അറിയിപ്പുകൾ

 

  1. നമ്മുടെ ഇടവകയുടെ തിരുനാളായ ഈശോയുടെ തിരുഹൃദയ തിരുനാളും, വികാരിയേറ്റിനെ തിരുഹൃദയത്തിന് സമർപ്പിക്കുന്ന ചടങ്ങും, ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 00 മണിക്ക് Vicarial Shrine-ൽ നടക്കുന്ന പൊന്തിഫിക്കൽ കുർബാനയോടെ ആഘോഷിക്കുന്നു.

 

അന്നേദിവസം രാവിലെ 7.00-നും 8.45-നും മാത്രമേ കുർബാനകൾ ഉണ്ടായിരിക്കുകയുള്ളൂ. 10.30-നുള്ള കുർബാനയും വൈകുന്നേരത്തെ മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലുള്ള കുർബാനകളും അന്ന് ഉണ്ടായിരിക്കുന്നതല്ല.

 

വിവിധ സമൂഹങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഒൻപത് ദിവസത്തെ നോവേന മേയ് 28-ന് ആരംഭിച്ചുകഴിഞ്ഞു. ഇത് ജൂൺ 11 വ്യാഴാഴ്ച സമാപിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30-നുള്ള കുർബാനയ്ക്കുശേഷമാണ് നോവേന നടക്കുന്നത്.

 

  1. നമ്മുടെ വികാരിയേറ്റിനെ തിരുഹൃദയത്തിന് സമർപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്റെ ഭാഗമായി എല്ലാ വിശ്വാസികൾക്കും കുമ്പസാരിക്കുന്നതിനുള്ള ഒരു പ്രത്യേക അവസരം ജൂൺ 6, ശനിയാഴ്ച വൈകിട്ട് 30 മുതൽ ലഭ്യമായിരിക്കും. കൂടാതെ, എല്ലാ വിശ്വാസികളും ജൂൺ 10, ബുധനാഴ്ച ഒരു ഉപവാസദിനമായി ആചരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

 

  1. ഇംഗ്ലീഷ് ലെക്ടേഴ്സ് മിനിസ്ട്രിയിൽ ചേരാൻ താല്പര്യമുള്ളവർ ജൂൺ 20ന് മുൻപായി പാരിഷ് ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

 

  1. അടുത്ത Pre-Baptism Seminar, June 10, ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.

 

  1. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന June 6, ശനിയാഴ്ച രാവിലെ 30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.

 

  1. ജീസസ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മ അടുത്ത വെള്ളിയാഴ്‌ച, June 12, വൈകുന്നേരം 4:30 മുതൽ 5:30 വരെ St Francis Assisi Youth ഹാളിൽ വച്ച് നടത്തപ്പെടുന്നു.

 

  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് Sacred Heart കുടുംബ കൂട്ടായ്മ.