Announcements – 02/10/2026

അറിയിപ്പുകൾ

  1. BMCC അംഗമായ റോഷൻ ഫിലിപ്പ്, ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia Cathedral-ൽ Permanent Deacon ആയി അഭിഷിക്തനാകുന്ന വിവരം ബിഷപ്പ് ആൽഡോ ബെറാർഡി ഔദ്യോഗികമായി അറിയിക്കുന്നു. സഭാനിയമപ്രകാരം, അദ്ദേഹത്തിന്റെ അഭിഷേകത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാരണമോ വിവരമോ ആർക്കെങ്കിലും അറിയാമെങ്കിൽ പാരിഷ് അഡ്മിനിസ്ട്രേറ്ററെയോ, AVONA Vocation Office-നെയോ അറിയിക്കേണ്ടതാണ്. ദൈവവിളിക്ക് ഉത്തരം നൽകി ശുശ്രൂഷയ്ക്കായി ഒരുങ്ങുന്ന റോഷൻ ഫിലിപ്പിനെ നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം.
  2. അടുത്ത Pre-Baptism Seminar, ഒക്ടോബർ 14 ബുധനാഴ്ച വൈകുന്നേരം15 മുതൽ 8.30 വരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  3. വി. ഫ്രാൻസീസ് അസ്സീസിയുടെ തിരുനാൾ ഒക്ടോബർ 4, ഞായറാഴ്ച വൈകുന്നേരം 5.30- ന് ആഘോഷമായ ദിവ്യബലിയോടെ ആചരിക്കുന്നു. Transitus നാളെ, ഒക്ടോബർ 3, ശനിയാഴ്ച വൈകുന്നേരത്തെ ദിവ്യബലിക്കുശേഷം Sacred Heart Church-ൽ നടത്തപ്പെടും. തിരുനാൾ ദിവ്യബലിക്കുശേഷം വളർത്തുമൃഗങ്ങൾക്കായി പ്രത്യേക ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്.
  4. “Charis Asia Youth Conference” നവംബർ 13 മുതൽ 15 വരെ UAE-യിലെ Ras Al Khaimah, St. Anthony’s Catholic Church-ൽ നടക്കും. 16 മുതൽ 35 വയസ്സുവരെയുള്ള യുവജനങ്ങളെ ഇതിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾ Parish Notice Board-ൽ ലഭ്യമാണ്.
  5. World Youth Day-2027 ദക്ഷിണ കൊറിയയിലെ Seoul-ൽ, 2027 ഓഗസ്റ്റ് 3 മുതൽ 8 വരെ നടത്തപ്പെടുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള യുവജനങ്ങൾ പാരിഷ് ഓഫീസുമായി ബന്ധപ്പെടുക.
  6. പരിശുദ്ധ ജപമാല മാസമായ ഒക്ടോബറിൽ എല്ലാ ദിവസവും വൈകുന്നേരത്തെ ദിവ്യബലിക്ക് 40 മിനിറ്റ് മുമ്പ് Grotto-യിൽ ജപമാല ചൊല്ലുന്നതായിരിക്കും.
  7. Jesus Youth-ന്റെ നേതൃത്വത്തിൽ October മാസത്തിൽ ഭവനങ്ങളിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു. Bachelors , Company Camp-കളിൽ താമസിക്കുന്നവർ, പുതുതായി ബഹ്റൈനിൽ എത്തിയ കുടുംബങ്ങൾ എന്നിവർ തങ്ങളുടെ താമസസ്ഥലത്ത് ജപമാല നടത്തുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ JY Help Desk-മായി ബന്ധപ്പെടുക
  8. Nurses Ministry-യുടെ ആദ്യശനിയാഴ്‌ചയിലുള്ള ദിവ്യകാരുണ്യ ആരാധന നാളെ, October 3, ശനിയാഴ്ച, രാവിലെ 30 മുതൽ 10 മണി വരെ Audio Video റൂമിൽ വെച്ച് നടത്തപ്പെടുന്നു. എല്ലാ നഴ്സസ് സഹോദരങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  9. ജപമാല മാസമായ ഒക്ടോബറിൽ, എല്ലാ ചൊവ്വാഴ്ചയും, രണ്ടാമത്തെ തിങ്കളാഴ്ചയും വൈകുന്നേരത്തെ മലയാളം കുർബ്ബാന 7 മണിക്ക്, Our Lady of Arabia ഓഡിറ്റോറിയത്തിൽ ആയിരിക്കും നടത്തപ്പെടുക.
  10. ജീസസ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മ അടുത്ത വെള്ളിയാഴ്‌ച, October 9, വൈകുന്നേരം 4 മുതൽ 6:30 വരെ St Francis Assisi Youth ഹാളിൽ വച്ച് നടത്തപ്പെടുന്നു.