Announcement – 16/10/2026

അറിയിപ്പുകൾ

  1. ഈ ആഴ്ച നാം മിഷൻ സൺഡേ ആചരിക്കുന്നു. ഈ മൂന്ന് ദിവസങ്ങളിലെ ദിവ്യബലികളിൽ ലഭിക്കുന്ന സ്തോത്രക്കാഴ്ചകളും പ്രത്യേക സംഭാവനകളും പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്. എല്ലാവരും തങ്ങളുടെ സംഭാവനകൾ Mission Sunday കവറുകളിൽ നിക്ഷേപിച്ച്, തിരുഹൃദയ ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
  2. വിശുദ്ധ Arethas & Companions-ന്റെ തിരുനാൾ ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 6.20-ന്റെ ദിവ്യബലിയിൽ ആഘോഷിക്കുന്നു.
  3. ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 30-ന് ആഘോഷമായ ദിവ്യബലിയും തുടർന്ന് ദേവാലയാങ്കണത്തിൽ ഇംഗ്ലീഷിലുള്ള Living Rosary പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.
  4. മലയാളം സമൂഹത്തിന്റെ ജപമാല സമാപന ആചരണം ഒക്ടോബർ 30, വെള്ളിയാഴ്ച വൈകുന്നേരം 6:15ന് ദേവാലയാങ്കണത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന Little Hearts Rosary പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതാണ്. ഈ ജപമാല പ്രാർത്ഥനയിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും പങ്കെടുക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
  5. Annual Priests’ Meeting, ഒക്ടോബർ 19 മുതൽ 22 വരെ ബഹ്‌റൈനിൽ വച്ചു നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ വൈകുന്നേരം ഇംഗ്ലീഷ് കുർബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒക്ടോബർ 20 ചൊവ്വാഴ്ച മലയാളത്തിലുള്ള കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല. ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരം 30-ന് Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വികാരിയേറ്റിലെ എല്ലാ പുരോഹിതരും ചേർന്ന് അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കാനും നമ്മുടെ വൈദീകർക്കു വേണ്ടി പ്രാർത്ഥിക്കാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  6. നമ്മുടെ ഇടവകയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കുമായി നവംബര്‍ 20, 27 വെള്ളിയാഴ്ചകളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടീമായോ വ്യക്തിഗത കളിക്കാരായോ രജിസ്റ്റര്‍ ചെയ്യാന്‍ താൽപര്യമുള്ളവർ ജീസസ് യൂത്ത് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക.
  7. ഇടവകയിലെ വിവിധ മിനിസ്ട്രികളിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാവർക്കുമായി Office of Care-സെമിനാർ ഒക്ടോബർ 17, ശനിയാഴ്ച വൈകുന്നേരം 7:30-ന് തിരുഹൃദയ ദേവാലയത്തിൽ സംഘടിപ്പിക്കുന്നു. AVONA Office of Care ഡയറക്ടറായ ഫാ. സ്റ്റീഫൻ കാച്ചപ്പിള്ളി നേതൃത്വം നൽകുന്ന ഈ സെമിനാറിൽ ഇടവകയിലെ എല്ലാ ശുശ്രൂഷകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
  1. Mission AVONA-യുടെ നേതൃത്വത്തിൽ, ലോക മിഷൻ ഞായറിന്റെ നൂറാം വാർഷികം ഒക്ടോബർ 16 മുതൽ 18 വരെ പ്രത്യേക പരിപാടികളോടെ ആഘോഷിക്കുന്നു:

ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 5.30-ന്: ഹൂറയിലെ Gosi Ground-ൽ AVONA Mission Sunday Cup.

ഒക്ടോബർ 17 ശനിയാഴ്ച: World Mission Rosary ഉൾപ്പെടെയുള്ള പ്രത്യേക പ്രാർത്ഥനകൾ.

ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക്: ബിഷപ്പ് ആൽഡോ ബെറാർഡിയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും തുടർന്ന് 100 Missionary Saints എന്ന പുസ്തകത്തിന്റെ പ്രകാശനവും.

ഈ ആഘോഷങ്ങളിൽ പങ്കുചേരാനും പ്രാർത്ഥനകളിലൂടെയും സ്തോത്രക്കാഴ്ചകളിലൂടെയും ആഗോള പ്രേഷിതപ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഏവരെയും ക്ഷണിക്കുന്നു.

  1. BMCC അംഗമായ റോഷൻ ഫിലിപ്പ്, ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia Cathedral-ൽ Permanent Deacon ആയി അഭിഷിക്തനാകുന്ന വിവരം ബിഷപ്പ് ആൽഡോ ബെറാർഡി ഔദ്യോഗികമായി അറിയിക്കുന്നു.

ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി Arts & Crafts Centre-ൽ നിന്ന് വൈകുന്നേരം 5.45, 6.00, 6.15 എന്നീ സമയങ്ങളിൽ കത്തീഡ്രലിലേക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. അന്നേദിവസം വൈകുന്നേരം തിരുഹൃദയ ദേവാലയത്തിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതല്ല.

സഭാനിയമപ്രകാരം, അദ്ദേഹത്തിന്റെ അഭിഷേകത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാരണമോ വിവരമോ ആർക്കെങ്കിലും അറിയാമെങ്കിൽ പാരിഷ് അഡ്മിനിസ്ട്രേറ്ററെയോ, AVONA Vocation Office-നെയോ അറിയിക്കേണ്ടതാണ്. ദൈവവിളിക്ക് ഉത്തരം നൽകി ശുശ്രൂഷയ്ക്കായി ഒരുങ്ങുന്ന റോഷൻ ഫിലിപ്പിനെ നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം.

ഒക്ടോബർ 17, ശനിയാഴ്ച, റോളി അച്ചന്റെ ജന്മദിനമാണ്. അന്ന് വൈകുന്നേരം 6.30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.

  1. October 23, വെള്ളിയാഴ്‌ച വൈകുന്നേരം 4:30 മുതൽ 6:30 വരെ St Francis Assisi Youth ഹാളിൽ നടത്തപ്പെടുന്ന ജീസസ്സ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മയിലേക്ക് എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  2. Boun Natale 2026-Christmas Fest: BMCCയുടെ നേതൃത്വത്തിൽ മലയാളം സമൂഹത്തിനായി ഈ വർഷവും Boun Natale 2026-Christmas Fest അണിയിച്ച് ഒരുക്കിയിരിക്കുന്നു. നവംബർ 26, വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിലേക്കും തുടർന്നുള്ള ലൈവ് ബാൻഡ് സംഗീത വിരുന്നിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
  3. BMCCയുടെ വാർഷികപതിപ്പായ നിറവ്-2027 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മുതലായവ നവംബർ 30ന് മുൻപായി ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
  4. Christeen Biblia 2026: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി, ഡിസംബർ 4 വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

Sub Juniors – (Age 5 – 8) : St Mathew

Juniors – (Age 9-12) : 2 kings, St Luke

Seniors – (Age 13-18) : Ezekiel & St John

  1. Biblia 2026: BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2026’ ബൈബിൾ ക്വിസ് ഡിസംബർ 11വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:

മക്കബായർ 1, 2 പുസ്തകങ്ങൾ (പഴയനിയമം)

വിശുദ്ധ മർക്കോസ് എഴുതിയ സുവിശേഷം (പുതിയനിയമം)

വി: പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനം (പുതിയനിയമം) പങ്കെടുക്കാൻ താല്പര്യമുള്ളവർ നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായ റെജിസ്ട്രേഷൻ ലിങ്ക് വഴി നവംബർ 30-നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.