അറിയിപ്പുകൾ
- ഈ ആഴ്ച നാം മിഷൻ സൺഡേ ആചരിക്കുന്നു. ഈ മൂന്ന് ദിവസങ്ങളിലെ ദിവ്യബലികളിൽ ലഭിക്കുന്ന സ്തോത്രക്കാഴ്ചകളും പ്രത്യേക സംഭാവനകളും പരിശുദ്ധ പാപ്പയുടെ മിഷൻ പ്രവർത്തനങ്ങൾക്കായി അയച്ചു കൊടുക്കുന്നതാണ്. എല്ലാവരും തങ്ങളുടെ സംഭാവനകൾ Mission Sunday കവറുകളിൽ നിക്ഷേപിച്ച്, തിരുഹൃദയ ദേവാലയത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സിൽ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
- വിശുദ്ധ Arethas & Companions-ന്റെ തിരുനാൾ ഒക്ടോബർ 24 ശനിയാഴ്ച രാവിലെ 6.20-ന്റെ ദിവ്യബലിയിൽ ആഘോഷിക്കുന്നു.
- ജപമാല മാസത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 30-ന് ആഘോഷമായ ദിവ്യബലിയും തുടർന്ന് ദേവാലയാങ്കണത്തിൽ ഇംഗ്ലീഷിലുള്ള Living Rosary പ്രാർത്ഥനയിൽ പങ്കെടുക്കുവാൻ ഏവരെയും ക്ഷണിക്കുന്നു.
- മലയാളം സമൂഹത്തിന്റെ ജപമാല സമാപന ആചരണം ഒക്ടോബർ 30, വെള്ളിയാഴ്ച വൈകുന്നേരം 6:15ന് ദേവാലയാങ്കണത്തിൽ കുട്ടികൾ അവതരിപ്പിക്കുന്ന Little Hearts Rosary പ്രാർത്ഥനയോടുകൂടി ആരംഭിക്കുന്നതാണ്. ഈ ജപമാല പ്രാർത്ഥനയിലും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും പങ്കെടുക്കുവാൻ ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു
- Annual Priests’ Meeting, ഒക്ടോബർ 19 മുതൽ 22 വരെ ബഹ്റൈനിൽ വച്ചു നടത്തപ്പെടുന്നു. ഈ ദിവസങ്ങളിൽ വൈകുന്നേരം ഇംഗ്ലീഷ് കുർബാനകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ഒക്ടോബർ 20 ചൊവ്വാഴ്ച മലയാളത്തിലുള്ള കുർബ്ബാനയും നൊവേനയും ഉണ്ടായിരിക്കുന്നതല്ല. ഒക്ടോബർ 21 ബുധനാഴ്ച വൈകുന്നേരം 30-ന് Aldo Berardi പിതാവിന്റെ നേതൃത്വത്തിൽ വികാരിയേറ്റിലെ എല്ലാ പുരോഹിതരും ചേർന്ന് അർപ്പിക്കുന്ന ദിവ്യബലിയിൽ പങ്കെടുക്കാനും നമ്മുടെ വൈദീകർക്കു വേണ്ടി പ്രാർത്ഥിക്കാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
- നമ്മുടെ ഇടവകയിലെ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ എല്ലാ ഇടവകാംഗങ്ങള്‍ക്കുമായി നവംബര്‍ 20, 27 വെള്ളിയാഴ്ചകളില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ടീമായോ വ്യക്തിഗത കളിക്കാരായോ രജിസ്റ്റര്‍ ചെയ്യാന്‍ താൽപര്യമുള്ളവർ ജീസസ് യൂത്ത് ഹെല്‍പ്പ് ഡെസ്കുമായി ബന്ധപ്പെടുക.
- ഇടവകയിലെ വിവിധ മിനിസ്ട്രികളിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാവർക്കുമായി Office of Care-സെമിനാർ ഒക്ടോബർ 17, ശനിയാഴ്ച വൈകുന്നേരം 7:30-ന് തിരുഹൃദയ ദേവാലയത്തിൽ സംഘടിപ്പിക്കുന്നു. AVONA Office of Care ഡയറക്ടറായ ഫാ. സ്റ്റീഫൻ കാച്ചപ്പിള്ളി നേതൃത്വം നൽകുന്ന ഈ സെമിനാറിൽ ഇടവകയിലെ എല്ലാ ശുശ്രൂഷകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
- Mission AVONA-യുടെ നേതൃത്വത്തിൽ, ലോക മിഷൻ ഞായറിന്റെ നൂറാം വാർഷികം ഒക്ടോബർ 16 മുതൽ 18 വരെ പ്രത്യേക പരിപാടികളോടെ ആഘോഷിക്കുന്നു:
ഒക്ടോബർ 16 വെള്ളിയാഴ്ച വൈകുന്നേരം 5.30-ന്: ഹൂറയിലെ Gosi Ground-ൽ AVONA Mission Sunday Cup.
ഒക്ടോബർ 17 ശനിയാഴ്ച: World Mission Rosary ഉൾപ്പെടെയുള്ള പ്രത്യേക പ്രാർത്ഥനകൾ.
ഒക്ടോബർ 18 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക്: ബിഷപ്പ് ആൽഡോ ബെറാർഡിയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയും തുടർന്ന് 100 Missionary Saints എന്ന പുസ്തകത്തിന്റെ പ്രകാശനവും.
ഈ ആഘോഷങ്ങളിൽ പങ്കുചേരാനും പ്രാർത്ഥനകളിലൂടെയും സ്തോത്രക്കാഴ്ചകളിലൂടെയും ആഗോള പ്രേഷിതപ്രവർത്തനങ്ങളെ പിന്തുണയ്ക്കാനും ഏവരെയും ക്ഷണിക്കുന്നു.
- BMCC അംഗമായ റോഷൻ ഫിലിപ്പ്, ഒക്ടോബർ 20 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് Our Lady of Arabia Cathedral-ൽ Permanent Deacon ആയി അഭിഷിക്തനാകുന്ന വിവരം ബിഷപ്പ് ആൽഡോ ബെറാർഡി ഔദ്യോഗികമായി അറിയിക്കുന്നു.
ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനായി Arts & Crafts Centre-ൽ നിന്ന് വൈകുന്നേരം 5.45, 6.00, 6.15 എന്നീ സമയങ്ങളിൽ കത്തീഡ്രലിലേക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ട്. അന്നേദിവസം വൈകുന്നേരം തിരുഹൃദയ ദേവാലയത്തിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നതല്ല.
സഭാനിയമപ്രകാരം, അദ്ദേഹത്തിന്റെ അഭിഷേകത്തിന് തടസ്സമാകുന്ന എന്തെങ്കിലും കാരണമോ വിവരമോ ആർക്കെങ്കിലും അറിയാമെങ്കിൽ പാരിഷ് അഡ്മിനിസ്ട്രേറ്ററെയോ, AVONA Vocation Office-നെയോ അറിയിക്കേണ്ടതാണ്. ദൈവവിളിക്ക് ഉത്തരം നൽകി ശുശ്രൂഷയ്ക്കായി ഒരുങ്ങുന്ന റോഷൻ ഫിലിപ്പിനെ നമ്മുടെ പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം.
ഒക്ടോബർ 17, ശനിയാഴ്ച, റോളി അച്ചന്റെ ജന്മദിനമാണ്. അന്ന് വൈകുന്നേരം 6.30-ന് Thanksgiving വി.കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
- October 23, വെള്ളിയാഴ്ച വൈകുന്നേരം 4:30 മുതൽ 6:30 വരെ St Francis Assisi Youth ഹാളിൽ നടത്തപ്പെടുന്ന ജീസസ്സ് യൂത്തിന്റെ മലയാളത്തിലുള്ള പ്രാർത്ഥന കൂട്ടായ്മയിലേക്ക് എല്ലാ യുവജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- Boun Natale 2026-Christmas Fest: BMCCയുടെ നേതൃത്വത്തിൽ മലയാളം സമൂഹത്തിനായി ഈ വർഷവും Boun Natale 2026-Christmas Fest അണിയിച്ച് ഒരുക്കിയിരിക്കുന്നു. നവംബർ 26, വ്യാഴാഴ്ച വൈകുന്നേരം നടക്കുന്ന ക്രിസ്മസ് കരോൾ ഗാന മത്സരത്തിലേക്കും തുടർന്നുള്ള ലൈവ് ബാൻഡ് സംഗീത വിരുന്നിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
- BMCCയുടെ വാർഷികപതിപ്പായ നിറവ്-2027 പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പുകൾ നടന്നുകൊണ്ടിരിക്കുന്നു. നിങ്ങളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, മുതലായവ നവംബർ 30ന് മുൻപായി ലഭിക്കേണ്ടതാണ്. വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
- Christeen Biblia 2026: നമ്മുടെ സമൂഹത്തിലെ 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി Christeen Biblia പതിവുപോലെ ഈ വർഷവും 3 വ്യത്യസ്ത ഗ്രൂപ്പുകളിലായി, ഡിസംബർ 4 വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു നടത്തുന്നു. നമ്മുടെ സമൂഹത്തിലെ എല്ലാ കുഞ്ഞുമക്കളെയും ഇതിൽ പങ്കെടുപ്പിക്കണമെന്ന് സ്നേഹപൂർവ്വം താല്പര്യപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
Sub Juniors – (Age 5 – 8) : St Mathew
Juniors – (Age 9-12) : 2 kings, St Luke
Seniors – (Age 13-18) : Ezekiel & St John
- Biblia 2026: BMCC-യുടെ നേതൃത്വത്തിൽ ‘ബിബ്ലിയ-2026’ ബൈബിൾ ക്വിസ് ഡിസംബർ 11വെള്ളിയാഴ്ച, വൈകുന്നേരം 4 മണി മുതൽ 5:30 വരെ തിരുഹൃദയ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ഇതിനായി പഠിക്കേണ്ട ബൈബിൾ ഭാഗങ്ങൾ:
മക്കബായർ 1, 2 പുസ്തകങ്ങൾ (പഴയനിയമം)
വിശുദ്ധ മർക്കോസ് എഴുതിയ സുവിശേഷം (പുതിയനിയമം)
വി: പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനം (പുതിയനിയമം) പങ്കെടുക്കാൻ താല്പര്യമുള്ളവർ നമ്മുടെ സമൂഹത്തിലെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ലഭ്യമായ റെജിസ്ട്രേഷൻ ലിങ്ക് വഴി നവംബർ 30-നകം പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.