അറിയിപ്പുകൾ
- അടുത്ത Pre-Baptism Seminar, August 12, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- ഓഗസ്റ് 15, ശനിയാഴ്ച പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളാണ്. കടമുള്ള ദിനമായ അന്ന് രാവിലെ 6:20 നും വൈകുന്നേരം 6:30 നും ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനയും, വൈകുന്നേരം 8:00 നു മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കുന്നതാണ്.
- 2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടക്കുന്ന ലോക യുവജന ദിനത്തിൽ (World Youth Day-2027) പങ്കെടുക്കുന്നതിനായി എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വിശ്വാസത്തിൽ വളരാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും, പരിശുദ്ധ പാപ്പായോടൊപ്പം പ്രാർത്ഥിക്കാനും, ആത്മീയ തീർത്ഥാടനത്തിൽ പങ്കുചേരാനുമുള്ള അപൂർവ അവസരമാണിത്. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള യുവജനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. യാത്രാച്ചിലവ് ഗഡുക്കളായി അടയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
- Faith Community-യുടെ ആഭിമുഖ്യത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ എണ്ണൂറാം ചരമവാർഷികത്തോടനുബന്ധിച്ച് സെപ്റ്റംബർ 19 ശനിയാഴ്ച വൈകുന്നേരം 6:30 നുള്ള കുർബാനയ്ക്ക് ശേഷം അവാലി കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ 7:45ന് സംഗീത വിരുന്ന് സംഘടിപ്പിച്ചിരിക്കുന്നു. ഈ പരിപാടിയുടെ നടത്തിപ്പിനായി 1BD Raffle ടിക്കറ്റുകളും, T-shirt, Mug, Water Bottle തുടങ്ങിയ സാധനങ്ങളും വില്പനയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ ഏവരുടെയും ഉദാരമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
- Couples for Christ – Servants of the Lord Ministry (CFC-SOLD), ഭാര്യമാർ ബഹ്റൈനിൽ ഇല്ലാത്ത വിവാഹിതരായ പുരുഷന്മാരെയും, 40 വയസും അതിൽ കൂടുതലുമുള്ള അവിവാഹിതരായ പുരുഷന്മാരെയും, Christian Life Program-ലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷൻ ഫോമുകൾക്കും മറ്റു വിശദ വിവരങ്ങൾക്കും പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
- നമ്മുടെ സമൂഹത്തിന്റെ ഈ മാസത്തെ Birthday & Wedding Anniversary വി. കുർബ്ബാന, August 10, തിങ്കാളാഴ്ച്ച വൈകുന്നേരം 30-ന് Sacred Heart ദേവാലയത്തിൽ നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്.