Announcements – 12/05/2023

അറിയിപ്പുകൾ

 

  1. ഈശോയുടെ സ്വർഗാരോഹണ തിരുനാൾ മെയ് 19, 20, 21 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു.
  2. Victor അച്ചന്റെ ജന്മദിനത്തോടനുബന്ധിച്ചുള്ള Thanksgiving കുർബ്ബാന May 15, തിങ്കളാഴ്ച വൈകുന്നേരം 6:30-ന് നടത്തപ്പെടുന്നു. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്കു പ്രാർത്ഥിക്കാം.
  3. അടുത്ത Pre-Baptism Seminar, May 17 ബുധനാഴ്ച, 7.15 pm മുതൽ 8:15 pm വരെ Audio Video Roomൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ Register ചെയ്യേണ്ടതാണ്.
  4. അടുത്ത Marriage Preparation Course, May 26, വെള്ളിയാഴ്ച രാവിലെ 7:45 മുതൽ 5.00 വരെ St. Dominic Savio Hall-ൽ വച്ച് നടത്തപ്പെടുന്നു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പേരുകൾ Parish Officeൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
  5. പെന്തക്കുസ്താ തിരുനാൾ May 26, 27, 28 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ആഘോഷിക്കുന്നു. ഇതിന് ഒരുക്കമായുള്ള Parish-ന്റെ ഇംഗ്ലീഷിലുള്ള നൊവേന May 17, ബുധനാഴ്ച വൈകുന്നേരത്തെ കുർബ്ബാനക്കു ശേഷം ആരംഭിക്കുന്നതാണ്.
  6. ഇംഗ്ലീഷിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ ഒന്ന് വ്യാഴാഴ്ച വൈകുന്നേരം 8:30 മുതൽ നടത്തപ്പെടുന്നു. നമ്മുടെ സമൂഹത്തിൻറെ മലയാളത്തിലുള്ള പെന്തക്കുസ്താ Night Vigil ജൂൺ 8 വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ നടത്തപ്പെടുന്നു. എല്ലാവരെയും ക്ഷണിക്കുന്നു.
  7. നമ്മുടെ ഇടവകയിൽ catechism പഠിക്കുന്ന കുട്ടികൾക്കായി One Direction എന്ന ഒരു summer special program, July 1st, 2nd & 3rd ദിവസങ്ങളിലായി നടത്തപ്പെടുന്നു. ഒന്നു മുതൽ 12 വരെ ക്ലാസ്സുകളിൽ catechism പഠിക്കുന്ന എല്ലാ കുട്ടികളും ഇതിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. നിങ്ങളുടെ അവധിക്കാലം ഈ Conference-ൽ പങ്കെടുക്കാവുന്ന വിധത്തിൽ ക്രമീകരിക്കണമെന്ന് ആഭ്യർത്ഥിക്കുന്നു. Registration-നും മറ്റ് വിശദവിവരങ്ങളും Parish Notice Board-ൽ ലഭ്യമാണ്.
  8. ഈ മാസത്തെ Birthday & Wedding Anniversary കുർബ്ബാന May 15, തിങ്കളാഴ്ച വൈകുന്നേരം 7:30 ന് Main Church-ൽ വച്ച് നടത്തപ്പെടുന്നു. നിങ്ങളുടെ പേരുകൾ അച്ചന്റെ ഓഫീസിൽ നൽകാവുന്നതാണ്
  9. നഴ്സസ് മിനിസ്ട്രിയുടെ ഈ വർഷത്തെ “Great Call” മെയ്‌ മാസം 20ആം തിയതി അടുത്ത ശനിയാഴ്ച രാവിലെ 8:30 മുതൽ ഉച്ചകഴിഞ്ഞ് 4.00 മണിവരെ സോഷ്യൽ ഹാളിൽ വച്ചു നടത്തപ്പെടുന്നതാണ്. Dr. ജോൺ D ആണ് ഈ പ്രോഗ്രാം ലീഡ് ചെയ്യുന്നത്. ഇതിനുള്ള രെജിസ്ട്രേഷൻ നടന്നുകൊണ്ടിരിക്കുന്നു. രെജിസ്ട്രേഷൻ ഫീ (BD: 2/-) ഉണ്ടായിരിക്കുന്നതാണ്. എല്ലാ നഴ്സസ് സഹോദരി സഹോദരങ്ങളും ഇതിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കണമെന്ന് പ്രത്യേകം താല്പര്യപ്പെടുന്നു.
  10. നമ്മുടെ സമൂഹത്തിലെ Christeen Ministry-യിലെ പുതിയതായി രജിസ്റ്റർ ചെയ്ത കുട്ടികളുടെയും, നിലവിൽ അംഗങ്ങളായുള്ള കുട്ടികളുടെയും Installation, അടുത്ത വെള്ളിയാഴ്ച, 19th May വൈകുന്നേരത്തെ മലയാളം കുർബ്ബാനമധ്യേ നടത്തപ്പെടുന്നതായിരിക്കും എന്ന് അറിയിക്കുന്നു. അന്നേ ദിവസം കുട്ടികൾക്ക് കാഴ്ചവെയ്പ്പിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

11     വ്യാഴാഴ്ചകളിൽ നടത്തപ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ പ്രാർത്ഥനാ ശുശ്രൂഷയിലേക്ക്                  എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. വരുന്ന വ്യാഴാഴ്ച (മെയ് 18) നമ്മുടെ വ്യാഴാഴ്ച                   പ്രാർത്ഥനാ ശുശ്രൂഷയിൽ വചനം പങ്കുവയ്ക്കുന്നത് പ്രശസ്ത വചന പ്രഘോഷകനായ                              ഡോ.ജോൺ D ആണ്. വൈകുന്നേരത്തെ ഇംഗ്ലീഷ് കുർബ്ബാനക്കുശേഷം 7.15ൽ മുതൽ 9.30                   വരെ ആയിരിക്കും പ്രാർത്ഥനാ ശുശ്രൂഷ നടത്തപ്പെടുക. നിങ്ങളുടെ സുഹൃത്തുക്കളോടും                 കൂട്ടായ്മയിലും അറിയിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.