Announcements – 21/11/2025

അറിയിപ്പുകൾ

  1. ഡിസംബർ രണ്ട് ചൊവ്വാഴ്ച, ഫ്രാൻസീസ് അച്ചന്റെ ജന്മദിനമാണ്‌. അന്നേ ദിവസം വൈകുന്നേരം 6:30-ന് അച്ചന്റെ മുഖ്യകാർമികത്വത്തിൽ Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  2. ഡിസംബർ മൂന്ന് ബുധൻ, Charbel അച്ചന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 9-മത് വാർഷികമാണ്. അന്നേ ദിവസം വൈകുന്നേരം 5:30-ന് Thanksgiving കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
  3. നമ്മുടെ Vicarial Shrine-ൽ December 4 വ്യാഴം മുതൽ മാസത്തിന്റെ എല്ലാ ആദ്യ വ്യാഴാഴ്ചകളിലും തിരുഹൃദയ വണക്കവിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ നൊവേന, കുടുംബ പ്രതിഷ്ഠ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. തുടർച്ചയായി ഒൻപതു മാസം ആദ്യ വ്യാഴാഴ്ച തിരുഹൃദയ വണക്കത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്ക് സ്പെഷ്യൽ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. എല്ലാ വിശ്വാസികളെയും ഈ ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനും ഈശോയുടെ തിരുഹൃദയത്തോടുള്ള ഭക്തി ആഴത്തിൽ വർദ്ധിപ്പിക്കുവാനും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
  4. പാരിഷിന്റെ നേതൃത്വത്തിൽ തിരുഹൃദയ ദേവാലയത്തിലേയും, അവാലി കത്തീഡ്രൽ ദേവാലയത്തിലേയും ഇടവകാംഗങ്ങൾക്കായി Christmas Carol ഗാന മത്സരം, Dec 11, വ്യാഴം, വൈകുന്നേരം 7.30 മുതൽ Outdoor സ്റ്റേജിൽ നടത്തുന്നു. റജിസ്ട്രേഷനും, മറ്റ് വിശദ വിവരങ്ങൾക്കും പാരീഷ് ഓഫീസുമായി ബന്ധപ്പെടുക
  5. Family Day-2026-ന്റെ ലോഗോ പ്രകാശനം അടുത്ത വെള്ളിയാഴ്ച രാവിലെ 8:45ന്റെ കുർബാനയ്ക്ക് ശേഷം ചർച്ച് കോമ്പൗണ്ടിൽ നടക്കുന്നതാണ്.
  6. മദർ ചർച്ചിന്റെ എൺപത്തിയഞ്ചാം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബർ 27 വ്യാഴാഴ്ച വൈകുന്നേരം 7.45-ന് Our Lady of Arabia ഓഡിറ്റോറിയത്തിൽ Cultural Night സംഘടിപ്പിച്ചിരിക്കുന്നു. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  7. ഈ മാസത്തെ അവസാന തിങ്കളാഴ്ചയായ നവംബർ 24-ന്, പതിവുപോലെ വൈകുന്നേരം 7:30-ന് മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
  8. Nurses Ministry യുടെ “Formation Programme – Hope 2025”, November 29, ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 4 മണി വരെ Social Hall-ൽ വച്ച് Br Josemonന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. എല്ലാ nurses സഹോദരങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  9. Christeen Biblia 2025: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു.
  • Biblia 2025 – BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2025’ ബൈബിൾ ക്വിസ് ഡിസംബർ 17 ബുധനാഴ്ച, ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാലര വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

ന്യായാധിപന്മാരുടെ പുസ്തകം (പഴയനിയമം)

വിശുദ്ധ മത്തായി എഴുതിയ സുവിശേഷം (പുതിയനിയമം)

വി.യോഹന്നാൻ എഴുതിയ 1,2,3 ലേഖനങ്ങൾ (പുതിയനിയമം).

ഇതിൽ പങ്കെടുക്കുവാനുള്ള രജിസ്ട്രേഷൻ ലിങ്ക് നമ്മുടെ സമൂഹത്തിലെ വിവിധ ഗ്രൂപ്പുകൾ വഴി ലഭ്യമാണ് രജിസ്റ്റർ ചെയ്യേണ്ട അവസാന ദിവസം ഡിസംബർ 10 ആണ്

  • Short Story & Poem Writing Competition: നിറവ് 2026 എഡിറ്റോറിയൽ ടീം ഒരുക്കുന്ന Short Story & Poem Writing Competition നവംബർ 28 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് അവാലി കത്തീഡ്രലിലും മൂന്ന് മണിക്ക് തിരുഹൃദയ ദേവാലയത്തിലും വെച്ച് നടത്തപ്പെടുന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് ഇംഗ്ലീഷിലും 18 വയസ്സിന് മുകളിലുള്ളവർക്ക് മലയാളത്തിലും ആയിട്ട് ഒരുക്കിയിരിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ November 26നു മുൻപായി പേരുകൾ Register ചെയ്യേണ്ടതാണ്. രജിസ്ട്രേഷനുള്ള link ഫാമിലി cell group കൾ വഴി ലഭ്യമാണ്.