Announcements – 09/10/2026

അറിയിപ്പുകൾ

  1. BMCC അംഗമായ റോഷൻ ഫിലിപ്പ്, ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia Cathedral-ൽ Permanent Deacon ആയി അഭിഷിക്തനാകുന്ന വിവരം ബിഷപ്പ് ആൽഡോ ബെറാർഡി ഔദ്യോഗികമായി അറിയിക്കുന്നു. സഭാനിയമപ്രകാരം, അദ്ദേഹത്തിന്റെ അഭിഷേകത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാരണമോ വിവരമോ ആർക്കെങ്കിലും അറിയാമെങ്കിൽ പാരിഷ് അഡ്മിനിസ്ട്രേറ്ററെയോ, AVONA Vocation Office-നെയോ അറിയിക്കേണ്ടതാണ്. ദൈവവിളിക്ക് ഉത്തരം നൽകി ശുശ്രൂഷയ്ക്കായി ഒരുങ്ങുന്ന റോഷൻ ഫിലിപ്പിനെ നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം.
  2. അടുത്ത Pre-Baptism Seminar, ഒക്ടോബർ 14 ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  3. Annual Priests’ Meeting, ഒക്ടോബർ 19 മുതൽ 22 വരെ ബഹ്‌റൈനിൽ വച്ചു നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ വൈകുന്നേരം ഇംഗ്ലീഷ് കുർബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരം 30-ന് Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വികാരിയേറ്റിലെ എല്ലാ പുരോഹിതരും ചേർന്ന് അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കാനും നമ്മുടെ വൈദീകർക്കു വേണ്ടി പ്രാർത്ഥിക്കാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  4. ഒക്ടോബർ 17, ശനിയാഴ്ച, റോളി അച്ചന്റെ ജന്മദിനമാണ്. അന്ന് വൈകുന്നേരം30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  5. മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ പ്രേഷിത ദൗത്യത്തിൽ പങ്കുചേരാൻ ഓർമ്മപ്പെടുത്തുന്നു. AVONA Vicariate, ഒക്ടോബർ 16,17,18 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
  6. നമ്മുടെ ഇടവകയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കുമായി നവംബര്‍ 20, 27 വെള്ളിയാഴ്ചകളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടീമായോ വ്യക്തിഗത കളിക്കാരായോ രജിസ്റ്റര്‍ ചെയ്യാന്‍ ജീസസ് യൂത്ത് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക. എല്ലാവരെയും സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു
  1. Mission Sunday Cup Football ടൂർണമെന്റ് ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 30 മുതൽ ഹൂറയിലെ Gosi Ground-ൽ നടത്തപ്പെടുന്നു. വിശ്വാസികൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും പരസ്പര സഹകരണവും വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഈ ടൂർണമെന്റിൽ Sacred Heart Church, Our Lady of Arabia Cathedral എന്നിവിടങ്ങളിലെ ഇടവകാംഗങ്ങൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരമുള്ളത്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫാ. മാർക്കസ് ഫെർണാണ്ടസിനെ ബന്ധപ്പെടുക.
  2. നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ ജന്മദിന, വിവാഹവാർഷിക കൃതജ്ഞതാ ദിവ്യബലി October 12, തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia ഓഡിറ്റോറിയത്തിൽ അർപ്പിക്കുന്നതാണ്. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.
  3. Christeen Biblia 2026: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി, ഡിസംബർ 4 വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

Sub Juniors – (Age 5 – 8) : St Mathew

Juniors – (Age 9-12) : 2 kings, St Luke

Seniors – (Age 13-18) : Ezekiel & St John

  1. Biblia 2026 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2026’ ബൈബിൾ ക്വിസ് ഡിസംബർ 11വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

മക്കബായർ 1, 2 പുസ്തകങ്ങൾ (പഴയനിയമം)

വിശുദ്ധ മർക്കോസ് എഴുതിയ സുവിശേഷം (പുതിയനിയമം)

വി: പൗലോസ് റോമാക്കാർക്ക് എഴുതിയ 1, 2, 3 ലേഖനങ്ങൾ (പുതിയനിയമം)

പങ്കെടുക്കാൻ താല്പര്യമുള്ളവർ നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായ റെജിസ്ട്രേഷൻ ലിങ്ക് വഴി നവംബർ 30-നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

  1. അടുത്ത ആഴ്ചത്തെ കാഴ്ച സമർപ്പണം നടത്തുന്നത് St John Paul II കുടുംബ കൂട്ടായ്മ.