അറിയിപ്പുകൾ
- ഈ വർഷത്തെ Handing on Faith, October 30, വെള്ളിയാഴ്ച രാവിലെ 15-ന് തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. അന്നേ ദിവസം 10.30-നുള്ള Youth Mass, Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും നടത്തപ്പെടുക.
- ഒക്ടോബർ 24-ാം തീയതി ശനിയാഴ്ച, വൈകുന്നേരം 6:30-നുള്ള വിശുദ്ധ കുർബാനയ്ക്ക് ശേഷം, പള്ളി അങ്കണത്തിൽ Jesus Youth സംഘടിപ്പിക്കുന്ന Mission Rosary പ്രാർത്ഥനയിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 30-ന് നടത്തപ്പെടുന്ന ആഘോഷമായ ദിവ്യബലിയിലും തുടർന്ന് ദേവാലയാങ്കണത്തിൽ നടക്കുന്ന ഇംഗ്ലീഷിലുള്ള Living Rosary പ്രാർത്ഥനയിലും പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.
- മലയാളം സമൂഹത്തിന്റെ ജപമാല സമാപന ആചരണം ഒക്ടോബർ 30, വെള്ളിയാഴ്ച വൈകുന്നേരം 6:15ന് ദേവാലയാങ്കണത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന Little Hearts Rosary പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതാണ്. ഈ ജപമാല പ്രാർത്ഥനയിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും പങ്കെടുക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
- നമ്മുടെ ഇടവകയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കുമായി നവംബര്‍ 20, 27 വെള്ളിയാഴ്ചകളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടീമായോ വ്യക്തിഗത കളിക്കാരായോ രജിസ്റ്റര്‍ ചെയ്യാന്‍ താൽപര്യമുള്ളവർ ജീസസ് യൂത്ത് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടുക.
- സകല വിശുദ്ധരുടെയും തിരുനാൾ നവംബർ 1 ഞായറാഴ്ച ആഘോഷിക്കുന്നു. അന്നേ ദിവസം ഇംഗ്ലീഷിലുള്ള വിശുദ്ധ കുർബ്ബാനകൾ രാവിലെ 6:20നും, വൈകുന്നേരം 30നും, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന പതിവുപോലെ വൈകുന്നേരം 7:00 മണിക്ക് Our Lady of Arabia ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
- സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം (All Souls Day) നവംബർ 2 തിങ്കളാഴ്ച ആചരിക്കുന്നു. അന്നേദിവസം ഇംഗ്ലീഷ് ദിവ്യബലികൾ രാവിലെ 5.30, 20, 7.00 മണി, വൈകുന്നേരം 5.30, 7.00 മണിക്കും ഉണ്ടായിരിക്കുന്നതാണ്. മലയാളത്തിലുള്ള വിശുദ്ധ കുർബ്ബാന വൈകുന്നേരം 8:00 മണിക്ക് തിരുഹൃദയ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്.
അന്നേദിവസം സൽമാബാദിലെ ക്രിസ്ത്യൻ സെമിത്തേരി ഉച്ചകഴിഞ്ഞ് 1.30-നും മനാമയിലെ പഴയ സെമിത്തേരി വൈകുന്നേരം 3 മണിക്കും വെഞ്ചരിക്കുന്നതാണ്. അന്നേ ദിവസം സിമിത്തേരികളുടെ maintenance ചിലവുകൾക്കായി ഒരു പ്രത്യേക collection ഉണ്ടായിരിക്കുന്നതാണ്.
- Mission Sunday സംഭാവനകൾ ഇനിയും നൽകാത്തവർ, തങ്ങളുടെ സംഭാവന കവറുകൾ Mother Church-ന്റെയും Sacred Heart Church-ന്റെയും entrance-ൽ വച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കണമെന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു.
- World Youth Day 2027, ദക്ഷിണ കൊറിയയിലെ സോളിൽ, 2027 ഓഗസ്റ്റ് 3 മുതൽ 8 വരെ നടക്കുന്നതാണ്. പരിശുദ്ധ പിതാവിനൊപ്പം പ്രാർത്ഥിക്കാനും വിശ്വാസജീവിതം കൂടുതൽ ആഴപ്പെടുത്താനും ലഭിക്കുന്ന ഈ തീർത്ഥാടനത്തിൽ പങ്കെടുക്കുവാൻ എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ, ഒക്ടോബർ 31-നകം Parish Office-ൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് Parish Office-മായി ബന്ധപ്പെടുക.
- ബഹ്റൈനിലെ എല്ലാ നഴ്സസ് സഹോദരങ്ങൾക്കുമായി നവംബർ 7, ശനിയാഴ്ച രാവിലെ 8:00 മുതൽ 10:30 വരെ, Fr. John Britto നയിക്കുന്ന ഒരു പ്രത്യേക Formation Programme, ഓഡിയോ-വീഡിയോ റൂമിൽ നടത്തപ്പെടുന്നു. ഈ പരിപാടിയിൽ പങ്കെടുക്കാൻ എല്ലാ നഴ്സസ് സഹോദരങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
- വി: സെബസ്ത്യാനോസിന്റെ തിരുനാള് ഒരുക്കങ്ങൾക്ക് മുന്നോടിയായി നമ്മുടെ സമൂഹത്തിലെ മനാമയിലും അവാലിയുലുമുള്ള എല്ലാ Core group members, Ministry Leaders, Zonal Leaders, Family Cell Leaders, Assistant Leaders, Ex-Coordinators എന്നിവരുടെ ഒരു സംയുക്ത meeting നവംബർ 4, ബുധനാഴ്ച വൈകുന്നേരം 8:00 മണിക്ക് മനാമ തിരുഹൃദയ ദേവാലയത്തിലെ OLA ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ Leaders-ഉം നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
- Boun Natale 2026-Christmas Fest: BMCCയുടെ നേതൃത്വത്തിൽ മലയാളം സമൂഹത്തിനായി ഈ വർഷവും Boun Natale 2026-Christmas Fest അണിയിച്ച് ഒരുക്കിയിരിക്കുന്നു. നവംബർ 26, വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിലേക്കും തുടർന്നുള്ള ലൈവ് ബാൻഡ് സംഗീത വിരുന്നിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- BMCCയുടെ വാർഷികപതിപ്പായ നിറവ്-2027 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മുതലായവ നവംബർ 30ന് മുൻപായി bmccniravu2026@gmail.com എന്ന email വിലാസത്തിൽ അയക്കുക.
- Christeen Biblia 2026: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി, ഡിസംബർ 4 വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors – (Age 5 – 8) : St Mathew
Juniors – (Age 9-12) : 2 kings, St Luke
Seniors – (Age 13-18) : Ezekiel & St John
- Biblia 2026: BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2026’ ബൈബിൾ ക്വിസ് ഡിസംബർ 11വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
മക്കബായർ 1, 2 പുസ്തകങ്ങൾ (പഴയനിയമം)
വിശുദ്ധ മർക്കോസ് എഴുതിയ സുവിശേഷം (പുതിയനിയമം)
വി: പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനം (പുതിയനിയമം)
- പങ്കെടുക്കാൻ താല്പര്യമുള്ളവർ നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായ റെജിസ്ട്രേഷൻ ലിങ്ക് വഴി നവംബർ 30-നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.