അറിയിപ്പുകൾ
- ഈശോയുടെ രാജത്വ തിരുനാൾ നവംബർ 21, 22 & 23 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Nov 21, വെള്ളിയാഴ്ച, രാവിലെ 9.45 മുതൽ 3:30 വരെ Vicarial Shrine-ൽ വിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ചു വച്ചുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്ന് തിരുഹൃദയ ദേവാലയത്തിലേക്ക് ദിവ്യകാരുണ്യപ്രദിക്ഷണവും അതിനുശേഷം 3:45 മുതൽ ഒരു മണിക്കൂർ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. ഈ പ്രാർത്ഥനാനുഭവത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നു.
- അടുത്ത Marriage Preparation Course, November 21, വെള്ളി, രാവിലെ 7:45 മുതൽ വൈകുന്നേരം 5:00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ November 20-ന് മുൻപായി Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
- നവംബർ 21, വെള്ളിയാഴ്ച രാവിലെ 10.30-ന് തിരുഹൃദയ ദേവാലയത്തിൽ ലോക യുവജന ദിനാഘോഷം സംഘടിപ്പിക്കുന്നു. ഈ വിശ്വാസ-ആഘോഷത്തിൽ പങ്കാളികളാകാൻ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു.
- Music ministry-യുടെ മധ്യസ്ഥയായ വി. സെസിലിയായുടെ തിരുനാൾ ആഘോഷിക്കുന്ന Nov. 20, വ്യാഴം, നമ്മുടെ പാരീഷിലെ എല്ലാ community-യിലുമുള്ള Choir അംഗങ്ങളും വൈകുന്നേരം 6.30-നുള്ള വി. കുർബ്ബാനയിൽ പങ്കെടുത്ത് നിങ്ങളുടെ commitment പുതക്കുവാനായിട്ട് ക്ഷണിക്കുന്നു.
- മദർ ചർച്ചിന്റെ എൺപത്തിയഞ്ചാം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബർ 27 വ്യാഴാഴ്ച രാത്രി 7.45-ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ Cultural Night സംഘടിപ്പിച്ചിരിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- നവംബർ 16, ഞായർ, സജി അച്ചന്റെ Ordination Anniversary ആണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
- Nurses Ministry യുടെ “Formation Programme – Hope 2025, November 29, ശനിയാഴ്ച രാവിലെ 8.30 മുതല് വൈകിട്ട് 4 മണി വരെ Social Hall-ൽ വച്ച് Br Josemonന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ nurses സഹോദരങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Ministry-യുടെ നേതൃത്വത്തിൽ നടത്തി വരുന്ന Christeen Biblia ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
- Sub Juniors – (Age 5 – 8): John
- Juniors – (Age 9-12): Leviticus and St. Mark
- Seniors – (Age 13-18): Joshua and St. Mathew
- Biblia 2025 – ബഹ്റൈൻ മലയാളി കത്തോലിക്കാ സമൂഹത്തിനായി ജീസസ്സ് യൂത്ത് ഒരുക്കുന്ന ‘ബിബ്ലിയ’ ബൈബിൾ ക്വിസ് ഡിസംബർ 12 വെള്ളിയാഴ്ച , ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)
വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)
വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).
ഇതിന്റെ വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ്
- Essay Writing Competition: നിറവ് 2026 എഡിറ്റോറിയൽ ടീം ഒരു Essay Writing Competition നടത്തുന്നു. കുടുംബ കൂട്ടായ്മകൾ വഴിയാണ് മൽസരത്തിൽ പങ്കെടുക്കേണ്ടത്. Zonal അടിസ്ഥാനത്തിലാണ് മൽസരങ്ങൾ സംഘടിപ്പിക്കുന്നത്. പേരുകൾ രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2025 നവംബർ 19 ബുധൻ 7:00 pm. ഇതിന്റെ വിശദവിവരങ്ങൾ നമ്മുടെ സമൂഹത്തിലെ Family Cell ഗ്രൂപ്പുകൾ വഴി ലഭ്യമാണ്