അറിയിപ്പുകൾ
- വൈദീകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ജോൺ വിയാനിയുടെ തിരുനാൾ, ഓഗസ്റ്റ് 4 ചൊവ്വാഴ്ച ആചരിക്കുന്നു. ഈ തിരുനാളിൽ നമ്മുടെ എല്ലാ വൈദീകർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാം.
- ഈശോയുടെ രൂപാന്തരീകരണ തിരുനാൾ (Feast of the Transfiguration of the Lord) ആഗസ്റ്റ് 6, വ്യാഴാഴ്ച ആഘോഷിക്കുന്നു.
- മാസാദ്യ വെള്ളിയാഴ്ചയായ ആഗസ്റ്റ് 7-ന് പാരിഷ് ദിവ്യകാരുണ്യ ആരാധന ഉച്ചകഴിഞ്ഞ് 3.45-ന് ഉണ്ടായിരിക്കുന്നതാണ്.
- അടുത്ത Pre-Baptism Seminar, August 12, ബുധനാഴ്ച വൈകുന്നേരം 7.15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
- 2027 ആഗസ്റ്റ് 3 മുതൽ 8 വരെ ദക്ഷിണ കൊറിയയിലെ സിയോൾ നഗരത്തിൽ നടക്കുന്ന ലോക യുവജന ദിനത്തിൽ (World Youth Day-2027) പങ്കെടുക്കുന്നതിനായി എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വിശ്വാസത്തിൽ വളരാനും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുമായി സൗഹൃദം സ്ഥാപിക്കാനും, പരിശുദ്ധ പാപ്പായോടൊപ്പം പ്രാർത്ഥിക്കാനും, ആത്മീയ തീർത്ഥാടനത്തിൽ പങ്കുചേരാനുമുള്ള അപൂർവ അവസരമാണിത്. ഇതിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള യുവജനങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് വിശദവിവരങ്ങൾക്കുമായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. യാത്രാച്ചിലവ് ഗഡുക്കളായി അടയ്ക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
- സ്നേഹമുള്ളവരെ, 2025 ഡിസംബർ 4-ന് ആരംഭിച്ച തിരുഹൃദയ ഭക്തിയുടെ ആദ്യ വ്യാഴാഴ്ച നൊവേന വരുന്ന ഓഗസ്റ്റ് 6-ന് ഒൻപത് തുടർച്ചയായ ആദ്യ വ്യാഴാഴ്ചകൾ പൂർത്തിയാക്കുകയാണ്. രജിസ്റ്റർ ചെയ്ത് ഒൻപത് വ്യാഴാഴ്ചകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പാരിഷ് ഓഫീസുമായി ബന്ധപ്പെടുക. സർട്ടിഫിക്കറ്റുകൾ ഓഗസ്റ്റ് 6-ന് ബെനഡിക്ഷന് ശേഷം വിതരണം ചെയ്യുന്നതാണ്.
- Nurses Ministry-യുടെ ആദ്യശനിയാഴ്ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ, Aug 1, ശനിയാഴ്ച രാവിലെ 7.30 മുതൽ 10 മണി വരെ Audio Video Room- വെച്ച് നടത്തപ്പെടുന്നു.
- ഓഗസ്റ്റ് 8, 9 തീയതികളിൽ വയനാട് സുൽത്താൻ ബത്തേരിയിലുള്ള ‘പ്രതീക്ഷാ ഭവനിൽ’ വെച്ച് നടത്തപ്പെടുന്ന മിക്കായുടെ വാർഷിക സംഗമം ഗർഷോം-2026 ൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു. രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും MICA Team അംഗങ്ങളുമായി ബന്ധപ്പെടുക.