അറിയിപ്പുകൾ
- മാസാദ്യ വ്യാഴാഴ്ചയായ Jul 2-ന് Vicarial Shrine-നിൽ വൈകുന്നേരം 6 30-ന് വിശുദ്ധ കുർബാനയും തിരുഹൃദയ വണക്കവും ദിവ്യകാരുണ്യപ്രദിക്ഷണവും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- മാസാദ്യ വെള്ളിയാഴ്ചയായ July 3-ന് Parish-ന്റെ ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ്45-ന് തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു.
- അടുത്ത Pre-Baptism Seminar, July 8, ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- Couples for Christ (CFC)-യും അതിന്റെ കുടുംബ ശുശ്രൂഷകളും ചേർന്ന് 116-മത് Christian Life Program ജൂലൈ 10 മുതൽ ഓഗസ്റ്റ് 28 വരെ എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 30 മുതൽ വൈകുന്നേരം 5.00 മണി വരെ നടത്തപ്പെടുന്നു. രജിസ്ട്രേഷൻ ഫോമുകൾ Parish ഓഫീസിൽ ലഭ്യമാണ്.
- ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 6 30–ന് ആഘോഷമായ തിരുനാൾ കുർബാനയോട്കൂടി ആഘോഷിക്കുന്നു. തിരുനാളിന് ഒരുക്കമായുള്ള 9 ദിവസത്തെ നൊവേന ജൂൺ 23 ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 2 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് Our Lady of Arabia ഓഡിറ്റോറിയത്തിൽ നമ്മുടെ സമൂഹത്തിന്റെ കൾച്ചറൽ പ്രോഗ്രാം “San Thome Fest 2026” ഒരുക്കിയിരിക്കുന്നു. തിരുനാൾ സമയക്രമങ്ങൾ പുറത്തുള്ള നോട്ടീസ് ബോർഡിലും നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭ്യമാണ്. തിരുനാളിന്റെ സംഭാവന കൂപ്പണുകൾ റിലീജിയസ് സ്റ്റോറിലും സർവീസ് മിനിസ്റ്ററി അംഗങ്ങളുടെ പക്കലും ലഭ്യമാണ്. തിരുനാളിന്റെ സുഗമമായ നടത്തിപ്പിന് നിങ്ങളുടെ ഏവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
- മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തുന്ന വിവരം സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. അദ്യദിവസത്തെ രജിസ്ട്രേഷനും പരിപാടികൾക്കും ശേഷം രണ്ടാം ദിവസം വയനാടിന്റെ പ്രകൃതി ഭംഗി നുകർന്നു കൊണ്ടുള്ള ഒരു ഉല്ലാസയാത്രയും ക്രമീകരിച്ചിരിക്കുന്നു. ഗർഷോം 2026-ന്റെ ഭാഗമാകുവാൻ, ഈ ദിവസങ്ങളിൽ നാട്ടിൽ അവധിക്ക് പോകുന്ന എല്ലാവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.