അറിയിപ്പുകൾ
- കൊങ്കിണി കമ്മ്യൂണിറ്റി യുടെ Spiritual Director ആയി Vincent Serrao ചുമതല ഏറ്റെടുത്തിരിക്കുന്നു. അച്ഛന് എല്ലാ പ്രാർത്ഥനാശംസകളും നേരുന്നു.
- Annual Priests’ Meeting, ഒക്ടോബർ 13 മുതൽ 16 വരെ ബഹ്റൈനിൽ വച്ചു നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ ഇംഗ്ലീഷ് കുർബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒക്ടോബർ 14 ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വികാരിയേറ്റിലെ എല്ലാ പുരോഹിതരും ചേർന്ന് പരിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. അന്നേദിവസം മലയാളത്തിലുള്ള നമ്മുടെ വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല.
- മിഷനറി മാസമായ ഒക്ടോബറിൽ എല്ലാ വിശ്വാസികളും പ്രാർത്ഥന, സാക്ഷ്യം, സംഭാവന എന്നിവയിലൂടെ നമ്മുടെ മിഷനറി ചൈതന്യം ഉണർത്തണമെന്ന് അഭ്യർത്ഥിക്കുന്നു. AVONA Vicariate, ഒക്ടോബർ 17,18,19 വെള്ളി, ശനി, ഞായർ ദിവസങ്ങൾ മിഷൻ സൺഡേയായി ആചരിക്കുന്നു. ഈ ദിവസങ്ങളിലെ സംഭാവനകൾ പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്.
- ഒക്ടോബർ മാസത്തിലെ ദമ്പതികൾക്കായുള്ള പാരിഷിന്റെ Wedding Anniversary Mass, ഒക്ടോബർ 25, ശനിയാഴ്ച വൈകുന്നേരം 6.30നുള്ള ഇംഗ്ലീഷ് വിശുദ്ധ കുർബാനയോടുകൂടെ നടത്തപ്പെടുന്നു. രജിസ്ട്രേഷനുള്ള അവസാന തീയതി ഒക്ടോബർ 24 ആണ്.