Announcements – 13/11/2026

  1. ഈശോയുടെ രാജത്വ തിരുനാൾ നവംബർ 20, 21 & 22 – വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കുന്നു. Nov 20, വെള്ളിയാഴ്ച, രാവിലെ 9.45 മുതൽ 3:30 വരെ Vicarial Shrine-ൽ വിശുദ്ധ കുർബ്ബാന എഴുന്നള്ളിച്ചു വച്ചുള്ള ദിവ്യകാരുണ്യ ആരാധനയും തുടർന്ന് തിരുഹൃദയ ദേവാലയത്തിലേക്ക് ദിവ്യകാരുണ്യപ്രദിക്ഷണവും അതിനുശേഷം 3:45 മുതൽ ഒരു മണിക്കൂർ ആരാധനയും ഉണ്ടായിരിക്കുന്നതാണ്. മലയാളി കത്തോലിക്കാ സമൂഹത്തിനു നിശബ്ദ ദിവ്യകാരുണ്യ ആരാധനക്കായി നല്കപ്പെട്ടിരിക്കുന്ന സമയം രാവിലെ 11.40 മുതൽ 12:15 വരെയാണ്. സാധിക്കുന്ന എല്ലാവരും ഈ ദിവ്യകാരുണ്യ ആരാധനക്കായി കടന്നുവരണമെന്നു സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
  2. നമ്മുടെ പാരീഷിന്റെ ഇംഗ്ലീഷിലുള്ള Advent Retreat, ഡിസംബർ 7 മുതൽ 9 വരെ വൈകുന്നേരത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം നടത്തപ്പെടുന്നതാണ്. ബഹുമാനപ്പെട്ട ഫാ. മൈക്കിൾ ഫെർണാണ്ടസ് OFM Cap. നയിക്കുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ധ്യാനത്തോടനുബന്ധിച്ച് ഡിസംബർ 9 ബുധനാഴ്ച വൈകുന്നേരം 6:30-ന് ഒരു വിശുദ്ധ കുർബാന മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
  3. അടുത്ത Marriage Preparation Course, November 20, വെള്ളിയാഴ്ച രാവിലെ 7:45 മുതൽ വൈകുന്നേരം 5.00 മണിവരെ Audio Video Room-ൽ വച്ച് നടത്തപ്പെടുന്നു.
  4. The Migration Bible-Catholic എഡിഷന്റെ ഔദ്യോഗിക ആശീർവാദവും പ്രകാശനവും നവംബർ 18 ബുധനാഴ്ച വൈകുന്നേരം 7.30-ന് ബിഷപ്പ് ആൽഡോ ബെരാർഡിയുടെ രക്ഷാധികാരത്തിൽ Our Lady of Arabia ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നതാണ്. എല്ലാ ഇടവകാംഗങ്ങളെയും ഈ ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
  5. ഫിലിപ്പിനോ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ, ഏഴ് ഫിലിപ്പിനോ ഗായകസംഘങ്ങൾ അവതരിപ്പിക്കുന്ന ക്രിസ്മസ് മ്യൂസിക് കൺസേർട്ട് ഡിസംബർ 4 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അവാലിയിലെ ഔർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നടത്തപ്പെടുന്നതാണ്.
  6. Music ministry-യുടെ മധ്യസ്ഥയായ വിശുദ്ധ സിസിലിയയുടെ തിരുനാളിനോടനുബന്ധിച്ച് തിരുഹൃദയ ദേവാലയത്തിലെ എല്ലാ മ്യൂസിക് മിനിസ്ട്രി അംഗങ്ങളെയും നവംബർ 24 ചൊവ്വാഴ്ച വൈകുന്നേരം 6:30-നുള്ള വിശുദ്ധ കുർബാനയിൽ പങ്കെടുത്ത് നിങ്ങളുടെ commitment പുതക്കുവാനായിട്ട് ക്ഷണിക്കുന്നു.
  7. തിരുഹൃദയ ദേവാലയത്തിലെയും കത്തീഡ്രലിലെയും എല്ലാ ഇടവകാംഗങ്ങൾക്കുമായി ക്രിസ്മസ് കരോൾ ഗാന മത്സരം ഡിസംബർ 12 ശനിയാഴ്ച വൈകുന്നേരം 7:30-ന് തിരുഹൃദയ ദേവാലയ അങ്കണത്തിലെ ഔട്ട്ഡോർ സ്റ്റേജിൽ നടത്തപ്പെടുന്നതാണ്. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കും ആയി പാരീഷ് ഓഫീസുമായി ബന്ധപ്പെടുക
  8. തിരുഹൃദയ ദേവാലയത്തെ കൂടുതൽ മനോഹരമാക്കാൻ വേണ്ടി Adopt-a-Plant എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു, വ്യക്തികൾക്കോ, ദമ്പതികൾക്കോ, കൂട്ടായ്മകൾക്കോ ഓരോ ചെടിയുടെ പരിപാലനം ഏറ്റെടുക്കാവുന്നതാണ്. Adopt-a-Plant പദ്ധതിയിൽ പങ്കാളികളാകാൻ എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഫാ. ആന്റണിയുമായി ബന്ധപ്പെടുക.
  9. നവംബർ 16, തിങ്കളാഴ്ച, സജി അച്ചന്റെ Ordination Anniversary ആണ്. BMCC-യുടെ നേത്രത്വത്തിലുള്ള Thanksgiving വി: കുർബ്ബാന, November 20, വെള്ളിയാഴ്ച അർപ്പിക്കുന്നതാണ്. അച്ചന്റെ എല്ലാ നിയോഗങ്ങൾക്കും വേണ്ടി നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.
  10. BMCC-യുടെനേതൃത്വത്തിൽജീസസ്യൂത്ത്ഒരുക്കുന്നയുവദമ്പതികൾക്കായുള്ളഹൃദ്യം–26 എന്നഏകദിനസെമിനാർ, ഡിസംബർ17 വ്യാഴാഴ്ചരാവിലെ8 മുതൽവൈകുന്നേരം4 വരെതിരുഹൃദയദേവാലയത്തിൽസംഘടിപ്പിക്കുന്നു. വിവാഹജീവിതത്തിൽഒന്നുമുതൽപത്ത്വർഷംവരെപൂർത്തിയാക്കിയദമ്പതികൾക്കായാണ്ഈപരിപാടിഒരുക്കിയിരിക്കുന്നത്. സ്നേഹത്തിൽഒന്നുചേരാനുംക്രിസ്തുവിൽവളരാനുംവേണ്ടിഎല്ലായുവദമ്പതികളെയുംഹൃദ്യം–26-ലേക്ക്സ്നേഹപൂർവംസ്വാഗതംചെയ്യുന്നു. കൂടുതൽവിവരങ്ങൾക്ക്ജീസസ്യൂത്ത്Help ഡെസ്കുമായിബന്ധപ്പെടാവുന്നതാണ്.