അറിയിപ്പുകൾ
- കത്തോലിക്കാ സഭയുടെ ഏറ്റവും വലിയ യുവജന സംഗമമായാ ലോക യുവജന ദിനം (World Youth Day 2027) അടുത്ത വർഷം, 2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടത്തപ്പെടുന്നു. വിശ്വാസത്തിൽ വളരാനും, വിവിധ രാജ്യങ്ങളിലെ കത്തോലിക്കാ യുവജനങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും, പരിശുദ്ധ പാപ്പായോടൊപ്പം പ്രാർത്ഥിക്കാനും, ജീവിതത്തെ മാറ്റിമറിക്കുന്ന ആത്മീയ തീർത്ഥാടനത്തിൽ പങ്കുചേരാനും ഇത് ഒരു അപൂർവ അവസരമാണ്. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള യുവജനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി ഫാ. ജോൺ ബ്രിട്ടോ അച്ചനെ ബന്ധപ്പെടുക.
- സ്നേഹമുള്ളവരെ, 2025 ഡിസംബർ 4-ന് ആരംഭിച്ച തിരുഹൃദയ ഭക്തിയുടെ ആദ്യ വ്യാഴാഴ്ച നൊവേന വരുന്ന ഓഗസ്റ്റ് 6-ന് ഒൻപത് തുടർച്ചയായ ആദ്യ വ്യാഴാഴ്ചകൾ പൂർത്തിയാക്കുകയാണ്. രജിസ്റ്റർ ചെയ്ത് ഒൻപത് വ്യാഴാഴ്ചകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 6-ന് ബെനഡിക്ഷന് ശേഷം വിതരണം ചെയ്യുന്നതാണ്.
- മലയാള മണ്ണിന്റെ വിശുദ്ധയായ വി: അൽഫോൻസാമ്മയുടെ തിരുനാൾ, BMCC-യുടെ നേത്രത്വത്തിൽ, അടുത്ത വെള്ളിയാഴ്ച, ജൂലൈ 31-ന് വൈകുന്നേരം 7.00 മണിയ്ക്കുള്ള ദിവ്യബലിയിൽ ആഘോഷിക്കുന്നതാണ്. ഈ തിരുനാൾ ദിവ്യബലിയിൽ പങ്കുചേർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം തേടുവാൻ എല്ലാ വിശ്വാസികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- ഈ മാസത്തിലെ അവസാന തിങ്കളാഴ്ചയായ July 27-ന്, വൈകുന്നേരം 7:30-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് പതിവുപോലെ മലയാളം വിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും.
- മൈഗ്രന്റ് ഇന്ത്യൻ കാത്തലിക്ക് അസോസിയേഷൻ – MICA, വർഷം തോറും നടത്തിവരുന്ന ഗർഷോം സംഗമം, ഈ വർഷം ഓഗസ്റ്റ് 8, 9 (ശനി, ഞായർ) തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തപ്പെടുന്നു. രജിസ്ട്രേഷനും മറ്റു വിശദവിവരങ്ങൾക്കും MICA Team അംഗങ്ങളുമായോ, അച്ചന്റെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്.
- CHOSEN – Donate Bible and become a part of CHOSEN
- Requesting volunteers to join Service Ministry